മോസ്‌ക്കോ: ഏഷ്യന്‍ ശക്തികളായ ജപ്പാന് ലോകകപ്പ് ഗ്രൂപ്പ്് എച്ചിലെ രണ്ടാം മത്സരത്തില്‍ സമനില. സെനഗലാണ് ജപ്പാനെ പിടിച്ചു നിര്‍ത്തിയത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
ജപ്പാനുവേണ്ടി തകഷി ഇനൂയിയും കീസുക്ക് ഹോണ്ടയുമാണ് ഗോള്‍ നേടിയത്. സാദിയോ മാനെയും വോഗുമാണ് സെനഗലിന്റെ സ്‌കോറര്‍മാര്‍.
ഈ സമനിലയോടെ ജപ്പാനും സെനഗലും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇരു ടീമുകള്‍ക്കും നാലു പോയിന്റ് വീതമുണ്ട്്. ജപ്പാന്‍ ആദ്യ മത്സരത്തില്‍ കൊളംബിയയേയും സെനഗല്‍ പോളണ്ടിനെയും തോല്‍പ്പിച്ചിരുന്നു. ആഫ്രിക്കന്‍ ശക്തികളായ സെനഗലാണ് ആദ്യം ഗോള്‍ നേടിയത്. പോസ്റ്റിനടുത്ത് നിന്നുളള സാദിയോ മാനെയുടെ ഷോട്ട് ജപ്പാന്റെ ഗോളിയെ കീഴടക്കി. പതിനൊന്നാം മിനിറ്റിലാണ് ആദ്യ ഗോള്‍ വീണത്. ഇടവേളയ്‌ക്ക് മുമ്പ് ജപ്പാന്‍ തിരിച്ചടിച്ചു. തകഷി ഇനൂയിയാണ് ഗോളടിച്ചത്. യൂതോയുടെ പാസാണ് ഗോളിന് വഴിയൊരുക്കിയത്. 71-ാം മിനിറ്റില്‍ മൂസ വോഗ് വീണ്ടും സെനഗലിനെ മുന്നിലാക്കി. എന്നാല്‍ ഏഴു മിനിറ്റിനുള്ളില്‍ ജപ്പാന്‍ ഗോള്‍ മടക്കി. കീസുക്ക് ഹോണ്ടയാണ് ജപ്പാന് സമനില നേടിക്കൊടുത്ത ഗോള്‍ അടിച്ചത്.
















