Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കില്ലര്‍ ക്രൂസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 05:57 pm IST
in Sports

സോചി: ആദ്യ മത്സരത്തില്‍ അടിതെറ്റിയ ലോകചാമ്പ്യന്മാര്‍ തിരിച്ചുവരുന്നു. മെക്‌സിക്കന്‍ തിരമാലകളില്‍ മുങ്ങിപ്പോയ ജര്‍മനി സ്വീഡന്റെ തലയില്‍ ചവിട്ടിയാണ് കരയിലേക്ക് കാല്‍വയ്‌ക്കുന്നത്. നിര്‍ണായകമായ ഗ്രൂപ്പ്് മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ജര്‍മനി നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ടോണി ക്രൂസാണ് ജര്‍മനിക്ക് ലോകകപ്പില്‍ ആയുസ് നീട്ടിക്കൊടുത്ത ഗോള്‍ നേടിയത്. ക്രൂസിന്റെ ഫ്രീക്കിക്ക് സ്വീഡന്റെ പ്രതിരോധ മതിലുകള്‍ മറികടന്ന് വലയുടെ ഇടത്തേ മൂലയിലേക്ക് പറന്നിറങ്ങി. ആദ്യ പകുതിയില്‍ ജര്‍മനിയെ ഞെട്ടിച്ച് ടോയ്‌വോനന്‍ സ്വീഡനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റ്യൂസ് ചാമ്പ്യന്മാരെ സ്വീഡനൊപ്പം എത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് ജര്‍മന്‍ ജനതയ്‌ക്ക് ആശ്വാസമായി ക്രൂസിന്റെ വിജയഗോള്‍ പിറന്നത്.

ഈ വിജയത്തോടെ ജര്‍മനി പോയിന്റ് നിലയില്‍ സ്വീഡനൊപ്പം എത്തി. ഇരു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതമുണ്ട്്. രണ്ട് മത്സരങ്ങളിലും വിജയിച്ച മെക്‌സിക്കോ ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. അവസാന മത്സരത്തില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിച്ചാല്‍ ജര്‍മനിക്ക് നോക്കൗട്ടിനടുത്തെത്താം. സ്വീഡന്‍- മെക്‌സിക്കോ മത്സരം സമനിലയാകുകയോ സ്വീഡന്‍ ജയിക്കുകയോ ചെയ്താല്‍ ജര്‍മനി നോക്കൗട്ടില്‍ കടക്കും.

ലോകകപ്പില്‍ മുന്നോട്ടുള്ള പ്രയാണത്തിന് സ്വീഡനെതിരെ വിജയം അനിവാര്യമായിരുന്ന ജര്‍മനി തുടക്കം മുതലേ ആഞ്ഞടിച്ചു. നിരന്തരം അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സ്വീഡനും മോശമായില്ല. വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കി അവര്‍ പ്രത്യാക്രമണം നടത്തി. മത്സരഗതിക്കെതിരെ സ്വീഡന്‍ ഗോള്‍ നേടി മുന്നിലെത്തി. 32-ാം മിനിറ്റില്‍ അവര്‍ നടത്തിയ പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ടോണി ക്രൂസില്‍ നിന്ന്  വീണുകിട്ടിയ പന്തുമായി കുതിച്ച ടോയ്‌വോനന്‍ ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ഇടവേളയ്‌ക്ക്് സ്വീഡന്‍ 1-0 ന് മുന്നിട്ടുനിന്നു.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഗോള്‍ മടക്കി. ടിമോ വെര്‍ണറുടെ ക്രോസ് മാര്‍ക്കോ റൂസ് സ്വീഡന്റെ ഗോള്‍ വര കടത്തിവിട്ടു.

82-ാം മിനിറ്റില്‍ രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് ജെറോം ബോട്ടേങ്ങ് പുറത്തായതോടെ ജര്‍മനി തോല്‍വി മണത്തു. പക്ഷെ പത്തുപേരായി ചുരുങ്ങിയ ജര്‍മനി ശക്തമായി ചെറുത്തുനിന്നു. ക്രൂസിന്റെ നാടകീയ ഗോളിലൂടെ അവര്‍ വിജയവും പിടിച്ചുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.