Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭീകരമുക്തമായ കശ്മീര്‍ വരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 05:01 am IST
inEditorial

കശ്മീരിലെ സംഭവവികാസത്തെ സാഹചര്യത്തിന്റെ അനിവാര്യത’എന്നേ വിശേഷിപ്പിക്കാനൊക്കൂ. രാജ്യസുരക്ഷയ്‌ക്കും ദേശീയ ഐക്യത്തിനും മുന്‍ഗണന നല്‍കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലയിലേക്ക് അവിടത്തെ സ്ഥിതിഗതികള്‍ ചെന്നെത്തിയ സ്ഥിതിക്കു വിട്ടുവീഴ്ചകള്‍ക്കു പ്രസക്തിയില്ല. ആ സാഹചര്യത്തെ ന്യായീകരിക്കുന്ന കക്ഷികളുമായി കൈകോര്‍ത്തു ഭരിക്കുകയും അസാധ്യമെന്നതാണു നില. 

സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനമാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപി കൈക്കൊണ്ടത്. വെടി നിര്‍ത്തല്‍ പിന്‍വലിച്ചു, ഭരണ പങ്കാളികളായ പിഡിപിയുമായി ബന്ധം പിരിഞ്ഞു. മന്ത്രിസഭ വീണു. ഗവര്‍ണര്‍ ഭരണമേറ്റു. കശ്മീര്‍ താഴ്വരയില്‍ സമാധാനാന്തരീക്ഷം പുലരാന്‍ എന്തു നടപടിയെന്ന് ഇനി കേന്ദ്രം തീരുമാനിക്കും. സൈന്യം തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. 

താഴ്‌വരയില്‍ അസ്വസ്ഥത വിതറിയവര്‍ ചോദിച്ചു വാങ്ങിയതാണിത്. ഇത്തരമൊരവസ്ഥയില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാരിനു പിന്‍ബലമേകുകയാണ് ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷം ചെയ്യേണ്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ മുതലെടുപ്പിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.   

നോമ്പിന്റെ പുണ്യകാലമായ റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തുകവഴി ഇന്ത്യ കാണിച്ച മാതൃകയിലെ നന്മ ഉള്‍ക്കൊള്ളാന്‍, ഇസ്ലാമിന്റെ പേരില്‍ പോരാടുന്നവര്‍ തയ്യാറായില്ല. അതിന്റെ മറവില്‍ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തു. അതിനെ ആരും വിമര്‍ശിച്ചു കണ്ടുമില്ല. ആ മറവില്‍ കൊലചെയ്തു കൂട്ടിയവര്‍ക്കു തിരിച്ചു വെടിയേല്‍ക്കാത്തത് നമ്മുടെ സൈനികര്‍ കാണിച്ച സംയമനത്തിന്റെ ഫലമായിരുന്നു. അവരുടെ ജീവനും വിലയുണ്ടല്ലോ. 

സഹനം ഒരു ഭാഗത്തുനിന്നു മാത്രമുണ്ടാകുന്നതു മറുഭാഗത്തിന് മുതല്‍ക്കൂട്ടായി മാറുകയാണെന്നു ബോധ്യപ്പെട്ടതിന്റെ ഫലമാണ് കശ്മീരിലെ നടപടികള്‍. താഴ്വരയില്‍ സമാധാന ജീവിതം അസാധ്യമായെന്നും ജനം അസ്വസ്ഥരാണെന്നും ഇപ്പോള്‍ ആരോപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്, അവിടെ സൈന്യവുമായി പോരാടുന്നത് സാധാരണ ജനങ്ങളല്ല എന്നതാണ്. അവര്‍ വിഘടനവാദികളാണ്. അവര്‍ക്കു ഭീകരരുടേത് അടക്കമുള്ള വിദേശ ബന്ധങ്ങളുടെ പിന്തുണയുമുണ്ട്. 

നന്മയുടെ ഭാഷ അവര്‍ക്കു മനസ്സിലാവില്ലെന്ന് അനുഭവം തെളിയിച്ചു കഴിഞ്ഞു. സമാധാന ശ്രമത്തിന്റെ പേരില്‍ അവരെ പിന്‍താങ്ങുന്നതു ഫലത്തില്‍ രാജ്യത്തെ ഒറ്റുകൊടുക്കലാകും. അത്തരക്കാരെ അംഗീകരിക്കാത്ത ദേശീയ വാദികളായ പൗരന്മാരും അവിടെയുണ്ടെന്നതിനു തെളിവാണ് ഈയിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഔറംഗസീബിന്റെ സഹോദരന്‍ സൈന്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും കശ്മീരില്‍ നിന്നു ഭീകരത തുടച്ചു നീക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ ആവശ്യപ്പെട്ടതും. 

ഇതൊന്നും അറിയാത്തവരല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും അവരോടു ചേര്‍ന്നു നില്‍ക്കുന്ന കപട ബുദ്ധിജീവികളും. പ്രശ്നമുണ്ടാക്കുന്നവര്‍ ന്യൂനപക്ഷ വിഭാഗവും അതുവഴി വോട്ട് ബാങ്കുമാണെന്നതാണ് കാര്യം. ആ സ്വാര്‍ഥലക്ഷ്യത്തിനപ്പുറം കടന്നു കാര്യങ്ങളെ കാണാനും വിലയിരുത്താനുമുള്ള ചിന്താശക്തിയും വിവേകവുമുള്ളവര്‍ക്കേ രാജ്യത്തേ മുന്‍നിര്‍ത്തി ചിന്തിക്കാന്‍ കഴിയൂ. അതാണ് ബിജെപിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. 

ശാന്തമായിരുന്ന കശ്മീര്‍ താഴ്വര ബിജെപി ഭരണത്തില്‍ അസ്വസ്ഥമായി എന്നുമുണ്ട് ഒരാരോപണം. ഒരു വിഭാഗം ചെയ്യുന്ന ക്രൂരതയെ ആരും എതിര്‍ക്കാതിരിക്കുകയും അവരുടെ ചെയ്തികള്‍ മൂടിവയ്‌ക്കുകയും ചെയ്താല്‍ എല്ലാം ശാന്തമാണെന്നു പുറമേ തോന്നും. തന്റേടമുള്ളവര്‍ ആ പ്രവര്‍ത്തിയെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുമ്പോഴാണ് സംഘര്‍ഷമുണ്ടാവുക. അതാണു കശ്മീരിലും നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.