Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടത്തില്‍ നിന്നിറക്കിയ ഭൂതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:25 am IST
in Vicharam

കേരളാ പോലീസിനെക്കുറിച്ച് കേരളീയര്‍ക്ക് മതിപ്പാണ്. കേരളത്തിന് പുറത്തും അഭിപ്രായം ഇതുതന്നെ. അതില്‍ അതിശയോക്തിയൊന്നുമില്ല. സ്‌കോട്ട്‌ലണ്ട് യാഡ് പോലീസാണ് മികച്ചതെന്ന് ലോകാഭിപ്രായം. അതുക്കും മീതെ കേരളാ പോലീസ്. സ്‌കോട്ട്‌ലാണ്ടില്‍ പോയി പഠിച്ച മിടുക്കന്മാരും കേരളാ പോലീസിലുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം. ഒരു പോത്തുമൂലം ആയിരം പോത്തുകളുടെ വെള്ളം മുട്ടും എന്ന് പറയാറുണ്ടല്ലോ. അതുപോലെ കുറച്ച് പോത്തുകള്‍ മൂലം കേരളാ പോലീസിലെ പതിനായിരക്കണക്കിന് പോലീസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്നു.

എന്തുകൊണ്ടിങ്ങനെ? മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്നുണ്ടല്ലോ. അതാണിപ്പോള്‍ സംഭവിക്കുന്നത്. പോലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രിക്ക് പിടിവിട്ടിട്ട് കാലമേറെയായി. എണ്ണിയാലൊടുങ്ങാത്ത വകുപ്പുകളുടെ ചുമതലക്കാരനാണ് ഇന്ന് മുഖ്യമന്ത്രി. അതേതൊക്കെ എന്ന് ചോദിച്ചാല്‍ വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയായിരിക്കും ലഭിക്കുക. നിയമസഭയില്‍ ആഭ്യന്തരവകുപ്പിനെക്കുറിച്ച് കണ്ണുമടച്ച് ഉത്തരം പറയാവുന്ന കാര്യത്തില്‍ പോലും വിവരം ശേഖരിച്ചുവരുന്നു എന്നാണല്ലോ ലഭിക്കുന്ന മറുപടി. മന്ത്രിമാര്‍ക്ക് ഒരു വിവരവുമില്ലെന്നാണോ ഇതുകൊണ്ട് ധരിക്കേണ്ടത്?

മുഖ്യമന്ത്രിയുടെ ഉപദേശകരെ കൊണ്ട് നടക്കാന്‍ കഴിയുന്നില്ലെന്നാണ് സെക്രട്ടേറിയേറ്റിലെ കിഞ്ചന വര്‍ത്തമാനം. പോലീസ് തലപ്പത്ത് ഡയറക്ടര്‍ ജനറലുണ്ട്. അതിനുമുകളില്‍ മുന്‍ ഡിജിപിമാരായ രണ്ടുപേര്‍. ഇവരൊന്നും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘സഖാവാ’ണ് പോലീസ് ഭരണം നിയന്ത്രിക്കുന്നത്.

കോടതിയെപോലും തെരുവുഭാഷയില്‍ വിശേഷിപ്പിച്ച മാന്യന്റെ ചൊല്‍പടിക്ക് നിന്നില്ലെങ്കില്‍ കളി പഠിക്കും. അല്ലെങ്കില്‍ പഠിപ്പിക്കും. അത് ആദ്യം ബോധ്യപ്പെടുത്തിയതിനുശേഷം ഭരണം തുടങ്ങിയതാണ്. ആര്, എവിടെ ജോലി നോക്കണമെന്ന് തീരുമാനിക്കുന്നത് ഇമ്മാന്യനാകുമ്പോള്‍ ഒരുവിധം ആഫീസര്‍മാരെല്ലാം ഓച്ചാനിച്ചുനില്‍ക്കും. ഓച്ചാനിച്ച് നില്‍ക്കാത്തവരെ അപമാനിച്ചുവിടും. സെന്‍കുമാറിന്റെയും തോമസ് ജേക്കബിന്റെയുമൊക്കെ ചരിത്രം കാലഹരണപ്പെട്ടതല്ലല്ലോ. 

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്‌ക്കും. നാണം കെടുത്താന്‍ അത് ധാരാളം. കോടതിയുടെ വരാന്തയില്‍ എത്തുമ്പോഴേക്കും സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ചവറ്റുകുട്ടയില്‍ വീഴും. അത്രയേ സര്‍ക്കാരും ഉദ്ദേശിക്കുന്നുള്ളൂ. മാനഹാനിയും ധനനഷ്ടവും ഉണ്ടാക്കുക.

രാഷ്‌ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനും കല്‍തുറുങ്കിലടയ്‌ക്കാനും പോലീസിലെ കുറേ ഭൂതങ്ങളെ സര്‍ക്കാര്‍ തുറന്നുവിട്ടു. സര്‍വപിന്തുണയും ഇവര്‍ക്ക് നല്‍കി. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരെ കിട്ടുന്നിടത്തുനിന്നെല്ലാം വേട്ടയാടി. ചിലരെ അടിച്ചു ഇടിച്ചുകൊന്നു. ചിലരാല്‍ മൂന്നാംമുറ പ്രയോഗിച്ചു. പലരും ജീവച്ചവമായി. കാരണം ഇല്ലെങ്കിലും ഉണ്ടാക്കി കേസെടുക്കും.

പോലീസിന് നാട്ടുകാരെ പരസ്യമായി തല്ലാമെങ്കില്‍ പോലീസിനും മുകളിലുള്ള ജനപ്രതിനിധിക്കെന്താ തല്ലിയാല്‍? പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ അങ്ങനെയാണ് നിയമം കൈയിലെടുത്തത്. ഗണേഷ്‌കുമാറിന് തല്ല് പുത്തരിയൊന്നുമല്ല. അച്ഛന്‍ പിള്ള മന്ത്രിയായിരിക്കവെ വിദ്യാര്‍ത്ഥിയായിരുന്ന പിള്ള ഗണേഷ് തലസ്ഥാനത്തെ സൈ്വര്യ ജീവിതത്തിന് ഭീഷണിയെന്നത് പഴയകഥ. 

കറങ്ങിതിരിഞ്ഞ് കലാകാരനും രാഷ്‌ട്രീയക്കാരനും മന്ത്രിയുമൊക്കെയായപ്പോള്‍ ‘നല്ലകുട്ടി’ എന്ന് നാട്ടുകാര്‍ വിലയിരുത്തിയതാണ്. പക്ഷേ, വീട്ടിലെ സംഗതി അത്ര ഭംഗിയായിരുന്നില്ല. ഒരിക്കല്‍ ഭാര്യ ബുള്‍ഡോസറായപ്പോള്‍ ചുവന്ന് ചുളുങ്ങിയ മുഖവുമായി ഗണേശ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് സഹതാപാര്‍ഹമായി. വാങ്ങിയത് തിരിച്ചുകൊടുക്കണമല്ലോ. അതിന് കിട്ടിയത് അഞ്ചലിലെ ഒരു ചെറുപ്പക്കാരനേയും അമ്മയേയുമാണ്. 

എംഎല്‍എയുടെ മുന്തിയകാര്‍ കുറുകെ വരുമ്പോള്‍ വഴിമാറി കൊടുക്കണമെന്നാഗ്രഹിച്ചതാണ്. പക്ഷേ, ഇടുങ്ങിയ റോഡ്, പോരാത്തതിന് വളവും. എംഎല്‍എയുടെ കാര്‍ പിറകോട്ടെടുക്കാന്‍ സൗകര്യമുണ്ട്. പക്ഷേ, കണികാണാന്‍ കൊമ്പനാനയെ മുറ്റത്ത് തളച്ചിടുന്ന തറവാട്ടിലെ ഇളമുറക്കാരന്‍ പിന്നിലേക്കെടുക്കുകയോ? അത് പറ്റില്ല. അരിശം തീര്‍ത്തത് ലൈംഗിക ആംഗ്യം കാണിച്ച് അമ്മയോട്. പിന്നെ മകനോട്.

എംഎല്‍എ കൈയാങ്കളി നടത്തുമ്പോള്‍ അഞ്ചല്‍ സിഐ സമീപത്തുണ്ട്. ഒന്നും ചെയ്തില്ല. ചെറുപ്പക്കാരന്റെ പരാതി സ്റ്റേഷനിലെത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല. എംഎല്‍എ വൈകിട്ട് നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ചെറുപ്പക്കാരന്റെ കേസും രജിസ്റ്റര്‍ ചെയ്തത്. എന്തൊരു ജനസേവനം! നീതി നിര്‍വഹണം.

നിയമസഭയില്‍ വിഷയം വന്നപ്പോള്‍ സി.ഐയെ സ്ഥലംമാറ്റം ചെയ്‌തെന്ന് സര്‍ക്കാര്‍ മറുപടി. എന്തൊരു നെറികെട്ട വിശദീകരണം.

29 സി.ഐമാരെ കഴിഞ്ഞമാസം സ്ഥലം മാറ്റിയിരുന്നു. അതില്‍ 21-ാം പേരുകാരനാണ് അഞ്ചല്‍ സി.ഐ മോഹന്‍ദാസ്. ജൂണില്‍ നടന്ന സംഭവത്തിന് മെയില്‍ സിഐയെ മാറ്റി എന്ന് മറുപടി നല്‍കാന്‍ ഈ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണാവുക. ഇങ്ങനെ പോയാല്‍ എല്ലാം ശരിയാക്കാന്‍ എളുപ്പമാകും. സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.