Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മെട്രോയ്‌ക്ക് ഒരു ‘പൗണ്ട്’ കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 07:52 pm IST
inSpecial Article

         ‘മെട്രോ സ്റ്റേഷനുള്ളില്‍’ എന്ന പേരില്‍ അമേരിക്കന്‍ കവി എസ്രാപൗണ്ട് എഴുതിയ പ്രശസ്തമായ ഒരു കവിതയുണ്ട്. കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിമിര്‍പ്പില്‍ പലതും ഓര്‍ക്കുമ്പോള്‍ ഇങ്ങനേയും ഒന്ന് ചേര്‍ത്തുവെക്കാം. ആദ്യം ഉണ്ടായ ബ്രിട്ടണിലേയും ഫ്രാന്‍സിലേയും മെട്രോ റെയിലുകളെക്കുറിച്ച് വിചാരിക്കുന്നതുതന്നെ അതിശയമാണ്. ഇന്നത്തെ  നൂറില്‍ ഒരംശംപോലും നിര്‍മ്മാണ പുരോഗതി ഇല്ലാതിരുന്ന കാലത്താണ് അവയുടെ പിറവി എന്നോര്‍ക്കുമ്പോഴാണ് കൗതുകം.

         എസ്രാപൗണ്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്യുന്നതിനിടയില്‍ ഫ്രാന്‍സിലെത്തിയപ്പോള്‍ കണ്ട പാരീസ് മെട്രോയാണ് ഈ കവിതയ്‌ക്കു  പ്രചോദനം. 1913ല്‍ ലിറ്റററി മാഗസിനിലാണ് കവിത പ്രസിദ്ധീകരിച്ചത്. പിന്നീടത് പൗണ്ടിന്റെ കവിതാ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി.ജപ്പാന്‍ കവിതകളുടെ ആരാധകനായിരുന്നു അദ്ദേഹം. ഹൈക്കുരീതിയിലാണ് ഇതെഴുതിയത്. ആധുനിതകതയും  ബിംബകല്‍പ്പനകളുടെ സമ്പന്നതയുംകൊണ്ട് ലോക കവിതയെ മാറ്റി മറിച്ച ഈ വിഗ്രഹ ഭഞ്ജകന്‍ ഒരേ സമയം വിവാദ തോഴനും എഴുത്തിലെ നായകനും ആയിരുന്നു. ഈ കുഞ്ഞു കവിതയിലും ബിംബ കല്‍പനകളുടെ ചേരുവയുണ്ട്.

പൗണ്ട് ഫാസിസത്തെ സ്‌നേഹിക്കുകയും അനുകൂലിക്കുകയും ചെയ്ത വ്യക്തിയാണ്. ഇറ്റലിയിലെത്തി ഫാസിസത്തിന്റെ ഇഷ്ടക്കാരനായി മുസോളിനിയുമായി സൗഹൃദം സ്ഥാപിച്ച പൗണ്ട്, സ്വന്തം നാടായ അമേരിക്കയെയും ജൂതരേയും  അതിരറ്റു വിമര്‍ശിക്കുകയും ചെയ്തു. പിന്നെ അവിടെ അറസ്റ്റിലായി ആറ്മാസം തടങ്കലില്‍ കഴിഞ്ഞു. വിവിധ വ്യക്തിത്വങ്ങളുടെ സങ്കരം ആയതുകൊണ്ടാവാം അദ്ദേഹം 12 വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞത്.

         സ്വന്തം ഇഷ്ടങ്ങള്‍കൊണ്ട് വാക്കുകളെ പരിചരിച്ച പൗണ്ട് അവയെ നന്നേ ചുരുക്കി ആശയവിസ്തീര്‍ണ്ണം തീര്‍ത്തിരുന്നു. എഴുത്തുകാരില്‍ സാധാരണ കുപ്രസിദ്ധമാകുന്ന അസൂയ തരിമ്പും ഇല്ലാതിരുന്ന പൗണ്ടിന്റെ ഔദാര്യവും സ്‌നേഹലാളനകളും ഏറ്റ പ്രമുഖര്‍  ഏറെയാണ്. ടി.എസ്.എലിയറ്റ്,ജയിംസ് ജോയ്‌സ്,ഏണസ്റ്റ് ഹെമിംങ്‌വേ,യേറ്റ്‌സ്,ഡി.എച്ച്.ലോറന്‍സ്,റോബര്‍ട്ട് ഫ്രോസ്റ്റ് തുടങ്ങിയ മഹാരഥന്‍മാര്‍ക്ക് ആധുനിക സാഹിത്യത്തിന്റെ രുചിഭേദങ്ങള്‍ ശീലിപ്പിക്കാനും എസ്രാ പൗണ്ടുണ്ടായിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ സാഹിത്യ ശുശ്രൂഷ കിട്ടിയവരുടെ പേരുകള്‍ നീണ്ടുപോകും. ആധുനിക കവിതയുടെ ഈടുറ്റ മാതൃകയായി ലോകം കാണുന്ന എലിയറ്റിന്റെ വെയ്‌സ്റ്റ് ലാന്റ് എഡിറ്റു ചെയ്തു  രൂപമാക്കിയത് പൗണ്ടാണ്. ആധുനിക സാഹിത്യത്തിന്റെ ഷേപ്പര്‍ എന്നാണ് പൗണ്ട് അറിയപ്പെടുന്നത്.

          മെട്രോ സ്റ്റേഷനുള്ളില്‍ എഴുതപ്പെട്ടത് 1913ലാണ്. വാക്കുകളുടെ നിറകുടംകൊണ്ടു തീര്‍ത്ത ഈ കവിതയില്‍ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തെ മനോഹരമെന്നുകൂടി അദ്ദേഹം വിശേഷിപ്പിക്കുന്നു. കൊച്ചിക്ക് ഒരു മെട്രോ വയസ് എന്ന മനോഹര ക്യാപ്ഷന്‍ പോലെ മെട്രോയ്‌ക്ക് ഒരു ‘പൗണ്ട്’ കവിത എന്നും പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.