Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാടമ്പിത്തരം വേണ്ട പോലീസേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:06 am IST
inEditorial

കഷ്ടം തന്നെ ഏമാന്മാരേ..! കീഴ്ജീവനക്കാരുടെ നിസ്സഹായതയുടെ മേല്‍ ചവിട്ടിനിന്ന് അധികാര പ്രമത്തത കാണിക്കുന്ന നിങ്ങള്‍ സ്വയം നാണംകെടുക മാത്രമല്ല, പോലീസ് സംവിധാനത്തെയാകെ നാണം കെടുത്തുക കൂടിയാണു ചെയ്തത്. പരീക്ഷ ജയിച്ച്, യൂണിഫോമിട്ട്, കുപ്പായത്തില്‍ നക്ഷത്രങ്ങളും കുത്തിയാല്‍ പോലീസാവില്ല. ആ യൂണിഫോമും ചിഹ്നവും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ചു ബോധം വേണം. ഉത്തരവിടാനും ഭരിക്കാനുമുള്ള അധികാരം മാത്രമല്ല സേവനം ചെയ്യാനുള്ള ബാധ്യതകൂടി ആ യൂണിഫോം നല്‍കുന്ന സന്ദേശത്തിലുണ്ട്. 

അത് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കേരളത്തിലെ പോലീസ് ഇങ്ങനെയാവില്ലായിരുന്നു. അടിയും ഇടിയും ചവിട്ടിക്കൊല്ലലും ഗുണ്ടാപ്പണിയും കഴിഞ്ഞ് കീഴ്ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന കഥവരെയെത്തി നില്‍ക്കുന്നു കേരളാ പോലീസിലെ ഉന്നതന്മാരുടെ വിളയാട്ടം. റാങ്കില്‍ താഴെയാണെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്‍ ഒട്ടും പിന്നിലല്ലാത്ത ഈ സഹപ്രവര്‍ത്തകരെ മനസ്സിലാക്കാനുള്ള മാനുഷിക നിലവാരം ഇല്ലാത്തവര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരില്‍ നിന്ന് ആര്‍ക്കാണു നീതി കിട്ടുക? 

നിഷേധിക്കാനോ തിരിച്ചു പറയാനോ കഴിയാത്ത പാവങ്ങള്‍, മേലുദ്യോഗസ്ഥരുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ നിസ്സഹായരാകുന്നതു സ്വാഭാവികം. അവര്‍ നായ്‌ക്കളെ കുളിപ്പിക്കും, പച്ചക്കറി വാങ്ങും, അത് അരിഞ്ഞുകൊടുക്കും, മീന്‍ വാങ്ങും, ഇറച്ചിവാങ്ങും, അതൊക്കെ പാചകം ചെയ്യും. ഇതൊന്നും അവരുടെ കടമയല്ല. ചെയ്യിക്കുന്നവരുടെ അവകാശവുമല്ല. അതിനു നിയമവുമില്ല. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഈ കാര്യങ്ങള്‍ക്കു പരിഹാരമാകും. പക്ഷേ, അത് അന്വേഷിച്ചു കണ്ടെത്തേണ്ട ഭരണവര്‍ഗം തന്നെ ഈ മാടമ്പിത്തരത്തിന്റെ പങ്കുപറ്റുന്നുവെങ്കില്‍പ്പിന്നെ ആരാണു നടപടിയെടുക്കുക?

ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ദുശ്ശീലങ്ങളില്‍ ഒന്നാണു നമ്മള്‍ ഇന്നും കൊണ്ടാടുന്ന ഈ ശൈലി. അവര്‍ അതിനെ ഓര്‍ഡര്‍ലി എന്നു വിളിച്ചു. നമ്മള്‍ അത് പെഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍ എന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്നുമൊക്കെയാക്കി മാറ്റി. ക്യാംപ് ഫോളോവേഴ്‌സ് എന്നും ഒരു വിഭാഗമുണ്ട്. 

ഏതായാലും ഉന്നതരുടെ ദൃഷ്ടിയില്‍ എല്ലാവരും വിടുപണിക്കു വിധിക്കപ്പെട്ടവര്‍ തന്നെ. ഉത്തരവില്ലാതെയും ചിലരെ വിടുപണിക്കായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനും സുരക്ഷയ്‌ക്കും നിയോഗിക്കപ്പെട്ടവരാണ് ഫലത്തില്‍ അവരുടെ വീട്ടുവേലക്കാരായി മാറിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു ശമ്പളം നല്‍കുന്ന രണ്ടായിരത്തോളം പോലീസുകാരാണ് ഇത്തരത്തില്‍ അടിമപ്പണിക്കു വിധിക്കപ്പെട്ടത്. അധികാരത്തിന്റെ മറവിലും അച്ചടക്കത്തിന്റെ വാള്‍മുനയിലും കാലാകാലമായി നടന്നുപോന്ന ഈ പ്രാകൃത നടപടി പുറത്തറിയാന്‍ ഇവരില്‍പ്പെട്ട ഒരാള്‍ക്ക് ഒരു പോലീസ് ഉന്നതന്റെ മകളുടെ തല്ലുകൊള്ളേണ്ടിവന്നു. 

പറഞ്ഞിട്ടു കാര്യമില്ല, നിയമത്തിന്റെ പേരില്‍ സ്വയം രൂപപ്പെടുത്തിയ അധികാരത്തിന്റെ ഇരുമ്പുമറയ്‌ക്കുള്ളില്‍ ശബ്ദം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍. നിയമാനുസൃത ജോലിക്കേ ഇവരെ നിയോഗിക്കാവൂ എന്ന ഉത്തരവൊന്നും ഉന്നതരുടെ മുന്നില്‍ വിലപ്പോയില്ല. 

ഇത്തരക്കാരെ സേനയിലേയ്‌ക്കു തിരിച്ചയയ്‌ക്കാന്‍ തീരുമാനമായി എന്നതു സ്വാഗതാര്‍ഹം തന്നെ. അപ്പോഴും, പ്രശ്‌നം തണുത്താല്‍ ഇവരെ തിരികെ കിട്ടിയിരിക്കണമെന്ന ആവശ്യവും അല്ലാത്തപക്ഷം പലതും പുറത്തറിയിക്കുമെന്ന ഭീഷണിയും ചിലരില്‍ നിന്ന് ഉണ്ടായി എന്നതു മറ്റു പലതിലേയ്‌ക്കും വിരല്‍ചൂണ്ടുന്നു. ഭീഷണി ആര്‍ക്കു നേരേയാണ്? അതു കേട്ട് പേടിക്കുന്നത് ആരാണ്? അതിനു പിന്നിലെ രഹസ്യം എന്തായിരിക്കും? എവിടെയോ എന്തോ ചീഞ്ഞുനാറുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.