Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പോലീസിലെ മാടമ്പിമാര്‍ പഠിക്കണം കേരളത്തനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 02:21 pm IST
inSpecial Article

ഐപിഎസ് എന്നാല്‍ കിരീടംവെക്കാത്ത രാജാവിന്റെ പദവിയാണെന്നു ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ സര്‍ക്കാരിനു കഴിയണം. മന്ത്രിമാര്‍ക്കുപോലുമില്ലാത്ത വലിയ പരിചരണമാണ് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കു കിട്ടുന്നതെങ്കില്‍ ബ്രിട്ടീഷ് ഭരണമല്ല ഇവിടെ ഉള്ളതെന്നും ഇതുകേരളമാണെന്നും ഇത്തരം മാരണങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയണം.

നാളുകളായി നമ്മുടെ പോലീസിന്റെ ക്രൂരവിനോദങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരളം. ആഴ്ചയില്‍ ഓരോ വീഴ്ച എന്ന നിലയില്‍നിന്നും ദിവസേനെ വീഴ്ച എന്ന അവസ്ഥയിലേക്ക് പോലീസ് കൂപ്പുകുത്തുന്നതിനിടയിലാണ് പിന്നേയും പോലീസിനെ നാണംകെടുത്താന്‍ എഡിജിപി സുദേഷ് കുമാറും കുടുംബവും  വികൃതികളുമായി ഇറങ്ങിയിരിക്കുന്നത്.

ഈ ഉത്തരേന്ത്യന്‍ ഗോസായിയുടേയും കുടുബത്തിന്റെയും നെറികേടുകളാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഡ്രൈവര്‍ ഗവാസ്‌കറെ നിരന്തരം ചീത്തപറയാറുണ്ടായിരുന്നു.  ഗവാസ്‌കറിന്റെ പിന്‍കഴുത്തില്‍ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണ്‍കൊണ്ടു മര്‍ദിച്ചതിനെത്തുടര്‍ന്ന് അയാള്‍ ആശുപത്രിയിലാണ്.

കീഴുദ്യോഗസ്ഥരെ അടിമപ്പണിക്കാരായി കാണുന്ന സുദേഷ് കുമാറിന്റെ അതിക്രമങ്ങളുടെ കഥകളാണ് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പതിനഞ്ചോളം പോലീസുകാരാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വനിതാപോലീസുകാരുണ്ട്. ഔദ്യോഗിക വാഹനം കൂടാതെ മറ്റു നാല് വാഹനങ്ങള്‍ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. അതിലൊന്ന് പട്ടിക്കു യാത്രചെയ്യാന്‍ വേണ്ടിമാത്രമാണ്. ബന്ധുക്കളും പുറത്തുപോകാന്‍ ഉപയോഗിക്കുന്നതും പോലീസ് വാഹനം തന്നെ.

പോലീസുകാരെ അടിമകളാക്കി ജോലിയെടുപ്പിക്കുന്ന ഇത്തരം ദിനേഷ് കുമാറുമാര്‍ ഇനിയും സേനയിലുണ്ടെന്നുള്ളത് രഹസ്യമായ പരസ്യമാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇത്തരം വസ്തുതകള്‍ അറിയാമെങ്കിലും മാറിവരുന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ ചെറുവിരലുകള്‍ അനക്കാറില്ല. രാഷ്‌ട്രീയക്കാര്‍ക്ക് എന്തും ചെയ്തുകൊടുക്കാന്‍ തയ്യാറുള്ള ഇത്തരം ഏമാന്മാരുടെ സുഖജീവിതം രാഷ്‌ട്രീയക്കാരായിട്ടു കളയാറുമില്ല.

ഔദ്യോഗിക പദവി രാജകീയ സുഖസൗകര്യങ്ങള്‍ക്കുവേണ്ടിമാത്രം ഉപയോഗിക്കുന്ന ഇവരെക്കൊണ്ട് പോലീസിനും നാടിനുമുള്ള സേവനം എന്താണെന്ന് അറിയില്ല. ഈ മേത്തരം ഉദ്യോഗസ്ഥരുടെ പ്രധാന കലാപരിപാടികള്‍ എന്താണെന്ന്് മിക്കവാറും നമ്മള്‍ പത്രങ്ങളിലൂടെ വായിച്ചറിയാറുണ്ട്.അതു പലതും അഭികാമ്യവുമല്ല. പല രീതിയില്‍ ആരോപണങ്ങള്‍ ഉള്ളവരാണ് അതില്‍ പലരും. നല്ലവരും ഉണ്ടെന്നു സമ്മതിക്കുന്നു.

 പോലീസുകാരെ അടിമയാക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണെന്നാണ് മുന്‍ ഡിജിപി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം.തങ്ങളുടെ സഹപ്രവര്‍ത്തകര്‍ അടിമജീവിതം നയിക്കുന്നത് പോലീസ് അസോസിയേഷനിലെ നേതാക്കളായ ധീരവീരശൂര പരാക്രമികള്‍ക്ക്  അറിയില്ലെന്നുണ്ടോ. അല്ലെങ്കില്‍ അവരെ ബലിയാടാക്കി ഇത്തരം ഏമാന്‍മാരില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യുന്നുണ്ടോ ഇവര്‍. ഇതിനിടെ സായുധ സേനയുടെ തലപ്പത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. പുതിയ ചുമതല നല്‍കിയിട്ടുമില്ല. കേരളത്തനിമ ഇത്തരക്കാരെ പഠിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസിലെ ഇത്തരം മാടമ്പിമാര്‍ അതു പഠിച്ചാല്‍ നന്നായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.