Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാമദേവന്റെ നിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:03 am IST
inSamskriti

മഹര്‍ഷിമാര്‍ എന്താണ് ചിരിക്കുന്നതെന്നറിയാന്‍ ദേവന്മാര്‍ക്ക് കൗതുകം. ഒടുവില്‍ മഹര്‍ഷിമാരോടു തന്നെ ചോദിച്ചു. ബ്രഹ്മദേവന്‍ നല്‍കിയ മറുപടി കേട്ട് മഹര്‍ഷിമാരായ നിങ്ങള്‍ എന്തുകൊണ്ടാണ് ചിരിച്ചത്.

മഹര്‍ഷിമാര്‍ പരസ്പരം നോക്കി. എന്നിട്ട് അവര്‍ വ്യക്തമാക്കി; ഇപ്പോഴുള്ള ദേവന്മാര്‍ക്കോ മനുഷ്യര്‍ക്കോ എന്നെ വധിക്കാനാവരുതെന്നാണ് താരകാസുരന്‍ ചോദിച്ചു വാങ്ങിയ വരം. ബ്രഹ്മദേവന്‍ നമ്മോടു പറഞ്ഞതെന്താണ്? താന്‍ കൊടുത്ത വരം താരകാസുരന് ഗുണമാകുമെന്ന്. ബ്രഹ്മദേവന്‍ ഇതു പറഞ്ഞപ്പോള്‍ സരസ്വതീദേവി പുഞ്ചിരിയോടെ ജ്ഞാനമുദ്ര കാണിച്ചിരുന്നു. ഇതെല്ലാം ഒന്നു കൂട്ടിവായിച്ചു നോക്കിയാല്‍ എല്ലാം വ്യക്തമാകും.

മഹര്‍ഷി ഒന്നുകൂടി വിശദീകരിച്ചു. ഇപ്പോഴുള്ളവര്‍ക്കാര്‍ക്കും താരകാസുരനെ വധിക്കാനാവില്ല. എന്നുവച്ചാല്‍, ഇനിയുണ്ടാകുന്ന ദേവന് വേണമെങ്കില്‍ താരകനെ വധിക്കാനാവും. പക്ഷെ ഇനി ഉണ്ടാകുന്നയാള്‍ താരകനെ കൊല്ലാന്‍ പാകത്തിന് ശക്തനാകുന്നതെങ്ങനെ? ആ വ്യക്തി ശക്തിക്കും ശിവനും സന്താനമായി ജനിച്ചവനാകണം. അങ്ങനെ ഒരു സന്താനം ജനിച്ചാല്‍ താരകന്റെ അന്ത്യം സുനിശ്ചിതമാണ്.

ബ്രഹ്മദേവന്‍ പറഞ്ഞതിന്റെ സാരം സരസ്വതീദേവി പറയാതെ പറഞ്ഞുതന്നു. ഇനി നമുക്കെന്താണ് പേടിക്കാനുള്ളത്. ശിവ- ശക്തിമാര്‍ക്ക് പുത്രനായി ഒരു കുമാരന്‍ പിറക്കണം. അതിനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്. അതിന് വേണ്ടത് ഇന്ദ്രാനുചരര്‍ ചെയ്തുകാണിക്കൂ.

പിന്നെ, ഒരു പ്രശ്നമുണ്ട്. സതീദേവി യോഗാഗ്‌നിയില്‍ പ്രവേശിച്ചശേഷം ശ്രീപരമേശ്വരന്‍ തപസിലാണ്. മഹാദേവനെ തപസ്സില്‍നിന്നും ഉണര്‍ത്തേണ്ടതുണ്ട്. പരാശക്തി പര്‍വതരാജപുത്രിയായി അവതരിച്ചിട്ടുണ്ട്. ശ്രീപരമേശ്വരന്‍ തപസ്സില്‍നിന്നുണര്‍ന്നാലേ ഇനിയുള്ള കാര്യങ്ങള്‍ മുന്നോട്ടുപോകൂ. പക്ഷെ ഒന്നു മനസ്സിലാക്കുക. ഉറുമ്പിനെ ചൂണ്ടിക്കാട്ടി തീക്കട്ടയെ പേടിപ്പിക്കാന്‍ എളുപ്പമല്ല.

തീക്കട്ടയുടെ മാഹാത്മ്യം പറയുന്നത് കേട്ട് അഗ്‌നിദേവന്‍ ഒന്നു ഞെളിഞ്ഞു. അഗ്‌നിദേവന്റെ ഭാവം ശ്രദ്ധിച്ച ദേവേന്ദ്രന്‍ ആലോചിച്ചു. അഗ്‌നിദേവനെക്കൊണ്ട് മഹാദേവനെ ഉണര്‍ത്താനാകുമോ? നിശ്ചയിച്ചു നിയോഗിച്ചു നോക്കി. അഗ്‌നിദേവന്‍ ശ്രീകൈലാസത്തിന്റെ അരികത്തു ചെന്നു. ശ്രീപരമേശ്വരന്റെ  തപശക്തിയാല്‍ താപമേറ്റ് അഗ്‌നിദേവന് പൊള്ളി തിരിച്ചുപോന്നു.

പിന്നെ ദേവേന്ദ്രന്‍ വരുണനെ നോക്കി. തനിക്കു വയ്യെന്ന് വരുണന്‍ അപ്പോഴേ കൈകഴുകി. ശ്രീകൈലാസത്തിന്റെ ഏഴയലത്തുപോലും എനിക്കടുക്കാനാവില്ലെന്ന് വരുണന്‍ വ്യക്തമാക്കി.

അടുത്തത് വായുഭഗവാന്റെ ഊഴമായിരുന്നു. തനിക്കൊറ്റയ്‌ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് വായുഭഗവാന്‍ അറിയിച്ചു. പിന്നെ കാമദേവന്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ താന്‍ സഹായിക്കാം എന്ന് വായുദേവന്‍ സമ്മതിച്ചു.

എല്ലാവരുടേയും ദൃഷ്ടി കാമദേവന്റെ നേര്‍ക്കായി. ഒന്നും പറയാനാവാതെ കാമദേവന്‍ കുഴങ്ങി. മൗനം സമ്മതമെന്ന് ഭാവിച്ച് എല്ലാരുംകൂടി ആ നിയോഗം കാമദേവനില്‍ അര്‍പ്പിച്ച് തടിതപ്പി. തികഞ്ഞ ഭയപ്പാടോടെ കാമദേവന്‍ പറഞ്ഞു. എനിക്ക് അതിനുള്ള ശക്തിയൊന്നുമില്ല. എന്നാലും പൊതുവായിട്ടുള്ള ഒരാവശ്യത്തിനുവേണ്ടി ബലിയാടാകാന്‍ എനിക്കു മടിയില്ല. നിങ്ങളുടെയൊക്കെ സഹകരണമുണ്ടെങ്കില്‍ ഞാന്‍ ശ്രമിച്ചുനോക്കാം.കാമേദവന്റെ അര്‍ധസമ്മതത്തെ പൂര്‍ണസമ്മതമായി കണക്കാക്കി എല്ലാവരുംകൂടി കാമനെ ഉയര്‍ത്തിപ്പിടിച്ചു.

(തുടരും)

എ.പി. ജയശങ്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.