Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഥസമ്പ്രദായം അവധൂത യോഗിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 03:02 am IST
inSamskriti

അതുകൊണ്ട്  പരമപദപ്രാപ്തിക്കായി സദ്ഗുരുവിനെ സദാ സേവിക്കണം. ചൈതന്യവിശ്രാന്തിയെ ഉപദേശിച്ച് തരുന്നവനാണ് ഗുരു. വിശ്രാന്തി കൈവന്നാല്‍ തല്‍ക്ഷണം സ്വയമേവ പരാല്‍പരമായ പരമപദപ്രാപ്തി, സാക്ഷാല്‍കാരം ഉണ്ടാകും. അതുകൊണ്ടാണ് മഹാസിദ്ധമതത്തില്‍ ഇപ്രകാരം പറയുന്നത്- ഏതു ഗുരുവാണോ വാക്ക്, ദൃഷ്ടി, സമ്യക്കായ അവലോകനം എന്നിവയാല്‍ ക്ഷണത്തില്‍ വിശ്രാന്തിയുടെ അവസ്ഥ നല്‍കുന്നത് ആ ഗുരു ആണ് സദ്ഗുരു. നിജവിശ്രാന്തി ഉണ്ടായില്ലെങ്കില്‍ പിണ്ഡപദങ്ങളുടെ സമരസീകരണം സാധ്യമല്ല എന്നാണ് സിദ്ധാന്തം. തന്മൂലം നിജവിശ്രാന്തികാരകനാണ് സദ്ഗുരു. വ്യാകരണം, അനുമാനാദി തര്‍ക്കശാസ്ത്രം എന്നിവ കൊണ്ട് ഭ്രമമുണ്ടാക്കുന്നവനായ ഗുരു ത്യജിക്കപ്പെടേണ്ടവനാണ്. 

ജ്ഞാനഹീനനായ ഗുരുവിനെ ത്യജിക്കണം. സ്വയം വിശ്രാന്തി അനുഭവിക്കാത്തവന്‍ മറ്റുള്ളവര്‍ക്ക് അതെങ്ങനെ നല്‍കും? അനുഭവിച്ചവനേ അനുഭവിപ്പിക്കാനാകൂ. ചിന്താകല്ലോലങ്ങളാല്‍ ദുസ്തരവും പ്രാപഞ്ചികവാസനകളാകുന്ന ഹിംസ്രജലജീവിസമാകുലവും വാസനാലഹരീവേഗസമന്വിതവും ഘോരവും ആയ വികല്‍പസാഗരത്തെ സ്വയം തരണംചെയ്യാന്‍ ശേഷിയുള്ള, നിരുത്ഥാനദശയെ പ്രാപിച്ച സ്വസ്ഥനു മാത്രമേ ഉപദേശം, ദൃഷ്ടിപാതം, കഥനം, അവലോകനം എന്നിവയാല്‍ തന്നില്‍ത്തന്നെ സ്ഥിരമാകല്‍ എന്ന സ്വപദപ്രാപ്തി നല്‍കാന്‍ കഴിയൂ. അത്തരം ഗുരുവില്‍ നിന്ന് അതു ലഭിച്ചാല്‍ ശിഷ്യന് അപ്പോള്‍ത്തന്നെ ജന്മസംസാരബന്ധനത്തില്‍ നിന്നും മോചനമുണ്ടായി പരാനന്ദമയനായി നിഷ്‌കളശിവപദത്തെ പ്രാപിക്കുന്നു. 

അത്തരം ഗുരുവിനെ മൂന്നു നേരവും വന്ദിക്കണം. സാഷ്ടാംഗനമസ്‌കാരം, സ്തുതി എന്നിവയാല്‍ നിത്യവും ഭജിക്കണം. ആ ഭജനം കൊണ്ട് സ്ഥൈര്യം ഉണ്ടാകും, സ്വസ്വരൂപമയനാകും. ഈ വിഷയത്തില്‍ വളരെ പറഞ്ഞിട്ടെന്തു കാര്യം? ശാസ്ത്രകോടികളുദ്ധരിച്ചിട്ടെന്തു കാര്യം? ഗുരുകൃപ കൂടാതെ ചിത്തവിശ്രാന്തി ലഭിക്കുകയില്ല. ചിത്തവിശ്രാന്തി ലഭിച്ചവനും ദൃഢചിത്തനും

സ്വമധ്യത്തില്‍ നിമഗ്നനും ആയ യോഗിക്ക് നിരുത്ഥാനം, ദുര്‍ലഭമായ ആ പരമപദം നിമിഷത്തിനുള്ളില്‍ തെളിയും. പിണ്ഡം ക്ഷണത്തില്‍ അതില്‍ ലയിക്കും. ‘സംവിദ്‌സ്വഭാവവികിരണോദയചിദ്വിലാസവിശ്രാന്തിയെ’ ഭജിക്കുന്ന ഗുരുവിന്റെ വാത്സല്യഭാജനങ്ങള്‍ക്ക് സ്വവേഗനിചയങ്ങള്‍ ഗ്രസ്തങ്ങളാകും, പദപിണ്ഡ ഐക്യം എന്ന സമരസത കൈവരും. ഗോരക്ഷനാഥവിരചിതമായ സിദ്ധസിദ്ധാന്തപദ്ധതിയിലെ പിണ്ഡപദസമരസീകരണം എന്ന അഞ്ചാം ഉപദേശം ഇവിടെ അവസാനിക്കുന്നു.

ഇനി ആറാമത്തെ ഉപദേശമാണ്. അവധൂതയോഗിയുടെ ലക്ഷണത്തെ പറയുന്നു. എല്ലാ പ്രകൃതിവികാരങ്ങളേയും അവധൂനനം (ത്യാഗം) ചെയ്യുന്നവനാണ് അവധൂതന്‍. യോഗം ശീലിക്കുന്നവന്‍ യോഗി. ‘ധൂഞ് കമ്പനേ’ എന്ന ധാതുവില്‍ നിന്നാണ് അവധൂതപദം വന്നിരിക്കുന്നത്. കമ്പനം എന്നാല്‍ ചാലനം. ദേഹ, ദൈഹിക, പ്രപഞ്ചാദി വിഷയങ്ങളില്‍ സംഗതമാകുന്ന മനസ്സിനെ പരിഗ്രഹിച്ച് പ്രത്യാഹരിച്ച് സ്വധാമമഹിമാവില്‍ പരിലീനചിത്തനായ, പ്രപഞ്ചശൂന്യനായ, ആദിമധ്യാന്തഭേദവര്‍ജ്ജിതനായ വ്യക്തിയാണ് അവധൂതയോഗി.

 വിശദമാക്കുന്നു- ക്ലേശപാശതരംഗങ്ങളുടെ നികൃന്തനം ആണ് മുണ്ഡനം. സര്‍വാവസ്ഥാവിനിര്‍മുക്തനായവനെയാണ് അവധൂതന്‍ എന്നു പറയുന്നത്. നിജസ്ഫാരമാകുന്ന വിഭൂതി ഭൂഷിതനുംസ്വാധാരത്തില്‍ രൂഢനും ആയവനാണ് അവധൂതന്‍. സമസ്തകലനോജ്ഝിതനായി ലോകമധ്യത്തില്‍ സ്ഥിരാസനനും കൗപീനഖര്‍പരധാരിയും എന്നാല്‍ അദൈന്യനുമായവനാണ് അവധൂതന്‍. ‘ശം’ എന്നാല്‍ സുഖം. ‘ഖം’ എന്നാല്‍ പരംബ്രഹ്മം. രïും ചേര്‍ന്നാല്‍ ശംഖം. ആ ശംഖധാരിയാണ് അവധൂതന്‍. പാദുകാ എന്നാല്‍ പദസംവിത്തി. ‘മൃഗത്വക് അനാഹതം. ചേലാ പരസംവിത്’. ഇങ്ങനെയുള്ളവനാണ് അവധൂതന്‍.

മേഖലാ നിരതി. കടാസനം നിത്യം സ്വസ്വരൂപം.ആറു വികാരങ്ങളില്‍ നിന്നും നിവൃത്തി. ഇങ്ങനെയുള്ളവനാണ് അവധൂതന്‍. ചിത്പ്രകാശപരാനന്ദങ്ങള്‍ രïു കുണ്ഡലങ്ങളും ജപമാല അക്ഷവിശ്രാന്തിയുമായവനാണ് അവധൂതന്‍. ധൈര്യം ദണ്ഡവും പരാകാശം ഖര്‍പരവും സ്വശക്തി യോഗപട്ടവും. ഇങ്ങനെയുള്ളവനാണ് അവധൂതന്‍. ഭിക്ഷയിലൂടെ ലഭിച്ച ഭക്ഷണത്തിനെ ദഹിപ്പിക്കുന്നതുവഴി ഭേദാഭേദത്തിന്റെ ഇല്ലായ്‌മയും ഷഡ്രസാസ്വാദനത്തിലൂടെ തന്മയീഭാവവും വരുത്തുന്നവനാണ് അവധൂതന്‍. അചിന്ത്യമായ നിജദിഗ്‌ദേശത്തില്‍ സ്വാന്തരം ഗമിച്ച് ഏകദേശാന്തരീയനാകുന്നവനാണ് അവധൂതന്‍.

സ്വപിണ്ഡത്തെ അമരമാക്കാന്‍ അനന്തമായ അമരിയെ പാനം ചെയ്യുന്നവനാണ് (അമരോളീ) അവധൂതന്‍. വാസനാമലസംകുലയും വജ്രവദ്ഗാഢയുമായ അവിദ്യയെ ഭക്ഷിക്കുന്നവനാണ് (വജ്രോളീ) അവധൂതന്‍. സ്വമധ്യത്തില്‍ തന്നെത്തന്നെ സദാ ആവര്‍ത്തിച്ച് ജഗത്തിനെ സമമായി അറിയുന്നവനാണ് അവധൂതന്‍. സ്വന്തം ആത്മാവിനെ അറിഞ്ഞ് ആ ആത്മാവില്‍ത്തന്നെ നിരുത്ഥാനപരനായി സ്ഥിതി ചെയ്യുന്നവനാണ് അവധൂതന്‍. അനുത്ഥാനാധാരസമ്പന്നനും പരവിശ്രാന്തിപാരഗനും ധൃതിചിന്മയതത്വജ്ഞനും ആയ വ്യക്തി ആണ് അവധൂതന്‍. അവ്യക്തത്തെ വ്യക്തമാക്കുന്നവനും വ്യക്തത്തെ എല്ലാം ഗ്രസിക്കുന്നവനും സ്വസത്യത്തെ സ്വാന്തരത്തില്‍ സ്ഥിരീകരിക്കുന്നവനുമായവനാണ് അവധൂതന്‍.

അവഭാസാത്മകമായ ഭാസത്തെ അറിയുന്നവനും സ്വപ്രകാശത്തില്‍ സുസംസ്ഥിതനും ലോകത്തില്‍ ലീലയായി രമിക്കുന്നവനും ആയ വ്യക്തിയാണ് അവധൂതന്‍. ചിലപ്പോള്‍ ഭോഗി, ചിലപ്പോള്‍ ത്യാഗി,  ചിലപ്പോള്‍ നഗ്നന്‍, ചിലപ്പോള്‍ പിശാചു ബാധിച്ചപോലെ, ചിലപ്പോള്‍ രാജാവിനെപ്പോലെ, ചിലപ്പോള്‍ ആചാരമര്യാദകളുള്ളവന്‍ എന്നിങ്ങനെ വിചിത്രമായി പെരുമാറുന്നവനാ

ണ് അവധൂതന്‍. ഇത്തരത്തില്‍ നാനാസങ്കേതങ്ങളാല്‍ സൂചിപ്പിക്കപ്പെട്ട നിത്യപ്രകാശകമായ വസ്തുവില്‍ സ്വനിജസ്വരൂപത്തെ കാണുന്നവനുംഎല്ലാ സിദ്ധാന്തദര്‍ശനങ്ങളുടെയും സ്വസ്വരൂപദര്‍ശനത്തെ വേïവണ്ണം ബോധിപ്പിക്കുന്നവനും ആയ അവധൂതയോഗി ആണ് സദ്ഗുരു. എന്തുകൊïെന്നാല്‍ എല്ലാ ദര്‍ശനങ്ങളേയും സ്വസ്വരൂപദര്‍ശനത്തില്‍ സമന്വയിപ്പിക്കുന്നവനാണ് അവധൂതയോഗി. 

അത്യാശ്രമി, യോഗി, ജ്ഞാനി, സിദ്ധന്‍, സുവ്രതന്‍, ഈശ്വരന്‍, സ്വാമി, ധന്യന്‍, ശ്രീ സാധു, ജിതേന്ദ്രിയന്‍, ഭഗവാന്‍, സുധീ, കോവിദന്‍, ബുധന്‍, ചാര്‍വാകന്‍, ആര്‍ഹതന്‍, ബൗദ്ധന്‍, താര്‍ക്കികന്‍, സാംഖ്യന്‍, മീമാംസകന്‍, ദേവതേത്യാദി വിദ്വാന്മാരാലും അനേകം ശാസ്ത്രങ്ങളാലും കീര്‍ത്തിതങ്ങളായ ആത്മ, പരമാത്മ, ജീവാത്മ സത്തകളും ശിവരുദ്രാദി സംജ്ഞിതങ്ങളും ആയ തത്ത്വം എല്ലാവരുടെയും ശരീരപദ്മകുഹരത്തില്‍ സ്ഥിതിചെയ്യുന്നുï്. മുമുക്ഷുക്കളാല്‍ അതിനെ അവശ്യം അറിയണം. 

അതാണ് ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, പരമമായ അക്ഷരം, സ്വരാട്, ഇന്ദ്രന്‍, പ്രാണന്‍, കാലാഗ്നി, ചന്ദ്രന്‍, സൂര്യന്‍, ശിവന്‍, പരമശിവന്‍ എന്നിങ്ങനെയുള്ള എല്ലാം. സാംഖ്യശാസ്ത്രപരായണന്മാരാല്‍ യോഗമാര്‍ഗം വഴി ഗമിക്കേïത് അതാണ്. എല്ലാ കര്‍മ്മമീമാംസകരായ വൈദികരും പറയുന്ന കര്‍മ്മവും അതാണ്. സര്‍വത്ര ആ പരാനന്ദമാണ്. വ്യവഹാരത്തിലേ ഭേദമുള്ളൂ. ഒന്നേ ഉള്ളൂ. പലതില്ല. 

(തുടരും..)

കെ.കെ.വാമനന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.