Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കണ്ണു തുറപ്പിക്കണം ഈ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:13 am IST
inEditorial

എത്ര കണ്ണീര്‍ പൊഴിച്ചാലും മതിയാവില്ല, ആ രണ്ടു കുരുന്നുകളുടേയും ആയയുടേയും ദുര്‍വിധിയോര്‍ത്ത്. സമൂഹമനസ്സാക്ഷിയെ എക്കാലവും വേട്ടയാടുന്ന കുറ്റബോധമായിരിക്കും ഇതിന്റെ ബാക്കിപത്രം. മരടിലെ ഡെ കെയറിലേയ്‌ക്ക് ഉത്സാഹത്തോടെ യാത്ര ചെയ്ത കൊച്ചു കുട്ടികളായ ആദിത്യനും വിദ്യാലക്ഷ്മിയും, ആയ ലതയും നിലവിലെ വ്യവസ്ഥിതികള്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ മരണങ്ങള്‍ക്ക് ആരാണ് ഉത്തരം പറയുക? അവരുടെ കുടുംബങ്ങളിലേയ്‌ക്ക് ഇനി ചിരിയും സന്തോഷവുമെത്താന്‍ എത്രനാള്‍ കഴിയണം?  

അപകടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നു പറയാം. പക്ഷേ, അശ്രദ്ധ അതിനു കാരണമാകുമ്പോഴാണ് അതു കുറ്റകരമാകുന്നത്. എല്ലാ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ കുട്ടികളുടെ സുരക്ഷയേക്കുറിച്ചു സര്‍ക്കാരിന്റെ ഓര്‍മപ്പെടുത്തല്‍ ഉണ്ടാകാറുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ കാര്യത്തിലും സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തിലും പൊതു വാഹനങ്ങളുടെ കാര്യത്തിലുമൊക്കെ ഇതു ബാധകമാണുതാനും. 

വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈവര്‍മാരുടെ യോഗ്യതയും പക്വതയും, വേഗനിയന്ത്രണ സംവിധാനം, കുട്ടികളുടെ എണ്ണം, അവരെ ശ്രദ്ധിക്കാന്‍ വേണ്ട ആയമാരുടെ എണ്ണം എന്നിവയ്‌ക്കൊക്കെ കൃത്യമായ വ്യവസ്ഥയുണ്ട്. പരിശോധന നിര്‍ബന്ധവുമാണ്. പക്ഷേ, ഇതൊക്കെ കൃത്യമായി നടക്കാറുണ്ടോ?. ആ ചോദ്യത്തിനു മുന്നിലാണ് എല്ലാം പ്രശ്നമാകുന്നത്. അപകടങ്ങള്‍ ഒന്നും സംഭവിക്കാത്തിടത്തോളം എല്ലാം അതിന്റെ വഴിക്കു പോകും എന്നതാണ് പതിവ്. അപകടം സംഭവിച്ചശേഷം ഉണര്‍ന്നിട്ടു കാര്യവുമില്ലല്ലോ. 

മരടില്‍ അപകടമുണ്ടാക്കിയ വാന്‍ അമിത വേഗത്തിലായിരുന്നു എന്ന് ആരോപണമുണ്ട്. യാത്ര വീതികുറഞ്ഞ റോഡിലൂടെയായിരുന്നു താനും. റോഡ് സൈഡില്‍ ചെളിനിറഞ്ഞ വെള്ളക്കെട്ടും. ആ വെള്ളത്തിലേയ്‌ക്കാണു വാന്‍ മറിഞ്ഞത്. അപകട സാധ്യത അറിഞ്ഞിരുന്നിട്ടും, വേഗം അമിതമായി എന്ന ആരോപണം ശരിയെങ്കില്‍ ക്ഷണിച്ചു വരുത്തിയ ദുരന്തം എന്നു തന്നെ ഇതിനെ വിളിക്കണം. 

കുറ്റം ആരുടേതെന്നു പറയുന്നില്ല. സംവിധാനത്തിന്റെയും വ്യവസ്ഥിതിയുടേയും കുറ്റമെന്നു പറയാം. പിന്നെ സമീപനത്തിന്റെയും. പരിശോധനയും നിയന്ത്രണവും കര്‍ശനമായിരുന്നെങ്കില്‍ ആ മൂന്നു ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ആശിക്കാം. പക്ഷേ, അത്തരം ആശകള്‍ എത്ര പരിവൃത്തികഴിഞ്ഞിരിക്കുന്നു! 

ഇന്നും അപകടങ്ങള്‍ കണ്ടാലേ നമ്മള്‍ ഉണരൂ എന്നു വന്നാല്‍പ്പിന്നെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് എന്തു പ്രസക്തി? അലസതയോടും അശ്രദ്ധയോടും നിയമവ്യവസ്ഥയോടുള്ള അവഗണനയോടും നിസ്സംഗതയോടെയുള്ള പ്രതികരണമാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്കു വഴിവെയ്‌ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടത്. 

എല്ലാം പറയുമ്പോഴും സമയോചിതമായി ഇടപെടാന്‍ മുന്നോട്ടുവന്ന തദ്ദേശവാസികളുടെ മനസ്സിന്റെ നന്മ അംഗീകരിക്കപ്പെടുക തന്നെ വേണം. കുട്ടികളുടെ നിലവിളി കേട്ടമാത്രയില്‍ ഓടിക്കൂടിയ സ്ത്രീകളടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിലേയ്‌ക്കു ചാടിയിറങ്ങുകയാണു ചെയ്തത്. അതുകൊണ്ടാണ് ശേഷിച്ച കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. കുട്ടികളുടെ നിലവിളിയില്‍ എല്ലാം മറന്നു വെള്ളത്തിലേയ്‌ക്കിറങ്ങിയ ഒരു സ്ത്രീയെ അപകടത്തില്‍ നിന്നു രക്ഷിച്ചത് ചുറ്റുമുള്ളവരായിരുന്നു. 

സ്വയം മറന്നു സഹായത്തിനിറങ്ങാനുള്ള മനസ്സ് നമ്മുടെ സമൂഹത്തിനു നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യം തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.