Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീരാസനം, കൂര്‍മാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:10 am IST
in Samskriti

വീരാസനം

ഏകം പാദം തഥൈകസ്മിന്‍

വിന്യസേദൂരുണി സ്ഥിരം

ഇതരസ്മിംസ്തഥാ ചോരും

വീരാസനമിതീരിതം -1-21

ഒരു കാല്‍ (വലതുകാല്‍) ഒരു തുടയില്‍ (ഇടതുതുടയില്‍) ഉറപ്പിച്ചുവെക്കുക. ഇടതുകാല്‍ മറ്റേ തുടയുടെ മേലെയും ചേര്‍ക്കുക. ഇതാണ് വീരാസനം.

വീരാസനം പലതരത്തില്‍ ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതേ ശ്ലോകം ഘോരണ്ഡസംഹിതയില്‍ വന്നിട്ടുണ്ട്. വ്യത്യാസം മൂന്നാം പാദത്തില്‍ ‘ചോരും’ എന്നതിനു പകരം പശ്ചാത് എന്നാണ് എന്നു മാത്രം. പശ്ചാത് എന്നാല്‍ പിറകില്‍ എന്നാണര്‍ത്ഥം. ശ്ലോകാര്‍ത്ഥപ്രകാരം നോക്കിയാല്‍ വലതുകാല്‍ മടക്കി കാല്‍പത്തി ഇടതുതുടയുടെ മേലെ വെക്കണം. മറ്റെക്കാല്‍ മടക്കി വലതു തുടയുടെ അടിയിലും വെക്കുക. അതായത് ഇടതുകാലിന്മേല്‍ വലതുതുട ചേര്‍ക്കുക. ഇതിനെ ചിലര്‍ മഹാവീരാസനം അതായത് മഹാവീരനായ വീരഹനുമാനെ ഓര്‍മിപ്പിക്കുന്ന ആസനമെന്ന രീതിയിലും വിശേഷിപ്പിക്കാറുണ്ട്.

കൂര്‍മാസനം

ഗുദം നിരുദ്ധ്യ ഗുല്‍ഫാഭ്യാം

വ്യുത്ക്രമേണ സമാഹിതഃ

കൂര്‍മാസനം ഭവേദേതത്

ഇതിയോഗവിദോ വിദുഃ – 1-22

രണ്ടു ഞെരിയാണി പിണച്ചുകൊണ്ട് മലദ്വാരം അടയ്‌ക്കുന്നത് കൂര്‍മാസനം എന്ന് യോഗവിദ്വാന്മാര്‍ പറയുന്നു.

കാല്‍പ്പത്തിയെ കാലുമായി യോജിപ്പിക്കുന്ന സന്ധിയാണ് ഗുല്‍ഫം- ഞെരിയാണി (മിസഹല ഷീശി)േ. കാലുകള്‍ തുടക്കടിയില്‍ പിണച്ച് ഗുല്‍ഫം കൊണ്ട് ഗുദം നിരോധിക്കുന്നതാണ് ഇവിടെ കൂര്‍മാസനം. ശരീരത്തിന്റെ മേല്‍ഭാഗം നിവര്‍ന്നിരിക്കും. കൈകളുടെ സ്ഥിതി പ്രത്യേകം പറയാത്തതിനാല്‍ കൈപ്പത്തിമുട്ടിന്മേല്‍ പതിച്ചു വെക്കണമെന്നു നിശ്ചയിക്കാം.

ഇതേ ആസനം ഘേരണ്ഡ സംഹിതയില്‍ പറയുന്നത് ഇങ്ങനെയാണ്:-

ഗുല്‍ഫൗ ച വൃഷണ സ്യാധോ

വ്യല്‍ക്രമേണ സമാഹി തൗ

ഋജുകായ ശിരോഗ്രീവം

കൂര്‍മാസന മിതീരിതം

ഞെരിയാണികള്‍ വൃഷണങ്ങള്‍ക്കിടയിലാണ് ചേരുന്നത്. മറ്റെല്ലാം പ്രദീപിക പോലെ തന്നെ.

ഇന്ന് പ്രസിദ്ധമായിട്ടുള്ള കൂര്‍മാസനം ഇതല്ല. അതില്‍ കാല്‍ നീട്ടിയിരുന്ന് ശരീരം മുന്നോട്ടാഞ്ഞു കുനിഞ്ഞ് കൈകള്‍ കാലിനടിയിലൂടെ എടുത്ത് രണ്ടുവശത്ത് നി

ര്‍ത്തി പരത്തിവെക്കും. നല്ല വണ്ണം പതിഞ്ഞ് നെഞ്ച് നിലത്ത് ചേര്‍ത്തുവെക്കും. താടിയും നിലത്തു പതിയും. കണ്ടാല്‍ ആമയെ (കൂര്‍മം) പോലെ തോന്നും.

ഇവിടെ ഒരു സൂചനയുള്ളത,് ഇന്നു കാണുന്ന ആസനങ്ങളില്‍ ഭൂരിപക്ഷവും ഗ്രന്ഥങ്ങളില്‍ നേരിട്ടു പറയാത്തവയാണ് അഥവാ അത്തരം ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടുപോയി എന്നതാണ്. അവ പരമ്പരയാ അഭ്യസിച്ചു വന്നു. അതില്‍ നിന്ന് ക്രോഡീകരിച്ച് വിവിധ ആചാര്യന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ചു. അവയില്‍ കൂടുതലും ഭൂമിയിലുള്ള വിവിധ ജന്തുക്കളെ അനുകരിക്കുന്നവയാണ്. ആ ജന്തുക്കള്‍ ‘സ്ഥിര’ മായും ‘സുഖ’മായും സ്ഥിതിചെയ്യുന്ന അവസ്ഥയെയാണ് ആസനമാക്കി സ്വീകരിച്ചത്. കൂര്‍മം (ആമ) അത്തരം ആസനമാണ്.

എന്നാല്‍ ഹഠയോഗ പ്രദീപികയിലെ കൂര്‍മാസനം ചില സൂക്ഷ്മശക്തികളെ വരുതിയില്‍ കൊണ്ടുവരുവാനുള്ള മൂലബന്ധം ചെയ്തുകൊണ്ടുള്ള സ്ഥിതിയാണ്. തന്ത്രശാസ്ത്രവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന ഹഠയോഗം കുണ്ഡലിനീ ശക്തിയെ വരുതിയിലാക്കാനും ആസനങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുല്‍ഫൗ എന്നാല്‍ ഉപ്പൂറ്റി എന്നും അര്‍ത്ഥമെടുക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.