Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഉണര്‍വേകുന്ന സിനിമ; കുട്ടന്‍ പിള്ളയുടെ ശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 04:30 am IST
inEntertainment

എന്തു പറയുന്നു എന്നതിനേക്കാള്‍ എങ്ങനെ പറയുന്നു എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.  അത്തരത്തില്‍ വ്യത്യസ്തമായൊരു ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. വളരെ ലളിതമായ പ്രമേയം ആഖ്യാനരീതിയിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായിരിക്കുന്നു. കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കഥ നടക്കുന്നത്. വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ കഥപറയുന്ന തരത്തിലുള്ള അവതരണം ചിത്രത്തെ ശ്രദ്ധേയമാക്കി. ഒരേസമയം വെടിക്കെട്ട് ദുരന്തദിനത്തിലെ കഥയും, ഒരുവര്‍ഷത്തിനുശേഷമുള്ള കഥയും പറഞ്ഞുപോകുന്ന അവതരണ രീതിയാണ് സംവിധായകന്‍ ചിത്രത്തില്‍ ഉപയോഗിച്ചത്.  

പോലീസ് കോണ്‍സ്റ്റബിളായ കുട്ടന്‍പിള്ളയുടെ വീട്ടിലെ പ്ലാവിനെ ചുറ്റിപ്പറ്റിയാണ് കഥ. പ്ലാവ് മുറിക്കാനാഗ്രഹിക്കുന്ന കുട്ടന്‍പിള്ളയുടെ മരുമകനും അതിനെ എതിര്‍ക്കുന്ന കുട്ടന്‍ പിള്ളയും ചിത്രത്തെ ആകാംക്ഷയോടെ മുന്നോട്ടു നയിക്കുന്നു. വെടിക്കെട്ടു ദിനത്തിലെ കഥകള്‍ ചിന്തയ്‌ക്കും ചിരിക്കും അവസരം തരുന്നവയാണ്. കാമുകിയെത്തേടി ഇറങ്ങുന്ന പള്ളിവികാരി, സ്വന്തം നാട്ടിലേക്ക് യാത്രചെയ്യുന്ന വേശ്യ, അന്നേദിവസം അവള്‍ക്കൊപ്പം കഴിഞ്ഞ യുവാവും കാമുകിയും, കാമുകനൊപ്പം കേരളത്തിലെത്തിയ വിദേശ വനിത, ലൊക്കേഷന്‍ തേടി ഇറങ്ങിയ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ഭാര്യയുടെ ജാരനെ കണ്ടെത്താനുറച്ച് പുറപ്പെട്ട ബസ് ഡ്രൈവര്‍. ഇവര്‍ തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ ഒരുമിച്ച് യാത്രചെയ്ത് അപകടത്തിന് ഇരയാകുന്നതാണ് ദുരന്ത ദിനത്തിലെ കഥ. 

ചിത്രം മുന്നോട്ടുവയ്‌ക്കുന്ന സംശയങ്ങളും ചോദ്യങ്ങളും വളരെ പ്രസക്തമാണ്. വെടിക്കെട്ട് ദുരന്തത്തില്‍  കണക്കില്‍പ്പെടാത്ത എത്രപേര്‍കൂടി മരിച്ചിട്ടുണ്ടാകാം. ബസ്സില്‍ യാത്രചെയ്തിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ലായെന്നും അവര്‍ ഇപ്പോഴും ആത്മാവായി ക്ഷേത്രപരിസരത്ത് ചുറ്റുന്നുണ്ടെന്നും ചിത്രം പറഞ്ഞുവയ്‌ക്കുന്നു. അവരാണ് കുട്ടന്‍ പിള്ളയുടെ കഥ പറയുന്നത്. 

താന്‍ ഒത്തിരി സ്‌നേഹിച്ച പ്ലാവിലെ ചക്ക വീണുതന്നെയാണ് കുട്ടന്‍പിള്ളയുടെ അന്ത്യം. മരണാനന്തരം, തന്നെ ആരെല്ലാം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു, ആരെല്ലാം ഭയംകൊണ്ട് സ്‌നേഹിച്ചിരുന്നു എന്നെല്ലാം ആത്മാവായിനിന്ന് കുട്ടന്‍പിള്ള തിരിച്ചറിയുന്നു. മരണവീട്ടിലെ രംഗങ്ങള്‍ ഹാസ്യത്തിലുപരി, ആത്മപരിശോധനയുടെകൂടി നിമിഷങ്ങളാണ്. 

ദുരന്തം നടന്ന് ഒരു വര്‍ഷത്തിനുശേഷം കണക്കില്‍പ്പെടാത്ത മരണങ്ങള്‍ ഇനിയുമുണ്ടായിരുന്നു എന്ന സത്യം തിരിച്ചറിയുന്നു. അവര്‍ ആരെല്ലാമെന്നു തിരിച്ചറിയുമ്പോള്‍ ആത്മാക്കള്‍ പ്രേതശരീരം വെടിഞ്ഞുപോകുന്നത് ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ്. ഓരോ വന്‍ ദുരന്തങ്ങളിലേയും കാണാപ്പുറങ്ങള്‍ വളരെയല്ലേ എന്ന സംശയം ബാക്കിവെയ്‌ക്കുന്നു സിനിമ. 

കുട്ടന്‍ പിള്ളയുടെ മരണശേഷം പ്ലാവ് മുറിക്കാനുള്ള മരുമകന്റെ തീരുമാനത്തെ കുട്ടന്‍പിള്ളയുടെ ആത്മാവ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേതശരീരത്തിന് അതിന് സാധിക്കുന്നില്ല. എന്നാല്‍ കുട്ടന്‍പിള്ളയുടെ ആഗ്രഹം തിരിച്ചറിയുന്ന മറ്റ് കുടുംബാംഗങ്ങള്‍ പ്ലാവ് മുറിക്കുന്നതിനെ എതിര്‍ക്കുന്നു. തന്റെ സ്ഥലത്തോടും, അതില്‍ നിലനില്‍ക്കുന്ന വൃക്ഷ മൃഗാദികളോടുമുള്ള കുട്ടന്‍ പിള്ളയുടെ സ്‌നേഹത്തിന്റെ വിജയത്തോടെ ചിത്രം പൂര്‍ണ്ണമാകുന്നു.

സംവിധായകന്‍ ജീന്‍ മാര്‍ക്കോസിന്റെ രണ്ടാമത്തെ ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. സംവിധാനത്തോടൊപ്പം രചനയിലും ജീന്‍ പങ്കാളിയാണ്. ലളിതമായ തിരക്കഥയും, കൈയടക്കത്തോടെയുള്ള സംവിധാനവും ചിത്രത്തെ മനോഹരമാക്കുന്നു.  പോലീസുകാരനായ ഗൃഹസ്ഥനായി  സുരാജ് വെഞ്ഞാറമ്മൂട് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഏതു കഥാപാത്രവും സുരക്ഷിതമാണെന്ന് തെളിയുകയാണ്. വെടിക്കെട്ടപകടത്തിന്റെ ചിത്രീകരണം അതിമനോഹരമാക്കിയിട്ടുണ്ട് സംവിധായകന്‍. അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മുഖ്യധാരാ താരങ്ങളോ പുകള്‍പെറ്റ ബാനറോ ഇല്ലാതെ ചിത്രം ജനഹൃദയങ്ങളില്‍ ഇടംനേടുന്നത് മലയാളസിനിമയ്‌ക്ക് ഒരു ഉണര്‍വ് തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.