കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തലശ്ശേരി സ്വദേശി റോജയുടെ മരണം നിപ കാരണമല്ലെന്ന് സ്ഥിരീകരണം. പനിയും മറ്റ് രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോജ. പരിശോധനയില്‍ യുവതിക്ക് നിപ നെഗറ്റീവായിരുന്നു ഫലം. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
തലച്ചങ്ങാട്ടെ പി കെ ബാലന്റെ ഭാര്യയാണ് റോജ. എട്ടാം ക്ളാസ് വിദ്യാര്‍ഥിനി അയന മകളാണ്. റോജയുടെ സഹോദരി തലശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റോജ കൂട്ടിരിപ്പിനുണ്ടായിരുന്നു. പനി ബാധിച്ച റോജ മെയ് 23 മുതല്‍ 27 വരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഭേദമാകാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
















