കോഴിക്കോട്: നിപ വൈറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത് . ഹ്യൂമന്‍ മോണോക്ളോണല്‍ ആന്റിബോഡി 102 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന്വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന്രോഗികള്ക്ക്നല്കുകയുള്ളൂ. ജപ്പാനില്‍ നിന്നും ഫാവിപിരാവിര്‍ എന്ന പുതിയ മരുന്നെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
















