Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അസംപ്രജ്ഞാത സമാധിയാണ് കൈവല്യം തരുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:02 am IST
inSamskriti

വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ 

സംസ്‌കാരശേഷോന്യഃ

വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ = വിതര്‍ക്കാദി സര്‍വ്വവൃത്തികളുടെയും സമ്പൂര്‍ണ്ണവിരാമത്തിന് (ഒരു വൃത്തിയും ഇല്ലാതിരിക്കലിന്ന്) പ്രത്യയം കാരണമായ പരവൈരാഗ്യത്തിന്റെ അഭ്യാസം (വീണ്ടും വീണ്ടുമുള്ള അനുഷ്ഠാനം) പൂര്‍വ്വം (മുമ്പില്‍, കാരണം) ആയുള്ളതും, സംസ്‌കാരശേഷഃ = പരവൈരാഗ്യഭ്യാസബലം കൊണ്ടു മുന്‍മുന്‍ സംസ്‌കാരങ്ങള്‍ നശിച്ചുനശിച്ച് പരവൈരാഗ്യം മാത്രം സംസ്‌കാരമായി ശേഷിച്ചിട്ടുള്ളതും-

 അതായത്, വൃത്തി ശൂന്യമാകയാല്‍ സത്താമാത്രപ്രതിഷ്ഠമായി, പുരുഷന്റെ ഉണ്മയില്‍ മാത്രം നിലകൊള്ളുന്നതായി, നിര്‍വ്വിഷയമായി ഉള്ളതും- അതായത്, അന്യഃ = സംപ്രജ്ഞാതത്തില്‍നിന്നന്യമായ അസംപ്രജ്ഞാത സമാധിയാകുന്നു. സര്‍വ്വവൃത്തികളുടെയും നിശ്ശേഷനിരോധത്തിന്റെ നിരന്തരാഭ്യാസം കൊണ്ടുണ്ടാകുന്നതും ചിത്തത്തില്‍ സംസ്‌കാരം മാത്രം ശേഷിച്ചിരിക്കുന്നതുമായ സമാധി മറ്റൊന്നാകുന്നു.

പ്രജ്ഞയെ തികച്ചും അതിക്രമിച്ചിരിക്കുന്ന ഈ അസംപ്രജ്ഞാത സമാധിയത്രേ കൈവല്യം തരുന്നത്. ആദ്യത്തെ സംപ്രജ്ഞാത സമാധി മോക്ഷപ്രദമല്ല, അതു പുരുഷനെ മോചിപ്പിക്കുന്നില്ല. ഒരുവന് എല്ലാ യോഗൈശ്വര്യങ്ങളും സമ്പാദിക്കാം. എന്നാലും അധഃപതനത്തിനുമിടയുണ്ട്. പ്രകൃതിയെ നിശ്ശേഷം അതിക്രമിക്കുന്നതുവരെ പുരുഷന്‍ അഭയ പ്രതിഷ്ഠനാകുന്നില്ല. അതിനുള്ള ഉപായം വളരെ ലഘുവായി തോന്നുമെങ്കിലും അനുഷ്ഠിക്കാന്‍ അത്യധികം പ്രയാസം. ഉപായം ഇതാണ്; ചിത്തത്തെത്തന്നെ ആലംബനമാക്കി സമാധി ശീലിക്കുക, പ്രത്യയം അങ്കുരിക്കുന്ന മാത്രയിലേ അടിച്ചമര്‍ത്തുക, ഒരു പ്രത്യയവും മനസ്സിലുദിക്കാത്തവണ്ണം കേവലം നിര്‍വസ്തുകമാക്കുക. ഇതു പൂര്‍ണ്ണമായി ചെയ്യാന്‍ സാധിച്ചാല്‍ ആ നിമിഷം മുക്തിയായി. ഗുരുശിക്ഷണവും പ്രാരംഭസാധനകളുമില്ലാത്ത ആളുകള്‍ മനസ്സിനെ നിര്‍വ്വസ്തുകമാക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കു സ്വയം തമസ്സുകൊണ്ടു മൂടാന്‍ മാത്രം പക്ഷേ സാധിച്ചേക്കാം. അജ്ഞാനരൂപമായ ഈ തമസ്സു മനസ്സിനെ ജഡവും മൂഢവുമാക്കുന്നു. എന്നിട്ടു തങ്ങള്‍ മനസ്സിനെ കേവലം വൃത്തി ശൂന്യമാക്കിയെന്നു വ്യാമോഹിക്കാന്‍ വഴിവെയ്‌ക്കുന്നു. അതു ശരിക്കും സാധിക്കുക എന്നതു പരമമായ വൈരാഗ്യബലത്തിന്റെ, അത്യുച്ചനിരോധശക്തിയുടെ പ്രകാശനമാണ്. ഈ അസംപ്രജ്ഞാതം സിദ്ധമാവുന്നതോടുകൂടി സമാധി നിര്‍ബ്ബീജമാകുന്നു. അതിന്റെ അര്‍ത്ഥമെന്ത്? സംപ്രജ്ഞാതത്തില്‍ ചിത്തവൃത്തികളെ അടക്കിയൊതുക്കി നിര്‍ത്തുവാനേ സാധിക്കുന്നുള്ളു: അവിടെ വൃത്തികള്‍ വാസനാരൂപേണ ശേഷിച്ചിരിക്കും. ഈ വാസനകള്‍ (വൃത്തിബീജ സംസ്‌കാരങ്ങള്‍) യഥാകാലം വൃത്തികളായി പരിണമിക്കുകയും ചെയ്യും. എന്നാല്‍, എപ്പോള്‍ ഈ വാസനകളെല്ലാം നശിക്കുന്നുവോ, എപ്പോള്‍ മനസ്സുതന്നെ നഷ്ടപ്രായമാകുന്നുവോ, അപ്പോള്‍ സമാധി നിര്‍ബ്ബീജമാകുന്നു: ജനനമരണങ്ങളുടെ അവിരതപരിവര്‍ത്തനമായ ഈ സംസാരവൃക്ഷത്തെ വീണ്ടും മുളപ്പിക്കുവാനുള്ള ബീജങ്ങള്‍ നിശ്ശേഷം നശിക്കുന്നു.

മനസ്സും പ്രജ്ഞയുമില്ലാത്ത ആ അവസ്ഥ എന്തായിരിക്കുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പ്രജ്ഞ എന്നു നാം പറയുന്നതു പ്രജ്ഞാതീതമായ അവസ്ഥയെക്കാള്‍ താണതാണ്. അത്യന്തങ്ങള്‍ രണ്ടും ഏതാണ്ട് ഒരുപോലെയിരിക്കുമെന്നു നിങ്ങളോര്‍ക്കണം. ആകാശത്തിന്റെ  അതിമന്ദസ്പന്ദത്തെ ഇരുട്ടായി കരുതിയാല്‍, മദ്ധ്യമ സ്പന്ദം വെളിച്ചവും അത്യുഗ്രസ്പന്ദം വീണ്ടും ഇരുട്ടും ആയിരിക്കും. അതുപോലെ അപ്രജ്ഞമെന്നത് അതിനീചാവസ്ഥയും പ്രജ്ഞയെന്നതു മധ്യമാവസ്ഥയും പ്രജ്ഞാതീതം അത്യുച്ചാവസ്ഥയുമാകുന്നു. പ്രജ്ഞയുടെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഏതാ

ണ്ട് ഒരുപോലെ തോന്നും. പ്രജ്ഞതന്നെ ജന്യ

മാണ്, ഒരു സംഘാതമാണ്. അല്ലാതെ അതൊ

രു അജന്യ (നിത്യസദ്) വസ്തുവല്ല.

ഈ ഉയര്‍ന്നതരം സമാധിയെ നിരന്തരം ശീലിച്ചാലുള്ള ഫലമെന്ത്? രാജസവും താമസവുമായ സംസ്‌കാരങ്ങളെല്ലാം നശിക്കും. അപ്രകാരംതന്നെ സാത്ത്വികസംസ്‌കാരങ്ങളും നശിക്കും. ഈ ഉപായം സ്വര്‍ണ്ണത്തിലുള്ള കറയും കലര്‍പ്പും നീക്കി സംസ്‌കരിച്ചെടുക്കാന്‍ ചില രാസദ്രവ്യങ്ങളെ ഉപയോഗിക്കും പോലെയാണ്. അസംസ്‌കൃതധാതുക്കള്‍ ഉരുകുമ്പോള്‍ അതിലുള്ള ദോഷാംശങ്ങളും രാസദ്രവ്യങ്ങളോടൊപ്പം ദഹിച്ചു പോകുന്നു. അതുപോലെ നിരന്തരം ശീലിക്കുന്ന ഈ നിരോധസമാധി ആദ്യം അശുഭസംസ്‌കാരങ്ങളെയും ഒടുവില്‍ ശുഭസംസ്‌കാരങ്ങളെയും നിരോധിക്കുന്നു. ഇങ്ങനെ ശുഭവും അശുഭവുമായ ആ സംസ്‌കാരങ്ങള്‍ അന്യോന്യം അഭിഭൂതങ്ങളായി, ചിത്തം നിര്‍വ്വസ്തുകമാകുമ്പോള്‍, ഏകനായ പുരുഷന്‍, ശുഭാശുഭങ്ങളാല്‍ അസ്പൃഷ്ടവും സര്‍വ്വഗതവും സര്‍വ്വശക്തവും സര്‍വ്വജ്ഞവുമായ സ്വമഹിമയാല്‍ പ്രകാശിക്കുന്നു. അപ്പോള്‍, തനിക്കു ജന്മമോ മരണമോ സ്വര്‍ഗ്ഗഭൂവാസങ്ങളുടെ ആവശ്യമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആ പുരുഷന്‍ അറിയുന്നു. താന്‍ എങ്ങും പോവുകയോ വരുകയോ ചെയ്തിട്ടില്ലെന്നും പ്രത്യുത, പ്രകൃതിയാണു ചലിച്ചിരുന്നതെന്നും കാണുന്നു. പ്രകൃതിചലനങ്ങള്‍ ആത്മാവില്‍ പ്രതിഫലിക്കുകമാത്രമായിരുന്നു. കണ്ണാടിയില്‍നിന്നു ചുമരിന്മേല്‍ പ്രതിഫലിച്ച രശ്മികള്‍ ചലിക്കുമ്പോള്‍ താനാണു ചലിക്കുന്നതെന്നു ചുമര് മൂഢമായി വിചാരിക്കുന്നു. അതുപോലെയാണ് നമ്മുടെ കഥയും. ചിത്തമാണു നിരന്തരം ചലിക്കുന്നത്: അതു നാനാരൂപത്തില്‍ പരിണമിക്കുന്നു. ഈ നാനാരൂപങ്ങളും നമ്മളാണെന്നു നാം ഭ്രമിച്ചു പോരികയാണ്. ഈ ഭ്രമങ്ങളെല്ലാം അസ്തമിക്കും. മുക്തനാ

യ ആത്മാവ് ആജ്ഞാപിക്കുമ്പോള്‍പ്രാര്‍ത്ഥിക്കുകയോ യാചിക്കുകയോ അല്ല, ആജ്ഞാപിക്കുകതന്നെ – അത് ഇച്ഛിക്കുന്നതെല്ലാം തത്ക്ഷണം നിറവേറ്റപ്പെടും. തനിക്കു വേണ്ടതെല്ലാം ചെയ്യാനുള്ള ശക്തിയുമുണ്ടായി

രിക്കും.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.