ന്യൂദല്‍ഹി: മിസോറാം ഗവര്‍ണറായി നാളെ കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്യും. ഐസ്വാളില്‍ നാളെ കാലത്ത് 11 മണിക്കാണ് ചടങ്ങ്. മിസോറാം ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഇന്നലെ ദല്‍ഹിയിലെത്തിയ കുമ്മനം ഇന്ന് വൈകിട്ട് മിസോറാമിലേക്ക് തിരിക്കും.
ഇന്ന് വൈകിട്ടുവരെയാണ് നിലവിലുള്ള ഗവര്‍ണറുടെ കാലാവധി.
















