തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള എല്ലാ നാലാംകിട അടവുകളും സി പി എം നേതാക്കള്‍ ചെങ്ങന്നൂരില്‍ നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല അയ്യപ്പന്റെ ഭക്തനാകുന്നത് കുറ്റകരമല്ലെന്നും അങ്ങനെയുള്ള യുഡിഎഫ് സ്ഥാനാര്‍ത്തിയെ ആര്‍എസ്എസ്സുകാരനാക്കി ചിത്രീകരിക്കുന്നത് തെറ്റാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
















