Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെങ്ങന്നൂര്‍ ഏറ്റെടുക്കുക വര്‍ഗ്ഗീയതയോ വികസനമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:10 am IST
in Vicharam

ഹൈന്ദവ പ്രസ്ഥാനങ്ങളെയും അയ്യപ്പസേവാസംഘത്തെയും വര്‍ഗീയ സംഘടനകളെന്ന് തെരുവുതോറും അപഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറ്റൊന്നു കൂടി പറഞ്ഞു. ചെങ്ങന്നൂരില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ എല്‍ഡിഎഫിനായിരിക്കുമെന്ന്. സിപിഎം നേതാക്കള്‍ കുറെ ദിവസങ്ങളായി നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെ ലക്ഷ്യം എന്തായിരുന്നെന്ന് ഇതോടെ വ്യക്തമായി.    

  സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ വര്‍ഗീയ പ്രീണനം, തുടര്‍ന്ന് കുടുംബയോഗങ്ങളില്‍ ആളിക്കത്തിച്ചു. ഒടുവില്‍ മതം പറഞ്ഞ് മാത്രം വോട്ട് തേടേണ്ട ഗതികേടിലായി സിപിഎമ്മും, ഇടതുപക്ഷവും. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വന്‍ ആരവത്തോടെ ഇന്നലെ സമാപിച്ചു. തെരഞ്ഞെടുപ്പ് 28നാണ്. 31ന് ഫലം പുറത്തു വരും. എന്നാല്‍ ഇടതും വലതും ഇളക്കി വിട്ട വര്‍ഗീയത ജനങ്ങളെ കടുത്ത ചേരിതിരിവിലേക്ക് നയിച്ചു കഴിഞ്ഞു. ഇതിന്റെ പ്രത്യാഘാതം ചെങ്ങന്നൂരിനെ മാത്രമല്ല, നാടിനെ തന്നെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന അവസ്ഥയിലേക്ക് നയിക്കും.

  രാഷ്‌ട്രീയം പൂര്‍ണമായും ഒഴിവാക്കി. സ്ഥാനാര്‍ത്ഥിയുടെ മതവും, ഓരോ മതവിഭാഗത്തിനും തങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം അടുത്ത കാലത്തെങ്ങും കേരളം കണ്ടിട്ടില്ല. ബിജെപി ബന്ധത്തെ ചൊല്ലി ഇടതും വലതും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബിജെപി നേടിയെടുത്ത കരുത്ത് ഇത്തവണ എന്‍ഡിഎയെ വിജയത്തിലേക്ക് നയിക്കുമെന്ന് മറ്റു രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പോലും പറഞ്ഞു തുടങ്ങി. ഇന്നത്തെ നിശബ്ദ പ്രചാരണത്തിലും നിര്‍ണായകം ബിജെപിയെ കേന്ദ്രീകരിച്ചുള്ള അടവുനയങ്ങളാകും. 

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ മുന്നേറ്റം കാണാതിരിക്കാനാകില്ല. പത്ത് മടങ്ങ് വോട്ട് ശതമാനം ഒറ്റയടിയ്‌ക്കു വര്‍ദ്ധിപ്പിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ത്ഥിയെന്നത് മുന്നണിക്ക് അനുകൂലഘടകമാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ മുന്നണി എന്‍ഡിഎ യായിരുന്നു. ബിജെപി 4.84 വോട്ട് ശതമാനം 29.36 ആയി വര്‍ദ്ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് 21 ശതമാനവും ഇടതുമുന്നണിയ്‌ക്ക് ആറ് ശതമാനവും വോട്ടു കുറഞ്ഞു.  മൂന്ന് മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം എട്ടു ശതമാനത്തില്‍ താഴെയായിരുന്നു. 

 കഴിഞ്ഞതവതണ മതന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായി. അതാവര്‍ത്തിക്കാനാണ് വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിലൂടെ അവര്‍ ശ്രമിക്കുന്നത്. 

  അഭിമാന പോരാട്ടമായാണ് മൂന്നു മുന്നണികളും ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. രാഷ്‌ട്രീയത്തിനപ്പുറം കടുത്ത സാമുദായിക വിലപേശലുണ്ടായ തെരഞ്ഞെടുപ്പ് കൂടിയാണിത്. എസ്ഡിപിഐ, ഐഎന്‍എല്‍ തുടങ്ങിയ സംഘടനകള്‍ഇടതുവലതു മുന്നണികള്‍ക്കായി വര്‍ഗീയ വിഷം നിറഞ്ഞ പ്രചാരണങ്ങളാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ നടത്തിയത്. സിപിഎമ്മും കോണ്‍ഗ്രസും വിവിധ മതവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളില്‍ അതാത് മതവിഭാഗത്തില്‍പ്പെട്ടവരെയാണ് പ്രചാരണ ചുമതല ഏല്‍പ്പിച്ചത്. ഇതൊക്കെയാണെങ്കിലും പാളയത്തിലെ പടയാണ് ഇരുകൂട്ടരെയും ആശങ്കപ്പെടുത്തുന്നത്. 

 ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇതിന് മുമ്പ് ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍ എതിര്‍ചേരിയെ സഹായിക്കുന്നവരെന്നായിരുന്നു. അതിനുള്ള തിരിച്ചടി സ്വന്തം തട്ടകത്തില്‍ നിന്ന് ഇത്തവണയുണ്ടാകാനാണ് സാദ്ധ്യത. ത്രിപുരയിലും കര്‍ണാടകത്തിലും നേടിയ വിജയം ചെങ്ങന്നൂരിലും തുടരാമെന്നാണു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പ്രതീക്ഷ. വര്‍ഗീയ, ജാതിക്കാര്‍ഡുകള്‍ ഇറക്കിയാണു കോണ്‍ഗ്രസ്സും സിപിഎമ്മും പ്രചാരണം നടത്തുന്നതെന്നും ഇതുതള്ളിക്കളഞ്ഞു ചെങ്ങന്നൂരുകാര്‍ വികസനത്തിനു വോട്ട് ചെയ്യുമെന്നും എന്‍ഡിഎ പ്രതീക്ഷിക്കുന്നു.

  ബൂത്തു തലം മുതല്‍ ചിട്ടയോടെയാണു പ്രചാരണം നടത്തിയത്. ത്രിപുരയില്‍ പൂജ്യത്തില്‍നിന്ന് 36 സീറ്റു നേടി ഭരണം നേടിയതും കര്‍ണാടകയില്‍ 40ല്‍ നിന്ന് 104 സീറ്റു നേടി വലിയ ഒറ്റകക്ഷിയായതും ഊര്‍ജ്ജമാകുമെന്നാണു കണക്കുകൂട്ടല്‍. രണ്ടര മാസം നീണ്ട അക്ഷീണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ ‘നമുക്കും മാറാം’ എന്ന മുദ്രാവാക്യം ചെങ്ങന്നൂര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.