Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തുരുത്തിയില്‍ ദളിതരെ കുടിയിറക്കി ബൈപ്പാസ് അലൈന്‍മെന്റ്; വിഐപികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 07:44 pm IST
inKannur

സ്വന്തം ലേഖകന്‍ 

കണ്ണൂര്‍: ദേശീയപാത വികസനത്തിനായി പാപ്പിനിശ്ശേരി തുരുത്തിയില്‍ ദളിത് കുടുംബങ്ങളെ കുടിയിറക്കിയുള്ള അലൈന്‍മെന്റിനെതിരേ ദളിത് സംഘടനകള്‍ കനത്ത പ്രതിരോധത്തിനൊരുങ്ങുന്നുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാടെ അവഗണിച്ചതായ വിവരം പുറത്തുവന്നു. 

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ അലൈന്‍മെന്റിന്റെ പ്രത്യാഘാതങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ അലൈന്‍മെന്റ് മാറ്റി പുതിയ അലൈന്‍മെന്റ് സ്വീകരിക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മാത്രമല്ല, 29 ദളിത് കുടുംബങ്ങളെ കുടിയിറക്കുന്നത് കീഴാറ്റൂരിലേതിനേക്കാള്‍ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ദളിത് കുടുംബങ്ങളെ കുടിയിറക്കുന്ന വിഷയം ഉയര്‍ത്തി തീവ്രസ്വഭാവമുള്ള ചിലസംഘടനകള്‍ സമരത്തിലേക്ക് നുഴഞ്ഞുകയറാനും സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമുണ്ടായിരുന്നു. ദളിത് കുടുംബങ്ങളുടെ ജീവിത പരിസരം നഷ്ടപ്പെടുന്നത് അവരുടെ ജീവിതം തന്നെ തകര്‍ക്കപ്പെടുമെന്നും അലൈന്‍മെന്റ് പാടില്ലെന്ന അവരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും വിശദമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. വിഐപി ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യത്തെ അലൈന്‍മെന്റ് മാറ്റിയതെന്ന ദേശീയപാത അതോറിറ്റിയുടെ വെളിപ്പെടുത്തലോടെ സമരം ശക്തമായിരിക്കുകയാണ്. 

പാപ്പിനിശ്ശേരി തുരുത്തി എന്‍എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തിവരുന്ന കുടില്‍കെട്ടി സമരം ഏപ്രില്‍ 27 മുതലാണ് ആരംഭിച്ചത്. സമരം ഒരുമാസം തികയാറായ അവസരത്തില്‍ സമരം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിനും ആലോചിക്കുന്നുണ്ട്. തുരുത്തിയിലെ കണ്ടല്‍ക്കാടുകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യം കെട്ടിയാടുന്ന കോട്ടം എന്നിവയെല്ലാം പുതിയ അലൈന്‍മെന്റ് വന്നതോടെ നാശഭീഷണിയിലാണ്. തുരുത്തിയിലെ അതീവ നീര്‍ത്തട പരിസ്ഥിതിലോല പ്രദേശത്തുകൂടി ബൈപ്പാസ് കടന്നുപോകുമ്പോള്‍ വളപട്ടണം പുഴയിലെ ജൈവസമ്പത്തും വേരോടെ പിഴുതെറിയപ്പെടുമെന്നാണ് ആശങ്ക. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍നാശം നേരിടാന്‍ പോകുന്നത്. മെയ് 9ന് ബൈപ്പാസ് സര്‍വ്വേയ്‌ക്കായി അധികൃതര്‍ എത്തി സമരക്കാരെ അറസ്റ്റ് ചെയ്താണ് ഭൂ ഉടമകളുടെ സാന്നിധ്യമില്ലാതെ സര്‍വ്വേ പൂര്‍ത്തിയാക്കിയത്. സമരസമിതി വികസനത്തിന് എതിരല്ല. എന്നാല്‍ ആദ്യം പരിഗണിച്ച ഒന്നും രണ്ടും അലൈന്‍മെന്റുകളില്‍ ഏതെങ്കിലും ഒന്ന് പരിഗണിക്കുക എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.

 ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കില്‍ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് ബോധപൂര്‍വ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈന്‍മെന്റ് മാറുകയായിരുന്നു. 2016ല്‍ പുറത്തു വന്ന ഈ അലൈന്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഈ കുടുംബങ്ങളില്‍ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നല്‍കുകയുണ്ടായി. എന്നാല്‍ ഒരു അനുകൂല പ്രതികരണവും അതോറിറ്റിയില്‍ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികള്‍, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങള്‍ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേള്‍ക്കാനുള്ള ഒരു അവസരവും അധികാരികള്‍ സൃഷ്ടിച്ചിട്ടില്ല. 

ഭരണഘടനാപരമായി പരിരക്ഷ ലഭിക്കേണ്ട ഒരു ജനവിഭാഗത്തെ കൂട്ടമായി വേരോടെ പിഴുത് കളയുന്ന സമീപനത്തിന് അധികൃതര്‍ കൂട്ടു നില്‍ക്കുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് നിലവില്‍ നിരവധി ദളിത് സംഘടനകളും പരിസ്ഥിതി സംഘടനകളും തുരുത്തി സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ ഈ രൂപത്തില്‍ തിരുത്തപ്പെട്ടത് എന്തിനാണെന്ന ചോദ്യത്തിന് ചില വിഐപി ഇടപെടലുകള്‍ ഉണ്ടായി എന്നു വിവരാവകാശ പ്രകാരം അതോറിറ്റിയില്‍ നിന്ന് ലഭിച്ച മറുപടിയിലും വ്യക്തമാക്കുന്നുണ്ട്. അലൈന്‍മെന്റില്‍ പുതുതായി വന്നുചേര്‍ന്ന നിര്‍ദ്ദിഷ്ട വളവ് ഒഴിവാക്കിയാല്‍ത്തന്നെ 25 ദളിത് കുടുംബങ്ങള്‍ രക്ഷപ്പെടും എന്ന കാര്യം കമ്മറ്റി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.