അഗളി: ആനക്കട്ടി സ്വദേശിയായ 12 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മട്ടത്തുകാട് സ്വദേശിയായ വനിതയുള്‍പ്പെടെ 11 പേരെ അഗളി പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ 10 പേര്‍ വനവാസി യുവാക്കളാണ്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിക്കായി പോലീസ് തിരച്ചിലിലാണ്. കസ്റ്റഡിയിലായ യുവതിയാണ് കുട്ടിയെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ 19 മുതലാണ് കുട്ടിയെ കാണാതാവുന്നത്. പുതൂര്‍ ക്ഷേത്രോത്സവം നടന്ന ദിവസം ബാലികയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രതികളെല്ലാം 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. അഗളി എഎസ്പി സുജിത്ദാസ് ആണ് കേസ് അന്വേഷിക്കുന്നത്.
















