Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശബരീ പീഠത്തിന്റെ യോഗശാസ്ത്രപരമായ സൂക്ഷ്മതത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:19 am IST
inSamskriti

ശബരിമലയ്‌ക്കുള്ള യാത്രാവഴിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശബരീപീഠം. പമ്പയില്‍ വിശ്രമിച്ചശേഷം നീലമലയിലെ അപ്പാച്ചിമേടെന്ന കുത്തനെയുള്ള കയറ്റം കയറി എത്തിച്ചേരുന്നത് നിരപ്പുള്ള, പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശത്താണ്. അയ്യപ്പന്മാര്‍ ഇവിടെയുള്ള ശബരീപീഠത്തില്‍ കര്‍പ്പൂരവും കത്തിച്ച്, നാളികേരമുടച്ച് വലംവച്ചു വന്ദിച്ച് മുന്നോട്ടു നീങ്ങുന്നു. പതിനെട്ടാംപടിയും ശബരിമല  ക്ഷേത്രവും കഴിഞ്ഞാല്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന കേന്ദ്രം  ശബരീപീഠം തന്നെയാണ്. അതുകൊണ്ടുതന്നെ ഭൗതികതയ്‌ക്കുപരിയായി മറ്റെന്തോ സൂക്ഷ്മമായൊരു പ്രാധാന്യം കൂടി ഉണ്ടാകാനിടയുണ്ടെന്ന് ചിന്തിക്കാം.

ഹരിഹരാത്മജനായ, ധര്‍മ്മശാസ്താവായ അയ്യപ്പന്റെ സൂക്ഷ്മതത്വം മനുഷ്യശരീരത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതായി യോഗശാസ്ത്ര വിചാരത്തില്‍ ബോധ്യപ്പെടുന്നതാണ്. മനുഷ്യശരീരത്തിലെ അതിപ്രധാനമായ നാഡി സുഷുമ്‌നയാണെന്നും അതിലെ മൂലാധാര, സ്വാധിഷ്ഠാന, മണിപൂരക, അനാഹത, വിശുദ്ധി, ആജ്ഞാചക്രങ്ങളായ ഷഡാധാരങ്ങള്‍ കടന്നുചെന്നാല്‍ (പടിയാറും കടന്ന് അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ) ശിവപദമായ സഹസ്രാരമായി. 

മൂലാധാരത്തില്‍ സാക്ഷാല്‍ പരാശക്തി കുണ്ഡിലിനീഭാവത്തില്‍ മൂന്നരചുറ്റായി കിടക്കുന്നു. ഈ ദേവീഭാവത്തെ ഉണര്‍ത്തിയുയര്‍ത്തി സഹസ്രാരപത്മത്തിലെത്തിച്ചു ശിവ-ശക്തി സംയോഗം സാധ്യമാകുന്നതോടെ മോക്ഷപ്രാപ്തിയായി. ഇതാണ് യോഗരഹസ്യം. എന്നാല്‍ ഈ ഉയര്‍ച്ചയ്‌ക്കു തടസ്സമായി മൂന്ന് ഗ്രന്ഥികള്‍ ഉണ്ട്. മൂലാധാരോപരിയുള്ള ബ്രഹ്മഗ്രന്ഥിയും, മണിപൂരകോപരിയുള്ള വിഷ്ണുഗ്രന്ഥിയും ആജ്ഞാചക്രോപരിയുള്ള രുദ്രഗ്രന്ഥിയുമാണവ. ഉണര്‍വും ഉയര്‍ച്ചയും നേടുന്ന കുണ്ഡലിനിയുടെ പ്രേരണയാല്‍, ഷഡാധാരങ്ങളിലൂടെ ഉയര്‍ന്ന്, വിഷ്ണുഗ്രന്ഥിയേയും രുദ്രഗ്രന്ഥിയേയും ബന്ധിപ്പിച്ച്, വിഷ്ണു-രുദ്ര സംയോഗം പ്രാപ്തമാക്കുമ്പോള്‍ സൂക്ഷ്മതലത്തില്‍, ഹരിഹരാത്മജന്റെ അവതാരമുണ്ടാകുന്നു. ഇതേ സൂക്ഷ്മതത്വത്തെ ശബരിമല യാത്രാ മാര്‍ഗ്ഗത്തേയും പ്രതീകാത്മകമായി, ഷഡാധാര ചക്രതത്വപ്രകാരം, നിശ്ചയിച്ചിരിക്കുന്നു.

ഇപ്രകാരം ചിന്തിക്കുമ്പോല്‍, വിശുദ്ധിചക്രസ്ഥാനമാണ് ശബരീപീഠത്തിനുള്ളത്. വിശുദ്ധി പഞ്ചഭൂതങ്ങളില്‍ ആദ്യത്തേതായ ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു. അതായത്, നിഷ്പന്ദ, നിരാകാര, നിര്‍ഗുണ, നിരാധാരവും സത്താമാത്രവുമായ ബ്രഹ്മം, സൃഷ്ടിന്മുഖമായി ചലനാത്മകമായി സ്വയംശക്തിയായി ഭവിച്ച്, ദ്വിത്വമായി (ശിവ-ശക്തി) രൂപാന്തരപ്പെട്ട്, മഹാ അഹത്തില്‍ നിന്നും ത്രിഗുണാത്മകമായും പ്രപഞ്ച രൂപീകരണത്തിനുള്ള അടിസ്ഥാനമായ പഞ്ചഭൂതങ്ങളായും (ആകാശം, വായു, അഗ്നി, ജലം,ഭൂമി) രൂപാന്തരം പ്രാപിച്ചു. ഈ പഞ്ചീകരണ പ്രക്രിയയുടെ ആദ്യഭാവം ആകാശമാണ്. ഈ ആകാശ തത്വത്തെയാണ് മനുഷ്യശരീരത്തിലെ വിശുദ്ധിചക്രം (കണ്ഠത്തില്‍-കഴുത്തില്‍) പ്രതിനിധാനം ചെയ്യുന്നത്.

വിശുദ്ധിചക്രത്തിന്റെ പ്രാധാന്യം പല വിധേനയും ഏറെയാണ്. പഞ്ചഭൂതാത്മകമായ പ്രകൃതിയോടൊപ്പം ‘അക്ഷര ബ്രഹ്മവും’ ചേരുമ്പോഴാണ് പ്രപഞ്ചം സക്രിയവും ചൈതന്യാത്മകവുമാകുന്നത്. തൊണ്ടയില്‍ സ്ഥിതിചെയ്യുന്ന വിശുദ്ധിചക്രത്തിന് 16 ദളങ്ങളാണുള്ളത്. ഈ 16 ദളങ്ങള്‍ അക്ഷരശാസ്ത്രപ്രകാരം ‘അ’ മുതല്‍ ‘അം’ വരെയുള്ള 16 സ്വരാക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യന്നത്. ജ്ഞാനലബ്ധിയിലൂടെയാണല്ലോ മോക്ഷം ലഭ്യമാകുന്നത്. ഇതിന് അക്ഷരം (ക്ഷരമില്ലാത്തത്-നാശമില്ലാത്തത്-എനര്‍ജി) അനിവാര്യഘടകവുമാണ്.

ഇപ്രകാരം പ്രപഞ്ച ശുദ്ധീകരണവും (ആദ്യം) അക്ഷര/ജ്ഞാന രൂപത്തിന്റെ പ്രാരംഭവും അതായത് മോക്ഷപ്രാപ്തിക്കുള്ള അടിസ്ഥാനം ഇവിടെ, ശബരീപിഠത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. പ്രകൃതി-പുരുഷയോഗത്തെ ഈ സ്ഥാനം പ്രതീകാത്മകമാക്കുന്നു. 

 9446376145

നെടുംകുന്നം സി.പി. ഗോപാലകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.