Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാണന്റെ ശ്രേഷ്ഠത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:10 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത്  33

പ്രാണന്റെ ശ്രേഷ്ഠതയെയും ഉപാസന ക്രമത്തേയും വിവരിക്കുന്നു.

ജ്യേഷ്ഠനേയും ശ്രേഷ്ഠനേയും അറിയുന്നയാള്‍ ജ്യേഷ്ഠനും ശ്രേഷ്ഠനുമായിത്തീരുന്നു. പ്രാണന്‍ തന്നെയാണ് ജ്യേഷ്ഠനും ശ്രേഷ്ഠനുമാകുന്നത്. ജ്യേഷ്ഠനെന്നാല്‍ വയസ്സുകൊണ്ട് മൂത്തയാള്‍. ശ്രേഷ്ഠന്‍ ഗുണങ്ങള്‍ അധികമുള്ളയാള്‍. മറ്റ് ഇന്ദ്രിയങ്ങള്‍ എല്ലാം ഉണ്ടാകുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിന് പ്രാണന്‍ ഉണ്ടാകുന്നതിനാലാണ് പ്രാണനെ ജ്യേഷ്ഠന്‍ എന്ന് പറഞ്ഞത്.

ഏറ്റവും ധനമുള്ളവനെ അറിയുന്നയാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ഏറ്റവും ധനികനായിത്തീരും. വാക്കു തന്നെയാണ് ഏറ്റവും വലിയ ധനം. വാഗ്മിയായ ആള്‍ സ്വന്തക്കാരുടെ ഇടയില്‍ ധനവാനായി സുഖമായി ജീവിക്കുന്നു. പ്രതിഷ്ഠയെ അറിയുന്നയാള്‍ ഈ ലോകത്തും പരലോകത്തും പ്രതിഷ്ഠയെ നേടുന്നു. കണ്ണാണ് പ്രതിഷ്ഠ. ഉറച്ച നിലനില്‍പിനെയാണ് പ്രതിഷ്ഠയെന്ന് പറയുന്നത്. കണ്ണ് കൊണ്ട് കണ്ടറിഞ്ഞാണ് സ്ഥലം മനസ്സിലാക്കി ഉറച്ചു നില്‍ക്കാന്‍ കഴിയുന്നത്.

സമ്പത്തിനെ അറിയുന്നയാള്‍ ദേവന്‍മാരേയും മനുഷ്യരേയും സംബന്ധിച്ച എല്ലാ കാമങ്ങളാലും സമ്പന്നനാകും. ശ്രോത്രം തന്നെയാണ് സമ്പത്ത്. കാത് കൊണ്ട് വേദത്തെ കേട്ട് അര്‍ത്ഥം മനസ്സിലാക്കി കര്‍മ്മങ്ങള്‍ ചെയ്ത് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. കാമ സമ്പത്തിന് കാരണമായതിനാല്‍ ശ്രോത്രം സമ്പത്താണ്.

ആശ്രയത്തെ അറിയുന്നയാള്‍ ബന്ധുക്കള്‍ക്കെല്ലാം ആശ്രയമായിത്തീരുന്നു. മനസ്സ് തന്നെയാണ് ആശ്രയം. ഇന്ദ്രിയങ്ങള്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ക്കെല്ലാം ആശ്രയം മനസ്സായതിനാലാണ് മനസ്സിനെ ആശ്രയമെന്ന അര്‍ത്ഥത്തില്‍ ആയതനമെന്ന് പറയുന്നത്.

ഒരിക്കല്‍ ഇന്ദ്രിയങ്ങള്‍ ഞാന്‍ ശ്രേഷ്ഠന്‍, ഞാന്‍ ശ്രേഷ്ഠന്‍ എന്നിങ്ങനെ തങ്ങളുടെ ശ്രേഷ്ഠതയെ പറ്റി അന്യോന്യം കലഹിച്ചു. ഇന്ദ്രിയാധിഷ്ഠാതാക്കളായ ദേവതകളെയാണ് ഇവിടെ ഉദ്ദേശിച്ചത്.  ഇങ്ങനെ കലഹിച്ച ഇന്ദ്രിയങ്ങള്‍ പിതാവായ പ്രജാപതിയുടെ അടുത്തെത്തി ഞങ്ങളുടെ ഇടയില്‍ ആരാണ് ശ്രേഷ്ഠനെന്ന് ചോദിച്ചു. നിങ്ങളുടെ ഇടയില്‍ ആര് പുറത്ത് പോയാലാണോ ശരീരം ഒന്നിനും കൊള്ളാത്തതാവുന്നത് അയാളാണ് ശ്രേഷ്ഠന്‍. ആദ്യം വാക്ക് ശരീരത്തില്‍ നിന്ന് പുറത്ത് പോയി. ഒരു കൊല്ലം കഴിഞ്ഞ്  തിരിച്ചു വന്നു. തന്നെ കൂടാതെ ജീവിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞ വാക്ക് വേഗം തിരിച്ചു കയറി.

തുടര്‍ന്ന് നേത്രേന്ദ്രിയമായ കണ്ണ് ശരീരത്തില്‍ നിന്ന് പുറത്ത് പോയി. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചു വന്നു. താന്‍ ഇല്ലാതെയും ജീവിച്ചു എന്ന് മനസ്സിലാക്കിയ കണ്ണും തിരിച്ച് പ്രവേശിച്ചു.

പിന്നെ ശ്രോത്രേന്ദ്രിയമായ കാത്  ഒരു വര്‍ഷത്തേക്ക് പുറത്ത് പോയി. മടങ്ങി വന്നപ്പോഴും ജീവനുണ്ടെന്നറിഞ്ഞ് വീണ്ടും ശരീരത്തില്‍ കയറി. മനസ്സാണ് പിന്നെ പോയത്. ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴും കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് മനസ്സിലാക്കി തിരിച്ചു കയറി.

   ഇതെല്ലാം കഴിഞ്ഞപ്പോള്‍ മുഖ്യ പ്രാണന്‍ പുറത്തു പോകാനായി തുടങ്ങി. ഒരു നല്ല കുതിര എങ്ങെനെയാണോ തന്റെ കാലുകള്‍ കെട്ടിയ കുറ്റികള്‍ പറിച്ചെടുക്കുന്നത് അതുപോലെ മറ്റ് ഇന്ദ്രിയങ്ങളെയെല്ലാം ദേഹത്തില്‍ നിന്ന് ഇളക്കിയെടുത്തു. അപ്പോള്‍ അവ പ്രാണനോട് പറഞ്ഞു. ഭഗവാനെ ഇവിടെത്തന്നെ ഇരിക്കുക. അങ്ങ് ഞങ്ങളേക്കാളും ശ്രേഷ്ഠനാണ്. ഈ ശരീരത്തില്‍ നിന്നും പുറത്ത് പോകരുതേ…

പ്രാണന്‍ പോയാല്‍ പിന്നെ ഇന്ദ്രിയങ്ങള്‍ക്ക് ശരീരത്തില്‍ നിലനില്‍ക്കാനാവില്ല.  ഉപാസനയ്‌ക്ക് വേണ്ടി പ്രാണന്റെ ശ്രേഷ്ഠത കാണിക്കുകയാണിവിടെ. പിന്നെ വാക്ക് പറഞ്ഞു ഞാന്‍ വസിഷ്ഠനാണ്; അത് അങ്ങ് തന്നെയാണ്. കണ്ണ് പറഞ്ഞു താന്‍ പ്രതിഷ്ഠയാണ് അത് പ്രാണനാണ്. കാത് പറഞ്ഞു താന്‍ സമ്പത്താണ്, അത് പ്രാണന്‍ തന്നെ. മനസ്സ് പറഞ്ഞു ഞാന്‍ ആയതനമാണ്, അത് പ്രാണനാണ് .ഇങ്ങനെ ഇന്ദ്രിയങ്ങളെല്ലാം തന്നെ അവയുടെതെന്ന് കരുതിയ ഗുണങ്ങള്‍ പ്രാണന്റെതാണെന്ന് ബോധ്യമായതായി സമ്മതിച്ചു. 

ഇക്കാരണത്താല്‍ വാക്ക് തുടങ്ങിയവയെ പ്രാണങ്ങള്‍ എന്ന് തന്നെ പറയണം. ഇവ കരണങ്ങള്‍ എന്നതിനേക്കാള്‍ പ്രാണങ്ങള്‍ എന്ന്  പറയുന്നതാണ് ഉചിതം.

 9495746977

സ്വാമി അഭയാനന്ദ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.