Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കര്‍ണാടക122 ന് ഒമ്പത്; 78 ന് എത്ര കിട്ടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 12:01 pm IST
inSpecial Article

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡി(എസ്)യും ഒന്നിച്ചതോടെ ബിജെപിയുടെ നില ഇനി പരുങ്ങലിലാവുമെന്ന് പലരും നിരീക്ഷിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനാവും എന്നാണ് പലരുടെയും അഭിപ്രായം. വസ്തുതകള്‍ പരിശോധിക്കാം.

പഴയ മൈസൂര്‍, തീരദേശം, ബെംഗളൂര്‍ സിറ്റി, സെന്‍ട്രല്‍ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക (ഹൈദരാബാദ് നൈസാമിന്റെ അധീനതയില്‍ ആയിരുന്ന പ്രദേശങ്ങള്‍), മുംബൈ കര്‍ണാടക (പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍) എന്നിങ്ങനെ ആറു മേഖലകളായാണ് പൊതുവെ കര്‍ണാടക സംസ്ഥാനം തിരിക്കപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് മേഖലകളിലും 2013 ലേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഫലം. തീരദേശത്തെ 19 സീറ്റില്‍ 16 ലും ബിജെപി ജയിച്ചു. മുംബൈ കര്‍ണാടക മേഖലയിലെ 44 സീറ്റില്‍,  2013 ല്‍ ബിജെപിക്ക് 12 സീറ്റായിരുന്നു. 2018 ആയപ്പോള്‍ 26 സീറ്റായി ഇരട്ടിച്ചു. മധ്യകര്‍ണാടകയിലെ 27 സീറ്റില്‍ 2013 ല്‍ നാല് സീറ്റേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു. അത് 2018 ആയപ്പോള്‍ 21 ല്‍ ബിജെപി ജയിച്ചു.

ബിജെപിയെ സംബന്ധിച്ചടത്തോളം കര്‍ണാടകയില്‍ ഇനി സ്വാധീനം വര്‍ദ്ധിപ്പിക്കണ്ടത് പഴയ മൈസൂര്‍ മേഖലയിലാണ്. 66 സീറ്റുള്ള ഈ വലിയ പ്രദേശത്ത് നേരിയ സ്വാധീനം മാത്രമേ പാര്‍ട്ടിക്കുള്ളു. ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ മുഖ്യമായും മത്സരം നടന്നിട്ടുള്ളത്, നടക്കുന്നത്. മേഖലയിലെ 66 സീറ്റില്‍ 15 എണ്ണമേ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിലും നേടാനായുള്ളു. 2013ല്‍ എട്ടു സീറ്റായിരുന്നു, ഇരട്ടിച്ചുവെന്ന് പറയാമെന്നുമാത്രം. 

ബിജെപിക്ക് മൈസൂര്‍ മേഖല ഭേദിക്കാന്‍ കടുപ്പമാര്‍ന്നൊരു കോട്ടയായി തുടരുന്നു. ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്, ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നരേന്ദ്ര മോദി തന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചത് ചാമരാജ് നഗറില്‍ നിന്നായിരുന്നു. വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടമാണ് ജെഡി (എസ്) ന്റെ സ്വാധീനമേഖല. അവര്‍ ആകെ ജയിച്ച 40 ല്‍ 30 ഉം ഇവിടെ നിന്നായിരുന്നു. ജെഡി(എസ്)കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടന്നു പോന്നിരുന്ന ഇവിടെ അവര്‍ ഒന്നാവുമ്പോള്‍ ബിജെപിയെ സംബന്ധിച്ചടത്തോളം എന്നും അപ്രാപ്യമായിരുന്ന വലിയൊരു പ്രദേശത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരവസരം ഒരുങ്ങുകയാണ്. അതായത്, ബിജെപി കടന്നുകയറുക സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ട് ബാങ്കുകളിലെക്കാവും. ആത്യന്തികമായി നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനാവും.

മറ്റൊന്നുകൂടി. ബിജെപിക്കെതിരേ ഒന്നിച്ചു നിന്നാല്‍ നേട്ടം എന്ന കോണ്‍ഗ്രസ്-ജെഡിഎസ് കണക്കുകൂട്ടല്‍ ശരിയല്ലെന്നതിന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം തെളിവ്. രണ്ട് സീറ്റില്‍ മാത്രമാണ് ഒന്നിച്ചു നിന്നാലും അവര്‍ക്ക് അധികമായി മേല്‍ക്കൈ കിട്ടുക. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായി കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയതിനു തൊട്ടുപിന്നാലെയായിരുന്നു 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ബിജെപിക്ക് 17ഉം കോണ്‍ഗ്രസിന് ഒമ്പതുമായിരുന്നു സീറ്റ്. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരിക്കെ, ഇപ്പോള്‍, അങ്ങനൊരു അനുകൂല ഘടകവും സഖ്യത്തിനില്ലെന്നതും ഓര്‍ക്കണം. 

ഇതിനെല്ലാം പുറമേയാണ് മൂന്നാം സ്ഥാനക്കാരനായ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്‍കി പ്രീണിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസിനു ദേശീയ തലത്തിലെ മുന്നണി രാഷ്‌ട്രീയത്തില്‍ നഷ്ടപ്പെടുന്ന സ്വാധീനം.

ഒടുവില്‍, കക്ഷത്തില്‍ ഇരുന്നത് പോവുകയും ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല എന്ന അവസ്ഥയാവും മിക്കവാറും കോണ്‍ഗ്രസിന്റേത്!

ശ്യാം ഗോപാല്‍

(മാനേജ്‌മെന്റ് പ്രൊഫഷണല്‍, സാമൂഹ്യ-രാഷ്‌ട്രീയ വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തുകാരന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.