തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പനി മരണങ്ങള്‍ പഠിക്കുവാനും ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഡോ വി.ജി പ്രദീപ് കുമാര്‍ , ഡോ.ഭാര്‍ഗവന്‍ ,ഡോ.ശശിധരന്‍ ,ഡോ അബ്ദുല്‍ ഖാദര്‍, ഡോ.അല്‍ത്താഫ്, ഡോ പ്രീതി നായര്‍ എന്നിവരടങ്ങുന്നതാണ് സമിതി.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സമിതിക്കു നിര്‍ദ്ദേശം നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ഡോ. ഈ.കെ ഉമ്മര്‍, സെക്രട്ടറി ഡോ .എന്‍ സുല്‍ഫി എന്നിവര്‍ അറിയിച്ചു.
















