Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡോ. എം. സാംബശിവന്‍: വൈദ്യവും വൈദികവും സമന്വയിച്ച വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:21 am IST
in Vicharam

ശസ്ത്രക്രിയാ വിദഗ്ധന്മാരിലെ വൈദികന്‍, വൈദികന്മാരിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ – ഇങ്ങനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. എം. സാംബശിവന്‍. കേരളത്തില്‍ ന്യൂറോ സര്‍ജറിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഭാരതത്തിലെ ആദ്യ ന്യൂറോ സര്‍ജന്മാരില്‍ ഒരാളായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ന്യൂറോ സര്‍ജറിയില്‍ ഉപരിപഠനം നടത്തിയത്. അക്കാലത്ത് തലച്ചോറിലെ ശസ്തക്രിയയ്‌ക്ക് കേരളീയര്‍ക്ക് ആശ്രയം വെല്ലൂര്‍ മെഡിക്കല്‍ കോളേജോ മദ്രാസ് മെഡിക്കല്‍ കോളേജോ ആയിരുന്നു.

കേരളത്തില്‍ ആദ്യമായി ന്യൂറോ സര്‍ജറി വിഭാഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രൂപകൊടുത്തത് ഡോ. സാംബശിവനാണ്. അദ്ദേഹം തന്നെയായിരുന്നു ആദ്യ വകുപ്പ് മേധാവിയും. ജോലിയില്‍ ആത്മാര്‍പ്പണം വേണമെന്ന അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ടുള്ളതായിരുന്നു ഡോ. സാംബശിവന്റെ പില്‍ക്കാല ജീവിതം. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ന്യൂറോ സര്‍ജന്മാരില്‍ ഏറെയും അദ്ദേഹത്തിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആണ്. തലച്ചോറില്‍ കത്തിവച്ചാല്‍ ജീവിതത്തിലേക്ക് മടക്കമില്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വിഭാഗത്തിന് തുടക്കം കുറിച്ചു എന്നതാണ് ഡോ. സാംബശിവന്റെ പ്രസക്തി. അന്ന് രോഗനിര്‍ണയത്തിന് ഇന്നത്തെപ്പോലെ സ്‌കാനിംഗോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. ആന്‍ജിയോഗ്രാം മാത്രമായിരുന്നു ആശ്രയം. പിന്നീട് കേരളത്തില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്ന് തലച്ചോറിലെ ശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തില്‍ അതിന് ഹരിഃശ്രീ കുറിച്ച വ്യക്തിയെന്ന നിലയിലാകും വൈദ്യശാസ്ത്രം ഡോ.സാംബശിവനെ രേഖപ്പെടുത്തുക. 

സംസ്‌കൃതം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന് താത്പര്യം ഭിഷഗ്വരനാകണമെന്നായിരുന്നു. ആ അദമ്യമായ ഇച്ഛയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിനു പിന്നില്‍ കേരളത്തില്‍ വൈദ്യശാസ്ത്രരംഗത്ത് എക്കാലത്തെയും പ്രഗത്ഭരായ ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നുവെന്ന് ഡോ. സാംബശിവന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഡോ. തങ്കവേലു, ഡോക്ടര്‍മാരായ പ്രൊഫ. ബാലരാമന്‍നായര്‍, പ്രൊഫ. അനന്തനാരായണന്‍, പ്രൊഫ. രാഘവാചാരി, ഡോ. കെ.എന്‍. പൈ തുടങ്ങി ഒരുനിര ഗുരുനാഥന്മാര്‍ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് ഗോള്‍ഡ് മെഡലുകള്‍ നേടിയാണ് അദ്ദേഹം എംബിബിഎസ് പാസായത്. 

സ്‌കൂള്‍ പഠനത്തോടൊപ്പം അദ്ദേഹം സംസ്‌കൃതവും വേദാന്തവും പഠനവും തുടര്‍ന്നു. വിരമിച്ചശേഷമാണ് ഈ രംഗത്ത് അദ്ദേഹം സജീവമായത്. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രമായ കരമന സത്യവാഗീശ്വരീക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രം തുടങ്ങി ഒരു ഡസനിലേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം വഹിച്ചുവരികയായിരുന്നു. ജീവിതത്തെ അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് – ”ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ മനസ്സില്‍ തോന്നാന്‍ സര്‍വ്വേശ്വരന്‍ കനിയണം. അദ്ദേഹത്തിന്റെ കയ്യില്‍ നമ്മളെല്ലാം ഉപകരണങ്ങള്‍ മാത്രം” .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.