കൊച്ചി: സുസ്ഥിര വികനത്തിന് ഭാഗമാകേണ്ട വിദ്യാര്‍ഥികളെ മെനഞ്ഞെടുക്കേണ്ട കര്‍ത്തവ്യം ഇന്നത്തെ അധ്യപക സമൂഹത്തിന് ഉണ്ടെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടന്ന സിബിഎസ്ഇ ദ്വിദിന അദ്ധ്യാപക സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കണം. ഇതിലൂടെ രാജ്യത്തിന്റെ വികസനത്തിന് കുതിപ്പേകാന്‍ പറ്റിയ തലമുറയെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ റീജണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍, കൊച്ചി സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഡോ.വി. മനോരഞ്ജിനി, പി. കുട്ടികൃഷ്ണന്‍, ടി.കെ. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് സമാപന സമ്മേളനവും നടക്കും.
















