കൊച്ചി: വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗ്ഗാവാഹിനിയുടെയും മാതൃശക്തിയുടെയും സംസ്ഥാന ശിബിരം മെയ് 18മുതല്‍ 25വരെ എറണാകുളത്ത് നടക്കും. കലൂര്‍ എളമക്കര സരസ്വതി വിദ്യാനികേതനില്‍ അമൃതാനന്ദമയി മഠത്തിലെ സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.
മുന്‍ വനിതാ കമ്മീഷനംഗം പ്രമീളാദേവി, വിഎച്ച്പി സംസ്്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളില്‍ നിന്നുമായി 350ല്‍പ്പരം സ്ത്രീകളും പെണ്‍കുട്ടികളും ശിബിരത്തിന് എത്തുമെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്. സഞ്ജയന്‍ അറിയിച്ചു.
















