Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം ജിഹാദികളുടെ മരണപ്പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 03:24 am IST
in Vicharam

ബ്രിട്ടനെ പിടിച്ചുലച്ച ബോംബുസ്‌ഫോടനങ്ങള്‍ നടന്ന ദിവസമായിരുന്നു 2005 ജൂലൈ ഏഴ്. ലണ്ടനിലെ തുരങ്ക റെയില്‍ സര്‍വീസായ ട്യൂബില്‍ മൂന്നിടത്തും ഒരു ബസ്സിലുമായി അനേകം സ്‌ഫോടനങ്ങള്‍ ഒരുമിച്ച് നടന്ന ദിവസം. ഒരു ഭാരതീയനും ഒരു ശ്രീലങ്കക്കാരനുമുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ട് ലണ്ടന്‍ നിവാസികള്‍ അന്ന് ക്രൂരമായി കൊല്ലപ്പെട്ടു. മൂന്ന് പാകിസ്ഥാനി വംശജരായ ബ്രിട്ടീഷുകാരും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ജമൈക്കയില്‍ നിന്ന് വന്നയാളുമാണ് ചാവേറുകളായി ബോംബാക്രമണം നടത്തിയത്.

നാടിനെ നടുക്കിയ അത്തരമൊരു ബോംബാക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രത്തില്‍ ഡില്‍പാസിയര്‍ അസ്ലം എന്ന ജേണലിസം ട്രെയിനിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലിബറല്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന പത്രമാണ് ഗാര്‍ഡിയന്‍. ഇത്തരം ഒരു സമയത്ത് വെറുമൊരു ട്രെയിനിയെക്കൊണ്ടു പത്രത്തില്‍ അഭിപ്രായമെഴുതിക്കുക എന്നത് സാധാരണ കണ്ടുവരാത്തതാണ്. പക്ഷേ ദില്‍പാസിയര്‍ അസ്ലത്തിന് അങ്ങനെയൊരു അവസരം അവര്‍ നല്‍കി.

ഇത്തരമൊരു ലേഖനം ഇതുപോലെയൊരു സമയത്ത് ഗാര്‍ഡിയന്‍ പോലൊരു പ്രമുഖ പത്രത്തില്‍ വന്നത് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും സകലരെയും ഞെട്ടിച്ചു. ദില്‍പാസിയര്‍ അസ്ലത്തിനെതിരെ ബ്ലോഗുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ആളുകള്‍ ശക്തമായി പ്രതികരിച്ചു. ഞെട്ടിക്കുന്ന ഒരു വിവരവും ചില ബ്ലോഗര്‍മാര്‍ കണ്ടെത്തി. അയാള്‍ ഹിസ്ബ് ഉത് താഹിര്‍ എന്ന ഭീകരസംഘടനയിലെ അംഗമാണ്. ഒളിച്ചുവച്ചുകൊണ്ടല്ല, പരസ്യമായിത്തന്നെ ആ സംഘടനയിലെ അംഗമായിരുന്നയാള്‍. ഹിസ്ബ് ഉത് താഹിര്‍ എന്ന സംഘടന ജര്‍മ്മനിയിലും റഷ്യയിലുമൊക്കെ നിരോധിക്കപ്പെട്ടതാണെങ്കിലും ബ്രിട്ടനില്‍ നിരോധനമില്ലായിരുന്നു. 

ഇത്തരമൊരു സംഘടനയിലെ അംഗമാണെന്ന് അയാള്‍ ജോലി അപേക്ഷയില്‍ പറഞ്ഞിരുന്നില്ല എന്ന തൊടുന്യായമാണ് ഗാര്‍ഡിയന്‍ പറഞ്ഞത്. എന്നാല്‍, കൂടെ ജോലി ചെയ്യുന്ന ഒരുവിധപ്പെട്ടവര്‍ക്കെല്ലാം അയാളെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു. അതറിഞ്ഞ് തന്നെയാണ് അയാള്‍ക്ക് ജോലി നല്‍കിയതും സ്വന്തം രാജ്യത്ത് ഇത്തരമൊരു കൂട്ടക്കൊല നടത്തിയപ്പോള്‍ പത്രത്തിന്റെ ഒരു പ്രമുഖഭാഗം അയാള്‍ക്കെഴുതാനും അയാളുടെ ഭീകരവാദം പ്രചരിപ്പിക്കാന്‍ വിട്ടുകൊടുത്തതും.

ഇത് ഒരിടത്ത് മാത്രമല്ല. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളിലും ഭാരതം മുതല്‍ ലെബനന്‍ വരെയുള്ള കിഴക്കന്‍ രാഷ്‌ട്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഭീകരവാദ ഇസ്ലാമിന്റെ ചൊല്‍പ്പടിയിലാണ് അതാത് രാജ്യങ്ങളിലെ ലിബറല്‍-ഇടതു ബുദ്ധിജീവികളും മാധ്യമങ്ങളും കേന്ദ്രങ്ങളുമെല്ലാം. 

കമ്യൂണിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ ഏതൊക്കെയോ തരം ബോള്‍ഷെവിസത്തിന്റേയോ ഒക്കെ ബാക്കിപത്രമായ, വ്യത്യസ്തമായ ഒരു ഇടതുപക്ഷമുണ്ട്. അവര്‍ക്ക് (റാഡിക്കല്‍ ഇസ്ലാമിനും ഈ തരം ഇടതുപക്ഷത്തിനും) പൊതുവായുള്ളത് അമേരിക്കയോടും അമേരിക്കനായ സകലതിനോടുമുള്ള വെറുപ്പാണ്. (ഇവിടെ അമേരിക്കയില്‍ എന്നതിനെ ഭാരതത്തോടും ഭാരതീയമായ എന്തിനോടും എന്ന് കൂട്ടിവായിക്കാം)

ആ ഇടതുപക്ഷം വളരെ അപകടകരമാണ്. ആ തരം ഇടതുപക്ഷം എന്നെ ”വലതുപക്ഷ ഗൂഢാലോചനയിലെ ഒരു കരു” ആയൊക്കെയാണ് കാണുന്നത്. അവര്‍ യുക്തിക്ക് നിരക്കാത്ത രീതിയില്‍ ചിന്തിക്കുന്ന മതഭ്രാന്തു പിടിച്ചവര്‍ തന്നെയാണ്. ഞാന്‍ ഇവിടെ അമേരിക്കയിലും യൂറോപ്പിലും അങ്ങനെയുള്ളവരെ നേരിട്ടിട്ടുണ്ട്.

”ആ ഇടതുപക്ഷത്തിനാണ് ഞാന്‍ പറയുന്ന തീവ്ര മുസ്ലീങ്ങളുമായി അവിശുദ്ധ ബന്ധമുള്ളത്. വളരെ വിരോധാഭാസമായ കാര്യമാണത്. കാരണം ഈ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അവരുടെ വഴിയില്‍ മുന്നോട്ടുപോയാല്‍ ആദ്യം കൊല്ലുന്നത് അവരെ താങ്ങി നിര്‍ത്തുന്ന ഇടതുപക്ഷക്കാരായ ഇവരെത്തന്നെയാകും.”

ഇതൊക്കെ വായിച്ചിട്ട് നല്ല പരിചയം തോന്നുന്നുണ്ടല്ലേ? നമ്മുടെ നാട്ടിലും ഇത് പകര്‍ത്തിയെഴുതിയത് പോലെയല്ലേ നടക്കുന്നത്?

ഇന്നും ഇന്നലെയുമല്ല ഇസ്ലാമിക ഭീകരവാദം ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ നുഴഞ്ഞുകയറാന്‍ തുടങ്ങിയത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സമയത്തേ ഇത് തുടങ്ങിയതാണ്. ഖിലാഫത്ത് രാഷ്‌ട്രീയം അതിന് പൊതുധാരാരാഷ്‌ട്രീയത്തില്‍ മാന്യമുഖം നല്‍കി. പാലസ്തീനിയന്‍ വിഷയത്തില്‍ ഇത് കൂടുതല്‍ പ്രകടമായി. ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ നുഴഞ്ഞുകയറിയാല്‍ കാല്‍പ്പനികതയിലും അമൂര്‍ത്തമായ ആശയങ്ങളിലും അഭിരമിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ഉപരിവര്‍ഗ മന്ദബുദ്ധികളെ വളരെപ്പെട്ടെന്ന് തങ്ങളുടെ ഇരവാദവും സാമ്രാജ്യത്വ വിരുദ്ധതയും കൊണ്ടു വശത്താക്കാമെന്ന് അവര്‍ പെട്ടെന്ന് മനസ്സിലാക്കി.

നോക്കുമ്പോള്‍ അമേരിക്കയേയും സാമ്രാജ്യത്വത്തേയും ഇരുവരും എതിര്‍ക്കുകയാണ്. അതിന്റെ പേരില്‍ത്തന്നെ അറേബ്യന്‍ കാടന്‍ നിയമങ്ങളോടൊപ്പം അല്‍പം ഇടതുബിംബങ്ങളെ അത്യാവശ്യം സ്വീകരിക്കാനും ഇസ്ലാമിക ഭീകരവാദികള്‍ തയ്യാറായി. പ്രത്യേകിച്ച് ചാവേര്‍ ആക്രമണങ്ങളിലൊക്കെ ചെഗുവേരയെപ്പോലുള്ള ഇടതു ഭീകരവാദികള്‍ നല്ലൊരു ബിംബമായിരിക്കുമല്ലോ. ബ്രസീലിയന്‍ ഇടതുപക്ഷ കാര്‍ട്ടൂണിസ്റ്റായ കാര്‍ലോസ് ലാടുഫ് വരച്ച കാഫിയ (യാസര്‍ അറാഫത് അണിഞ്ഞിരിക്കുന്നത് പോലെയുള്ള അറബിക് ഷാള്‍) അണിഞ്ഞ ചെഗുവേരയൊക്കെ ഇന്ന് ഇസ്ലാമിക ഭീകരവാദികളുടെ ഇഷ്ടബിംബങ്ങളാകുന്നതങ്ങനെയാണ്.

കാളിയമ്പി  (ലണ്ടനിലുള്ള ലേഖകന്‍ ശാസ്ത്ര സാങ്കേതിക വിദഗ്‌ദ്ധനും പ്രമുഖ ബ്ലോഗറുമാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.