കണ്ണൂര്‍: ശ്രീശ്രീരവിശങ്കറുടെ അറുപത്തിരണ്ടാം ജന്മദിനാഘോഷം ആര്‍ട് ഓഫ് ലിവിങ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പയ്യന്നുര്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന ആര്‍ട് ഓഫ് ലിവിങ് സ്‌നേഹസംഗമവും ജന്മദിനാഘോഷപരിപാടിയും തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാല്‍.കെ.വി ഉദ്ഘാടനം ചെയ്തു. ആര്‍ട് ഓഫ് ലിവിങ് കേരള ഘടകം മെമ്പര്‍ ഹരിദാസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.
ആര്‍ട് ഓഫ് ലിവിങ് മലബാര്‍ മേഖല സെക്രട്ടറി വിനോദ് പോതാവൂര്‍, കെ.പി.പ്രശാന്ത് നമ്പ്യാര്‍, ഇ.പവനാനന്ദന്‍, ഏകനാഥ് പുത്തന്‍കുടി, മിനി മനോജ്, ഒ.ടി.സുജേഷ്, രാജീവന്‍.പി.വി, കലാ കായിക ആത്മീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിശിഷ്ടസേവനത്തിനായി ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ ചടങ്ങില്‍ ആദരിച്ചു. തളിപ്പറമ്പ്, ചാലോട്, തലശ്ശേരി, കണ്ണൂര്‍, അഴീക്കോട് തുടങ്ങി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ നിരവധി വൃദ്ധ സദനങ്ങളിലും അഗതിമന്ദിരങ്ങളിലും ഭക്ഷണ വിതരണം നടത്തി. വൈകുന്നേരം നടന്ന ശ്രീശ്രീജയന്തി ശോഭായാത്രയിലും പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ജ്ഞാനപ്രഭാഷണം, വിശിഷ്ടവ്യക്തികളെ ആദരിക്കല്‍, മാതൃവന്ദനം, മെഡിറ്റേഷന്‍ തുടങ്ങിയ പരിപാടികള്‍ക്കൊപ്പം അന്നൂര്‍ കലാമണ്ഡലത്തിന്റെ നൃത്ത സന്ധ്യയുമുണ്ടായി.
















