കട്ടപ്പന: ഇടുക്കിയില്‍ ഗണപതി ഭഗവാന്റെ പൂര്‍ണ്ണകായ വിഗ്രഹം ഉദ്ഘാടനത്തിന് തയ്യാറാവുന്നു. ഏറെ നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് കട്ടപ്പനയ്‌ക്ക് സമീപം വണ്ടന്മേട് ശ്രീ മഹാണപതി ക്ഷേത്രത്തിന് മുന്‍വശത്തായി 38 അടി ഉയരമുള്ള വിഗ്രഹം തയാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ഗണപതി വിഗ്രഹമാണിത്. ആറ് വര്‍ഷം കൊണ്ട് സിമന്റും കമ്പിയും ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 32 ലക്ഷം രൂപയാണ് ചിലവ്. ചേര്‍ത്തല എരമല്ലൂര്‍ ശിവാനന്ദന്‍ ആണ് ശില്‍പി.
ശില്‍പത്തിന്റെയും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച കാണിക്ക മണ്ഡപത്തിന്റെയും സമര്‍പ്പണം 20ന് നടക്കും. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.
ഏലയ്‌ക്ക കൊണ്ട് ഭഗവാന് പറ സമര്‍പ്പിക്കുന്ന ഭാരതത്തിലെ ആദ്യ ക്ഷേത്രമാണ് വണ്ടന്മേട്ടിലേത്. നിര്‍മ്മാണ വേളയില്‍ പലതവണ കോടതിയുടെ വിലക്ക് വന്നത് തടസമായിരുന്നു. ഇത് നീക്കിയാണ് വിഗ്രഹം നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നത്.
















