Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാണ്ഡവനാട്ടില്‍ ജയഭേരി മുഴക്കി എന്‍ഡിഎ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 07:19 pm IST
in Kerala

ചെങ്ങന്നൂര്‍: പാണ്ഡവനാട്ടില്‍ നിന്ന് ജയഭേരി മുഴക്കി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തേരോട്ടം. വനവാസകാലത്ത് പാണ്ഡവര്‍ വന്നുചേര്‍ന്ന നാടെന്ന് പഴമക്കാര്‍ അഭിമാനം കൊള്ളുന്ന പാണ്ടനാടിന്റെ ഹൃദയത്തില്‍ തൊട്ടായിരുന്നു ധര്‍മ്മവിജയത്തിനായുള്ള മുന്നേറ്റത്തിന് രണ്ടാംദിനം തുടക്കമിട്ടത്. അച്ചന്‍കോവിലാറിന്റെ തീരത്ത് ഗ്രാമീണര്‍ ഒത്തുചേര്‍ന്ന് ജനപ്രിയനായകനെ വരവേറ്റു. ശര്‍ക്കരയ്‌ക്ക് പേരുകേട്ട നാട്ടില്‍ മധുരമുള്ള വരവേല്പ്.

മുദ്രാവാക്യം വിളികളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും അകമ്പടി. സ്ഥാനാര്‍ത്ഥിയെത്തുംമുമ്പേ സമ്മേളനത്തിന് തുടക്കമായി. ബിജെപിയുടെ പാണ്ടനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ജി. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ കൗണ്‍സിലറുമായ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് എന്‍ഡിഎ വിജയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എണ്ണിയെണ്ണിപ്പറഞ്ഞു. പിന്നെ ഉദ്ഘാടകനായെത്തിയ പി.കെ. കൃഷ്ണദാസിന്റെ ഊഴം. വാക്കുകളില്‍ ദേശീയ രാഷ്‌ട്രീയം മുതല്‍ ചെങ്ങന്നൂരിന്റെ വികസനപ്രശ്നങ്ങള്‍ വരെ നിറഞ്ഞുനിന്നു. 

കേരളത്തിന്റെ ശുദ്ധീകരണത്തിന് സ്വച്ഛ്ഭാരത് അഭിയാന്‍ ചെങ്ങന്നൂരില്‍ നിന്ന് തുടങ്ങണമെന്ന് കൃഷ്ണദാസ് ആഹ്വാനം ചെയ്തു. ഇതരസംസ്ഥാനങ്ങള്‍ വലിച്ചെറിഞ്ഞ രാഷ്‌ട്രീയച്ചവറുകള്‍ കേരളത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. ഈ മാലിന്യങ്ങളെ തൂത്തെറിയാനുള്ള ദൗത്യമാണ് ചെങ്ങന്നൂരിന് കൈവന്നിരിക്കുന്നതെന്ന് ബിജെപി ദേശീയ നേതാവ് ഓര്‍മ്മിപ്പിച്ചു. 

”വികസനത്തിന് വോട്ട് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തില്‍ മുളക്കുഴയിലെ പൂതംകുന്ന് കോളനിയില്‍ ചെല്ലണം. വരുണദേവനെ പ്രതീക്ഷിച്ച് പഞ്ചായത്ത് പൈപ്പ് തുറന്നാല്‍ വായുദേവനാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്. കുടിവെള്ളമില്ല, കിടക്കാന്‍ കൂരയില്ല, നടക്കാന്‍ വഴിയില്ല. എന്ത് വികസനമാണ് ഇവര്‍ കൊണ്ടുവരാന്‍ പോകുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. സ്ഥാനാര്‍ത്ഥി എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും ചെങ്ങന്നൂരിന്റെ അഭിമാനമാണ് ശ്രീധരന്‍പിള്ളയെന്ന് ഈ നാട് ഓര്‍ക്കണം,” പി.കെ. കൃഷ്ണദാസിന്റെ വാക്കുകള്‍ക്ക് കുത്തിയതോടിന്റെ ഹര്‍ഷാരവങ്ങള്‍. 

സ്വീകരണങ്ങള്‍ക്ക് വിനയംവഴിയുന്ന വാക്കുകളില്‍ സ്ഥാനാര്‍ത്ഥിയുടെ മറുപടി. തുടര്‍ന്ന് കൈകള്‍വീശി, കൈകൂപ്പി പ്രചരണവാഹനത്തിലേക്ക്….. പണവാനക ഭേരികളുമായി പ്രവര്‍ത്തകര്‍ സജ്ജം. ഹരിതകുങ്കുമപതാകകള്‍ വീശി നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍. അനൗണ്‍സ്മെന്റ് വാഹനങ്ങള്‍. നിരത്തു വക്കിലൊക്കെയും കൈവീശി പിന്തുണയര്‍പ്പിച്ച് ഗ്രാമീണര്‍. 

കളിക്കപ്പടിയില്‍, ലക്ഷംവീടില്‍, കരിങ്ങാട്ടുകാവില്‍, പ്രയാറില്‍, മണ്ണാറത്തറയില്‍…… ഗ്രാമനന്മകള്‍ തുടിച്ചുനിന്ന സ്വീകരണയോഗങ്ങള്‍…. ആവേശം ആകാശം തൊട്ട പരിപാടികള്‍. ആത്മവിശ്വാസത്തിന്റെ തേരില്‍ ചെങ്ങന്നൂരുകാര്‍. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പിഎസ്പി നേതാവ് കെ,കെ, പൊന്നപ്പന്‍, കേരളാകോണ്‍ഗ്രസ് നേതാവ് രാജന്‍ കണ്ണാട്ട്, കെ. സോമന്‍, എം,വി, ഗോപകുമാര്‍, അഡ്വ: ബിനുസക്കറിയ തുടങ്ങിയ നേതാക്കള്‍ എല്ലാം നിയന്ത്രിച്ച് മുന്‍നിരയില്‍.

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോലും വ്യാജരേഖകള്‍ സമര്‍പ്പിക്കുന്ന, അവസരം നോക്കി ഒപ്പമുള്ളവരെ തള്ളിപ്പറയുന്ന രാഷ്‌ട്രീയത്തിന് തിരുത്തെഴുതാനുള്ള ആഹ്വാനവുമായി പൈലറ്റ് വാഹനം അടുത്ത സ്വീകരണസ്ഥലത്തേക്ക് യാത്രയാവുകയാണ്…..

ശ്രീധരന്‍പിള്ള പറയുന്നു

”മിത്രമഠം പാലം പൂര്‍ത്തിയാവണം. നാട് ഒരുമിക്കണം. നമുക്ക് മുന്നേറണം. പാണ്ടനാടിനേക്കാള്‍ ചെറിയ നാടാണ് വെണ്‍മണി. അവിടെ പത്തിടത്താണ് ചിലര്‍ സ്വത്ത് വാങ്ങിക്കൂട്ടിയത്. സത്യവാങ്മൂലത്തില്‍ അത് മറച്ചുവെച്ചത് പ്രശ്നമായപ്പോള്‍ പറയുന്നത് പാര്‍ട്ടി ഓഫീസ് പണിയാനാണെന്നാണ്. വെണ്‍മണിയില്‍ മാത്രം പത്ത് പാര്‍ട്ടി ഓഫീസോ…. ചെങ്ങന്നൂരുകാര്‍ അരിയാഹാരം കഴിക്കുന്നവരാണെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം.

ഞാന്‍ എംഎല്‍എ ആയാല്‍ ചെങ്ങന്നൂരിന്റെ എംഎല്‍എ ആണ്. എല്ലാവരുടെയും എംഎല്‍എ. കമ്മ്യൂണിസ്റ്റുകളുടെയും കോണ്‍ഗ്രസുകാരുടെയും ബിജെപിക്കാരുടെയും ഹിന്ദുവിന്റെയും മുസ്ലീമിന്റെയും എല്ലാം എംഎല്‍എ. എല്ലാവര്‍ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജപിയുടെ നയവും മുദ്രാവാക്യവും.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.