മലപ്പുറം: വാഴയൂരില്‍ ആറ് കുട്ടികളടക്കം ഒന്‍പത് പേര്‍ കിടന്നുറങ്ങിയ വീട് കത്തിക്കാന്‍ ശ്രമം. ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീട്ടിലാണ് സംഭവം.
അടയ്‌ക്കാകച്ചവടക്കാരനായ അബൂബക്കറിന്റെ സഹോദരന്റെ കുട്ടികളടക്കമാണ് വീട്ടില്‍ കിടന്നുറങ്ങിയത്. പുക ശ്വസിച്ച കുട്ടികള്‍ക്ക് ചുമയും,ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെയാണ് മറ്റ് അംഗങ്ങള്‍ ഉണര്‍ന്നതും, വന്‍ ദുരന്തം ഒഴിവായതും. നാട്ടുകാരെത്തിയാണ് തീയണച്ചത്.
അര്‍ധരാത്രിയില്‍ ബക്കറ്റില്‍ മണ്ണണ്ണെയുമായി ഒരാള്‍ നടന്നുനീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. സമീപത്തുള്ള വീടിന്റെ ടെറസില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വലിയ അപകടം ഒഴിഞ്ഞെങ്കിലും അബൂബക്കറും കുടുംബത്തിനും ഭീതിയൊഴിഞ്ഞിട്ടില്ല.
















