ന്യൂദല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക തട്ടിപ്പു കേസുകളുടെ വിവരങ്ങൾ പുറത്ത്. സിബിഐയും എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും (ഇഡി) അന്വേഷണം നടത്തി നല്‍കിയ കുറ്റപത്രത്തിലാണ് ചിദംബരം കുടുംബത്തിന്റെ അനധികൃത സ്വത്ത് സമ്പാദന വിവരങ്ങൾ മറനീക്കി പുറത്ത് വന്നത്.
14 രാജ്യങ്ങളില്‍ ചിദംബരവും കുടുംബവും വിവിധ ബാങ്കുകളിലായി ഇരുപതിനായിരം കോടി രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ചിദംബരവും കുടുംബവും 14 രാജ്യങ്ങളില്‍ 21 അനധികൃത വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ 200 പേജ് റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ എയര്‍സെല്‍- മാക്‌സിസ് കേസ് അന്വേഷത്തിലാണ് ഇഡിയും ഐടിയും സംയുക്തമായി റെയ്ഡ് നടത്തി മറവിലിരുന്ന രേഖകള്‍ പിടിച്ചത്. തുടർന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയും മൂന്നു ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ വിവിധ രാജ്യങ്ങളിലായി ചിദംബരത്തിനും കുടുംബത്തിനും ഉള്ളതായി സ്ഥിരീകരിക്കുകയായിരുന്നു.
















