കോഴിക്കോട്: എടപ്പാളിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ തെളിവുകൾ അടക്കം ലഭിച്ചിട്ടും അന്വേഷിക്കാത്തത് പോലീസിന്റെ വൻ വീഴ്ചയാണെന്ന് മന്ത്രി കെ.കെ ഷൈലജ. പല സ്ഥലങ്ങളിലും പോലീസിന് വീഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇപ്പോഴും മുതലാളിത്തം നിലനിൽക്കുന്നതിനാൽ പണം ഉപയോഗിച്ച് പരാതികൾ മൂടിവയ്‌ക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടായാൽ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
















