Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരുണ്യം വീണ്ടെടുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 03:07 am IST
inSamskriti

മക്കളേ, 

ഇന്നത്തെ ലോകത്തിലേക്കു നോക്കുമ്പോള്‍ അമ്മയ്‌ക്കു ദുഃഖം തോന്നുകയാണ്. എവിടെയും രക്തച്ചൊരിച്ചിലിന്റെയും കണ്ണീരിന്റെയും ചിത്രങ്ങളാണു കാണുന്നത്. കുഞ്ഞുങ്ങളോടു പോലും നമ്മള്‍ കരുണ കാട്ടുന്നില്ല. ലോകത്ത് എത്രയെത്ര നിരപരാധികളാണു യുദ്ധങ്ങളിലും ഭീകരാക്രമണങ്ങളിലുമായി  ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊക്കെ നിയമങ്ങള്‍ ഉണ്ടായിരുന്നു. ആയുധമില്ലാത്തവനോടു യുദ്ധം ചെയ്യരുത്, സൂര്യാസ്തമയത്തിനു ശേഷം യുദ്ധം പാടില്ല, തുടങ്ങിയ നിയമങ്ങള്‍ പണ്ടുള്ളവര്‍ പാലിച്ചിരുന്നു. എന്നാല്‍ ഇന്നു ലോകം അത്തരം നിയമങ്ങളെപ്പോലും മറികടന്നിരിക്കുന്നു. എന്തു ക്രൂരതയും എന്ത് അധര്‍മ്മവും എവിടെയും എപ്പോഴും എങ്ങനെയും ആവാം, എന്നതായിരിക്കുന്നു ഇന്നത്തെ സ്ഥിതി. അഹങ്കാരവും സ്വാര്‍ത്ഥതയും നടമാടുന്ന ഒരു ലോകത്താണു നമ്മള്‍ കഴിയുന്നത്. 

എല്ലാ വിനാശത്തിന്റെയും മൂലകാരണം അഹങ്കാരമാണ്. അത് തന്നെ രണ്ടുതരത്തിലാണ് ഏറ്റവും വിനാശം വരുത്തിക്കൊണ്ട് നമ്മളില്‍ നിലകൊള്ളുന്നത്. ഒന്ന് അധികാരത്തിന്റെയും  പണത്തിന്റെയും അഹങ്കാരം. രണ്ടാമത്തെ അഹങ്കാരം ”എന്റെ വീക്ഷണം മാത്രം ശരി. മറ്റെല്ലാം തെറ്റ്. മറ്റൊന്നും ഞാന്‍ ഇവിടെ പൊറുപ്പിക്കില്ല” എന്ന അഹങ്കാരം. ഈവിധമുള്ള അഹങ്കാരം പോകാതെ നമ്മുടെ ജീവിതത്തില്‍ ശാന്തി ഉണ്ടാകില്ല. ലോകത്തു സമാധാനവും സാദ്ധ്യമല്ല. മറ്റുള്ളവര്‍ക്കു പറയാനുള്ളതു ശ്രദ്ധയോടെ കേള്‍ക്കാനും, അവരെ മനസ്സിലാക്കാനുമുള്ള ക്ഷമയും സഹിഷ്ണുതയും, നമ്മളോട് യോജിപ്പില്ലാത്തവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയുമാണ് യഥാര്‍ത്ഥ സംസ്‌കാരത്തിന്റെ ലക്ഷണം. ഇന്നു ലോകത്തിന് ഏറ്റവും ആവശ്യവും അതുതന്നെ. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള തുറന്ന മനസ്സ് നമുക്കുണ്ടാകണം. ഓരോരുത്തരുടെയും ചിന്താഗതിക്ക് അതിന്റേതായ പ്രസക്തിയുണ്ട്. അത് നമ്മള്‍ അംഗീകരിക്കണം. അതിനെക്കൂടി ഉള്‍ക്കൊള്ളാന്‍ നമ്മള്‍ ബോധപൂര്‍വ്വം ശ്രമിക്കണം. അങ്ങനെയായാല്‍ അര്‍ത്ഥശൂന്യമായ ഈ യുദ്ധങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും തീര്‍ച്ചയായും ശമനമുണ്ടാകും.

മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാനും മാനിക്കാനും കഴിയണമെങ്കില്‍ നമ്മുടെ ഉള്ളിലെ സ്‌നേഹത്തെ നമ്മള്‍ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. നമ്മളില്‍ പലരും പുതിയ പുതിയ ഭാഷകള്‍ താല്‍പര്യത്തോടെ പഠിക്കാറുണ്ട്. ഭാഷയാണല്ലോ ആശയങ്ങള്‍ കൈമാറാനുള്ള ഉപാധി. എന്നാല്‍ പരസ്പരം മനസ്സിലാക്കുവാന്‍ ഈ ഭാഷ മതിയാകില്ല. പരസ്പരം മനസ്സിലാക്കാന്‍   സഹായിക്കുന്ന ഭാഷ സ്‌നേഹമാണ്. പക്ഷെ ആ സ്‌നേഹത്തിന്റെ  ഭാഷ നമ്മള്‍ പാടേ മറന്നുപോയിരിക്കുന്നു. 

അമ്മ ഒരു സംഭവം ഓര്‍ക്കുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനത്തിനു പണം ശേഖരിക്കുവാന്‍ ഒരു സംഘടന ശ്രമിക്കുകയായിരുന്നു. അവര്‍ ഒരു വലിയ ബിസിനസ്സുകാരനെ ചെന്നു കണ്ടു. കഷ്ടപ്പെടുന്നവരുടെ ദയനീയ സ്ഥിതി അവര്‍ ഏറെ നേരം അദ്ദേഹത്തിന്റെ മുന്നില്‍ വിവരിച്ചു. അതു കേട്ടാല്‍ ആരുടെയും മനസ്സലിയുമായിരുന്നു. എന്നാല്‍ ആ ബിസിനസ്സുകാരന് ഇതു കേള്‍ക്കുന്നതില്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ നിരാശരായി അവര്‍ തിരിച്ചുപോകാനൊരുങ്ങി. അപ്പോള്‍ ആ ബിസിനസ്സുകാരന്‍ പറഞ്ഞു, ”നില്‍ക്കൂ, ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം. അതിനു ശരിയായ ഉത്തരം നല്‍കിയാല്‍ ഞാന്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ ശ്രമിക്കാം. എന്റെ ഒരു കണ്ണ് കൃത്രിമമാണ്. മറ്റേത് യഥാര്‍ത്ഥമാണ്. എന്റെ ഏതു കണ്ണാണു കൃത്രിമം? ഏതു കണ്ണാണു യഥാര്‍ത്ഥം?”

അവര്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. ഒടുവില്‍ ആ സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു, ”വലതു കണ്ണാണു കൃത്രിമം. ഇടതു കണ്ണ് യഥാര്‍ത്ഥവും.”

ബിസിനസ്സുകാരന്‍ ആശ്ചര്യഭരിതനായി, ”അത്ഭുതം! ശരിയാണല്ലോ, ഇന്നുവരെ ഇതു കണ്ടുപിടിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അത്ര വിലകൂടിയതാണ് ഈ കൃത്രിമക്കണ്ണ്. എന്നിട്ടും നിങ്ങള്‍ക്കു് അതെങ്ങനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു?”

സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു, ”അതോ, ഞാന്‍ നിങ്ങളുടെ രണ്ടു കണ്ണുകളിലേക്കും സൂക്ഷിച്ചുനോക്കി. അപ്പോള്‍ വലതു കണ്ണില്‍ അല്‍പം കാരുണ്യത്തിന്റെ നനവു ഉള്ളതായി തോന്നി. എന്നാല്‍ ഇടതു കണ്ണില്‍ കാരുണ്യത്തിന്റെ ലവലേശം പോലും കണ്ടില്ല. അത് തീര്‍ത്തും കല്ലുപോലെ തോന്നിച്ചു. അപ്പോള്‍ നിങ്ങളുടെ സ്വഭാവമറിയുന്ന ഞാന്‍ തീര്‍ച്ചയാക്കി നിങ്ങളുടെ യഥാര്‍ത്ഥ കണ്ണ്  ഇടത്തേതു തന്നെയെന്ന്.” 

ഈ ബിസിനസ്സുകാരന്‍ കാരുണ്യം നഷ്ടപ്പെട്ട വര്‍ത്തമാന കാലഘട്ടത്തിന്റെ  പ്രതീകമാണ്. ചൂടു പിടിച്ച തലകളും തണുത്തുറഞ്ഞ ഹൃദയങ്ങളുമാണ് നമുക്കിന്നുള്ളത്. തലയില്‍ അഹങ്കാരത്തിന്റെ ചൂടാണ്. ഹൃദയത്തില്‍ സ്വാര്‍ത്ഥതയുടെ മരവിപ്പാണ്. എന്നാല്‍ വേണ്ടതു നേരെ തിരിച്ചാണ്. ഹൃദയത്തില്‍ ഊഷ്മളത വേണം, സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ ഊഷ്മളത. അതോടൊപ്പം തലയില്‍ കുളിര്‍മ്മ വേണം, അറിവിന്റെ വിശാലതയുടെ കുളിര്‍മ്മ.

സ്‌നേഹവും കാരുണ്യവുമാണു നമ്മുടെ ഏറ്റവും വലിയ ധനം, ഏറ്റവും വലിയ സമ്പത്ത്. എന്നാല്‍ അത്  ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. കാരുണ്യത്തിന്റെ നനവ് നമ്മുടെ കണ്ണുകളിലേക്കു തിരിച്ചുകൊണ്ടുവരാതെ നമുക്കു രക്ഷയില്ല, ലോകത്തിനു രക്ഷയില്ല. ആ ആര്‍ദ്രതയെ നമ്മുടെ ഉള്ളില്‍ ഉണര്‍ത്താന്‍ ശ്രമിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.