Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒടുവില്‍ സകലതും ഉപേക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:13 am IST
in Samskriti

യഥാര്‍ത്ഥ വിജയത്തിന്റെ, യഥാര്‍ത്ഥമായ സുഖലബ്ധിയുടെ, മര്‍മ്മം ഇതാണ്; പ്രതിഫലമാവശ്യപ്പെടാത്ത, തികച്ചും നിഃസ്വാര്‍ത്ഥനായ, മനുഷ്യനുള്ളതാകുന്നു ഏറ്റവും വലിയ വിജയം. ഇതൊരു വിരോധാഭാസം പോലെ തോന്നും. ജീവിതത്തില്‍ നിഃസ്വാര്‍ത്ഥതയുള്ള മനുഷ്യരെല്ലാം വഞ്ചിക്കപ്പെടുന്നതായും ദ്രോഹിക്കപ്പെടുന്നതായും കാണുന്നില്ലേ? പുറംകാഴ്ചയില്‍ അങ്ങനെതന്നെ. ‘ക്രിസ്തു സ്വാര്‍ത്ഥരഹിതനായിരുന്നു: എങ്കിലും അദ്ദേഹം ക്രൂശിക്കപ്പെട്ടു.’ ശരിതന്നെ. എന്നാല്‍, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥരാഹിത്യം ഒരു മഹാവിജയത്തിന്റെ ലക്ഷോപലക്ഷം ജീവിതങ്ങള്‍ യഥാര്‍ത്ഥ വിജയത്താല്‍ അനുഗൃഹീതവും സഫലീകൃതവുമായിട്ടുള്ളതിന്റെ  നിദാനമാണെന്ന് നമുക്കറിയാം.

യാതൊന്നും ആവശ്യപ്പെടരുത്: പ്രതിഫലമായി യാതൊന്നും ആഗ്രഹിക്കരുത്. നിങ്ങള്‍ക്കുള്ളതു കൊടുക്കുക. അതു നിങ്ങളുടെ അടുക്കലേയ്‌ക്കുതന്നെ മടങ്ങിവരും: എന്നാല്‍, അതേപ്പറ്റി ഇപ്പോള്‍ ചിന്തിക്കുകയേ അരുത്. ആയിരം മടങ്ങായി അതു തിരിച്ചുവരും, എന്നാല്‍ നിങ്ങളുടെ ശ്രദ്ധ അതിലായിരിക്കരുത്. കൊടുക്കാനുള്ള കഴിവു നേടുകയും കൊടുക്കുകയും ചെയ്യുക. അതോടെ അതവസാനിക്കട്ടെ. ജീവിതം മുഴുവനും കൊടുക്കലാണെന്നും പ്രകൃതി നിങ്ങളെക്കൊണ്ടു ബലാല്‍ കൊടുപ്പിക്കുമെന്നും മനസ്സിലാക്കുക. അതുകൊണ്ട്, മനസ്സാലെ കൊടുത്തേക്കുക. നേരത്തേയോ താമസിച്ചോ എല്ലാം നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവരും. സ്വരൂപിച്ചുകൂട്ടുവാനായി നിങ്ങള്‍ ജീവിതം കൈക്കൊള്ളുന്നു. ഇറുക്കിയ മുഷ്ടിയോടെ നിങ്ങള്‍ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, പ്രകൃതി നിങ്ങളുടെ കഴുത്തിനു ഞെക്കിപ്പിടിച്ച് നിങ്ങളുടെ മുഷ്ടി വിടര്‍ത്തുന്നു. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ കൊടുത്തേ മതിയാവൂ. ‘ഞാന്‍ കൊടുക്കില്ല’ എന്നു പറയുന്ന നിമിഷത്തില്‍ നിങ്ങളുടെ മുതുകത്ത് അടി വീഴുന്നു. നിങ്ങള്‍ക്കു മുറിവേല്‍ക്കുന്നു. ഒടുവില്‍ സകലതും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരാകാത്ത ആരുമില്ല. മനുഷ്യന്‍ ഈ നിയമത്തിന്നെതിരെ എത്രമാത്രം പ്രവര്‍ത്തിക്കുന്നുവോ അത്ര മാത്രം അയാള്‍ക്കു ദുഃഖാനുഭവവും വര്‍ദ്ധിക്കുന്നു.

ഉപേക്ഷിക്കാനുള്ള ധൈര്യമില്ലായ്‌മയാണ്, പ്രകൃതിയുടെ ഈ ഉന്നതമായ അവകാശവാദത്തിനു വഴങ്ങിക്കൊടുക്കാന്‍ വേണ്ടത്ര ആത്മാര്‍പ്പണ ബുദ്ധിയില്ലാത്തതാണ്, നമ്മുടെ ദുഃഖാനുഭവങ്ങളുടെ ഹേതു. കാടു പൊയ്‌പോയി, പക്ഷേ, പകരം നമുക്കു ചൂടു (വിറക്) കിട്ടുന്നു. സൂര്യന്‍ സമുദ്രത്തില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്നു, മഴയായി മടക്കിക്കൊടുക്കാന്‍ മാത്രം. മേടിക്കാനും കൊടുക്കാനുമുള്ള ഒരു യന്ത്രമാണ് നിങ്ങള്‍. നിങ്ങള്‍ എടുക്കുന്നത്, കൊടുക്കാന്‍ മാത്രം. അതിനാല്‍, പ്രതിഫലമൊന്നും ആവശ്യപ്പെടരുത്. എന്നാല്‍, എത്രയധികം നിങ്ങള്‍ കൊടുക്കുന്നുവോ അത്ര സമൃദ്ധിയായിട്ടായിരിക്കും നിങ്ങള്‍ക്കു തിരിച്ചുകിട്ടുന്നതും. എത്ര വേഗം ഈ മുറിയിലുള്ള വായു അവിടെ നിന്നു ബഹിഷ്‌കരിക്കാന്‍ കഴിയുമോ അത്ര വേഗംതന്നെ വെളിയില്‍ നിന്ന് വായു അതിലേയ്‌ക്കു പ്രവഹിക്കുകയും ചെയ്യും. മുറിയുടെ വാതിലുകളും മറ്റെല്ലാ പഴുതുകളും അടച്ചിട്ടാല്‍ അകത്തെ വായു അവിടെത്തന്നെ നില്‍ക്കും. വെളിയിലെ വായു ഉള്ളിലേയ്‌ക്കു കടക്കില്ലെന്നുമാത്രമല്ല, ഉള്ളിലെ വായു കെട്ടിനിന്നു ദുഷിച്ച് വിഷമയമായിത്തീരുകയും ചെയ്യും. നദി, അതിലെ ജലം നിരന്തരം സമുദ്രത്തിലേയ്‌ക്കു തള്ളിവിടുംതോറും, നിറഞ്ഞുകൊണ്ടിരിക്കുന്നു. സമുദ്രത്തിലേയ്‌ക്കുള്ള വാതില്‍ ബന്ധിക്കരുത്: അതു ചെയ്യുന്ന നിമിഷത്തില്‍ മരണം നിങ്ങളെ പിടികൂടും.

അതിനാല്‍, യാചകനാകരുത്: അനാസക്തനാവുക. ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള കൃത്യം ഇതാണ്. മാര്‍ഗ്ഗമദ്ധ്യത്തിലെ അപകടങ്ങള്‍ നിങ്ങള്‍ കണക്കാക്കിയിട്ടില്ല. പ്രയാസങ്ങളെക്കുറിച്ചു ബുദ്ധി കൊണ്ട് ഓര്‍ത്തറിഞ്ഞാലും അനുഭവത്തില്‍ വരുന്നതുവരെ നാം അവയെ യഥാര്‍ത്ഥത്തില്‍ അറിയുന്നില്ല. ഒരു ഉദ്യാനത്തിന്റെ സാമാന്യ വീക്ഷണം അകലെ നിന്നാലും കിട്ടാം. പക്ഷേ, അതുകൊണ്ടായോ? നാം അതിനെ ആസ്വദിക്കുന്നതും യഥാര്‍ത്ഥത്തില്‍ അറിയുന്നതും അതിനുള്ളില്‍ കടക്കുമ്പോഴാണ്. നമ്മുടെ ഓരോ ശ്രമവും പരാജയപ്പെട്ടാലും, പരിക്കുകളേറ്റു രക്തമൊഴുകിയാലും, ചീന്തിക്കീറപ്പെടുന്നതായി തോന്നിയാലും, ഏതവസ്ഥയിലും നമ്മുടെ ഹൃദയധൈര്യം കൈവിടാതെ കാക്കേണ്ടിയിരിക്കുന്നു. ഈ പ്രയാസങ്ങള്‍ക്കെല്ലാമിടയ്‌ക്കും നാം നമ്മുടെ ഈശ്വരഭാവത്തെ ബലാല്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. പ്രകൃതി നമ്മെ പ്രതികാരത്തിന്നു പ്രേരിപ്പിക്കും: അടിക്ക് അടിയും ചതിക്കു ചതിയും കളവിനു കളവും പ്രയോഗിക്കാന്‍, നമുക്കുള്ള സര്‍വ്വശക്തിയുമുപയോഗിച്ചു തിരിച്ചടിക്കാന്‍ നമ്മോടാവശ്യപ്പെടും. അപ്പോള്‍ തിരിച്ചടിക്കാതിരിക്കാന്‍ ആത്മനിയന്ത്രണം പാലിക്കാന്‍, അനാസക്തനായിരിക്കാന്‍, ദേവാതീതമായ ഒരു ശക്തി നമുക്കാവശ്യമുണ്ട്.

സ്വാമി വിവേകാനന്ദന്‍

(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.