ചെങ്ങന്നൂര്‍: രണ്ടുവര്‍ഷം പിന്നിടുന്ന സംസ്ഥാന ഭരണത്തില്‍ ക്രമസമാധാനം നാള്‍ക്കുനാള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണകക്ഷി യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറിയാല്‍ സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും അസമാധാനങ്ങള്‍ക്കും പരിഹരിക്കാമെന്നും കുമ്മനം പറഞ്ഞു.
സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം രണ്ടുവര്‍ഷം പിന്നിടുന്നു. ക്രമസമാധാനം ഇത്രയും വഷളായ കാലമുണ്ടായിട്ടുണ്‌ടോ എന്ന് ആഭ്യന്തര വകുപ്പുചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി സ്വയം വിലയിരുത്തണം, കുമ്മനം പറഞ്ഞു.
കണ്ണൂരില്‍ നടന്ന കൊലപാതകത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസും ബിജെപിയും പ്രസ്താവിച്ചിട്ടും സിപിഎം ഒരു മടിയുമില്ലാതെ ആര്‍എസ്എസിനെതിരേ നുണ പ്രചരിപ്പിക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായ കേസുകളില്‍ പോലീസ് കേസെടുക്കാന്‍ പോലും മടിക്കുകയാണ്, കുമ്മനം പറഞ്ഞു.
















