Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിന്‍ അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:35 am IST
inWorld

മോസ്‌കോ: പ്രസിഡന്റായും പ്രധാനമന്ത്രിയായും പത്തൊമ്പതു വര്‍ഷം  റഷ്യയെ അടക്കി ഭരിച്ച വ്‌ലാദിമിര്‍ വ്‌ലാദിമിറോവിച്ച് പുടിന്‍ പ്രസിഡന്റായി നാലാം വട്ടവും അധികാരത്തിലെത്തി. മാര്‍ച്ച് പതിനെട്ടിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പുടിന്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ ചുമതലയേറ്റത്. 

2024 ആവുമ്പോള്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം റഷ്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാകും  അറുപത്താറുകാരനായ പുടിന്‍. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ മാത്രമാണ് ഇത്രയും കാലം അവിടെ അധികാരത്തിലിരുന്നത്. 

ക്രെംലിനിലെ പ്രത്യേകം തയാറാക്കിയ ഹാളില്‍ അയ്യായിരം അതിഥികള്‍ക്കു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ക്രെംലിനിലെ ഓഫീസില്‍ നിന്ന് ഇടനാഴികള്‍ കടന്ന് നടന്നെത്തിയ പുടിന്‍ പിന്നീട് റഷ്യന്‍ നിര്‍മിത ലിമോസിന്‍ കാറിലാണ് ഹാളിലേക്ക് എത്തിയത്. വിദേശ നിര്‍മിത കാറുകള്‍ ഉപയോഗിച്ചിരുന്ന പുടിന്‍ മേലില്‍ റഷ്യയില്‍ നിര്‍മിച്ച കോര്‍ട്ടേജ് എന്നു പേരിട്ട കാറുകളേ ഉപയോഗിക്കൂ എന്ന് അറിയിച്ചിരുന്നു. 

പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെര്‍ഹാര്‍ഡ് സ്‌ക്രോഡെര്‍, ഹോളിവുഡ് നടന്‍ സ്റ്റീവന്‍ സീഗല്‍ തുടങ്ങിയ പ്രമുഖര്‍ സദസ്സിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. തിരിച്ചടികളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ റഷ്യ കുതിച്ചുയര്‍ന്നെന്ന് ചുമതലയേറ്റയേറ്റ ശേഷമുള്ള അഭിസംബോധനയില്‍ പുടിന്‍ പറഞ്ഞു. റഷ്യയെ കൂടുതല്‍ കരുത്തിലേക്കും പുരോഗയിലേക്കും നയിക്കാന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യും, പുടിന്‍ പറഞ്ഞു.

പുടിന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോസ്‌കോയില്‍ പ്രതിഷേധം തുടരുകയായിരുന്നു. എഴുപത്താറു ശതമാനം വോട്ടു നേടിയാണ് പുടിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുടിന് ഏറ്റവും ഭീഷണിയുര്‍ത്തുമെന്നു കരുതിയിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവലനിയെ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇത്രവലിയ വിജയം പുടിന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങള്‍. മോസ്‌കോയില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ അലക്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 

പുടിന്‍

1952 ഒക്‌ടോബര്‍ 7ന് ജനനം. നിയമ ബിരുദധാരി.സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയില്‍ ഉദ്യോഗസ്ഥന്‍. കിഴക്കന്‍ ജര്‍മനിയില്‍ ചാരനായി പ്രവര്‍ത്തനം. ലെഫ്റ്റനന്റ് കേണല്‍ വരെയായി. തൊണ്ണൂറുകളില്‍ രാഷ്‌ട്രീയത്തില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മേയറിന്റെ സഹായിയായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കു ശേഷം ബോറിസ് യെല്‍റ്റ്‌സിന്‍ പ്രസിഡന്റായപ്പോള്‍ എഫ്എസ്ബിയുടെ(കെജിബിയുടെ പുതിയ രൂപം) മേധാവിയായി. 1999ല്‍ പ്രധാനമന്ത്രി. യെല്‍റ്റ്‌സിന്‍ രാജിവെച്ചപ്പോള്‍ ഇടക്കാല പ്രസിഡന്റ്. 2000ല്‍ വീണ്ടും പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നു വട്ടം പ്രസിഡന്റാവരുത് എന്ന ചട്ടത്തെ മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്റായി. ചട്ടത്തില്‍ ഭേഗദതി വരുത്തി കാലാവധി ആറുവര്‍ഷമാക്കി. 2018 വന്‍ വിജയത്തോടെ വീണ്ടും പ്രസിഡന്റായി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.