Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൈഡേഴ്‌സ് കീഴടക്കി ഇന്ത്യന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 03:10 am IST
in Sports

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് മുംബൈ വിജയം കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 54 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് 10 കളികളില്‍ നിന്ന് എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. തോറ്റെങ്കിലും 10 പോയിന്റുള്ള നൈറ്റ് റൈഡേഴ്‌സ് മൂന്നാമത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും ഇവിന്‍ ലൂയിസും ചേര്‍ന്ന് നല്‍കിയത്. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും കൂടിയായപ്പോള്‍ മുംബൈ മികച്ച സ്‌കോറിലെത്തി. 

ഒന്നാം വിക്കറ്റില്‍ 9.2 ഓവറില്‍ 91 റണ്‍സാണ് മുംബൈ ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. 28 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 43 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി റസ്സലാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 11 റണ്‍സെടുത്ത രോഹിത്തിനെ സുനില്‍ നരേയ്ന്‍ മടക്കി. ഇതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. അധികം കഴിയും മുന്‍പേ സൂര്യകുമാറിനെയും മുംബൈക്ക് നഷ്ടമായി. 39 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 59 റണ്‍സെടുത്ത യാദവിനെ റസ്സലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് പിടികൂടി. ഇതിനുശേഷം ക്രീസില്‍ ഒന്നിച്ച പാണ്ഡ്യ സഹോദരന്മാര്‍ മുംബൈയെ കരകയറ്റാന്‍ ശ്രമിച്ചു. 11 പന്തില്‍ 14 റണ്‍സെടുത്ത ക്രുണാലിനെ നരേയ്ന്‍ വീഴ്‌ത്തിയെങ്കിലും ഹാര്‍ദ്ദികും ഡുമിനിയും മോശമാക്കിയില്ല. 20 പന്തില്‍ 35 റണ്‍സുമായി ഹാര്‍ദ്ദികും 11 പന്തില്‍ 13 റണ്‍സുമായി ഡുമിനിയും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്‌ക്കായി നരേയ്‌നും റസലും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 28-ല്‍ നില്‍ക്കേ 17 റണ്‍സെടുത്ത ക്രിസ് ലിനും ഏഴ് റണ്‍സെടുത്ത ശുഭമന്‍ ഗിലും മടങ്ങി. പിന്നീട് റോബിന്‍ ഉത്തപ്പയും നാരായണ്‍ റാണയും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്‌കോര്‍ 112-ല്‍ എത്തിയപ്പോള്‍ 35 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 54 റണ്‍സെടുത്ത ഉത്തപ്പ മടങ്ങി. ഇതോടെ സ്‌കോറിങിന് വേഗം കുറഞ്ഞത് നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ 27 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് റാണയും മടങ്ങി. 

പിന്നീട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (26 പന്തില്‍ പുറത്താകാതെ 36) പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ആന്ദ്രെ റസ്സലും (9) സുനില്‍ നരേയ്‌നും (5) നിറം മങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. മുംബൈയ്‌ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹാര്‍ദ്ദികാണ് മാന്‍ ഓഫ് ദി മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.