Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീകൃഷ്ണകഥാരസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:11 am IST
inSamskriti

‘മഹാരാജാവ് വിജയിക്കട്ടെ…യുവരാജാവ് കംസന്‍ വിജയിക്കട്ടെ…’യുവരാജനെ മുഖം  കാണിക്കാന്‍ ശ്രീനാരദ മഹര്‍ഷി എത്തിയിട്ടുണ്ട്.’ ഭടന്‍ കംസനെ അറിയിച്ചു. ‘ശരി…വരാന്‍ പറയൂ’ എന്നായി കംസന്‍.

‘നാരായണ…നാരായണ… ചക്രവര്‍ത്തി തിരുമനസ്സ് കംസന്‍ വിജയിക്കട്ടെ’. നാരദന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘എന്താ, മഹര്‍ഷേ, രാവിലെ തന്നെ ആളെ കളിയാക്കാനിറങ്ങിയതാണോ? ചക്രവര്‍ത്തിയെന്നും മറ്റും വിളിച്ച് …’.

‘ഏയ്..കളിയാക്കുകയോ. നാമോ?അതും ഭാവി, ഭാരതാധീശ്വരനെ നാരായണ…നാരായണ…

‘ദേ.. വീണ്ടും. എന്താ നാരദരേ. വരവിന്റെ ഉദ്ദേശ്യം?’

‘ഒരാള് നന്നാവാന്‍ വേണ്ട വഴി ആരെങ്കിലും പറഞ്ഞു തരാമെന്നു വച്ചാല്‍.. അത് കളിയാക്കലായി തോന്നിയാല്‍ എന്തുചെയ്യും? നാരദന്‍ പരിഭവം നടിച്ചു.

‘എന്നാല്‍ ശരി. പറയൂ മഹര്‍ഷേ. ഞാന്‍ അങ്ങയുടെ ഉപദേശം പോലെ ചെയ്യാം.’ കംസന്‍ സ്‌നേഹപൂര്‍വ്വം അറിയിച്ചു.

‘എന്റെ കംസാ, ഈയൊരു ചെറിയ രാജ്യത്തിന്റെ യുവരാജാവായി കാലം കഴിക്കേണ്ടവനല്ല, താങ്കള്‍ ഭൂമിയും, സ്വര്‍ഗ്ഗവും, പാതാളവും കീഴടക്കി ത്രിഭുവന ചക്രവര്‍ത്തിയായി വാഴേണ്ടവനാണ്. അതിനാവണം ഇനിയുളള ശ്രമം. അല്ലാതെ ഈ മഥുരയിലിരുന്നിട്ട് കാര്യമില്ല’.

നാരദന്‍ ആവേശത്തോടെ അറിയിച്ചു. അതിലും ആവേശമായിരുന്നു. കംസന്.

‘പറയൂ മഹര്‍ഷേ, ഞാനിനി എന്താണ് ചെയ്യേണ്ടത്’?

‘കംസാ, ഈ ഭൂമിയുടെ, അറിയപ്പെടാതെ കിടക്കുന്ന മലമടക്കുകളിലും, ദ്വീപുകളിലും സമുദ്രത്തിന്റെ നടുവിലും, കൊടുംകാട്ടിലും പാതാളദേശത്തും, നൂറുകണക്കിന് ശക്തരായ രാക്ഷസവീരന്മാരുണ്ട്. അസുരന്മാരും, കാട്ടാളന്മാരും, പര്‍വ്വതദേശവാസികളായ രാക്ഷസന്‍മാരുമുണ്ട്. അവരെ കീഴടക്കി ഒപ്പം കൂട്ടിയാല്‍ നിനക്ക് ഈ ലോകം കീഴടക്കാം’? നാരദന്‍ വിശദമായി പറഞ്ഞുകൊടുത്ത വിവരങ്ങള്‍ കംസനെ ആവേശഭരിതനാക്കി.

കംസന്‍ ഒട്ടും വൈകാതെ മല്ലയുദ്ധവീരന്മാരായ ചാണൂരനും, മൂഷ്ടികനും വസിക്കുന്ന ഗ്രാമം സന്ദര്‍ശിച്ചു. ശിഷ്യന്മാര്‍ക്കൊപ്പം ആ നാട് അടക്കി ഭരിച്ചിരുന്ന മല്ലന്മാരെ കംസന്‍ വെല്ലുവിളിച്ചു.

‘ഹേ മല്ലന്മാരേ.. നിങ്ങളെ ഞാനിതാ വെല്ലുവിളിക്കുന്നു. ആരുണ്ട് എന്നോട് ഏറ്റുമുട്ടാന്‍? വേഗം വരൂ’

കംസന്റെ വെല്ലുവിളി ഏറ്റെടുത്ത് ചാണൂരന്റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കംസനോട് ഏറ്റുമുട്ടി. അവരെല്ലാം കംസനു മുന്നില്‍ തോറ്റ് തുന്നം പാടി.

ഒടുവില്‍ ചാണൂരനും, മൂഷ്ടികനും  ഒന്നിച്ച് അദ്ദേഹത്തെ നേരിട്ടു.  അതിശക്തന്മാരായ മൂന്ന് പര്‍വ്വതങ്ങള്‍ കൂട്ടി മുട്ടുന്നപോലെ ഭയാനകമായ യുദ്ധത്തിനൊടുവില്‍ അവരും കംസന് കീഴടങ്ങി.

‘മഹാപ്രഭോ ഈ ചാണൂരനും മൂഷ്ടികനും  ശിഷ്യന്‍മാരും ഇനി അവിടുത്തെ ദാസന്മാര്‍, എത്ര കഠിനമായ കല്‍പ്പനയും അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍’.

‘ശരി. നിങ്ങള്‍ എല്ലാവരും നമ്മോടൊപ്പം, മഥുരയിലേക്ക് വരൂ. ഇനി അവിടമാണ് നിങ്ങളുടെ താവളം’ എന്നു പറഞ്ഞ് അവരേയും കൂട്ടി കംസന്‍ മഥുരയ്‌ക്ക് മടങ്ങി.

നാരദന്‍ പറഞ്ഞതനുസരിച്ച് കംസന്‍ പിന്നെ ചെന്നത് സമുദ്രമദ്ധ്യത്തിലുളള ദ്വീപിലാണ്. അവിടെ വസിക്കുന്ന രാക്ഷസന്മാരെ അദ്ദേഹം വളരെ വേഗം കീഴടക്കി.

പര്‍വ്വതഗുഹകളില്‍, കൊടുംകാട്ടില്‍ എല്ലായിടത്തുമുളള അസുരന്മാരെ കംസന്‍ തോല്‍പ്പിച്ച് കൂടെകൂട്ടി.

ഈ ഭയങ്കരന്‍മാരോടൊപ്പം ചേര്‍ന്ന് പാതാളത്തിലെത്തി അവിടെയുളള അസുരവീരന്മാരേയും കംസന്‍ തന്റെ വരുതിയിലാക്കി.

എല്ലാ ഭയങ്കരന്മാരേയും ഒന്നിച്ചു ചേര്‍ത്ത് നേരെ ദേവലോകത്തേക്ക് പുറപ്പെട്ടു. അധര്‍മ്മികളായ അവര്‍ക്കു മുന്നില്‍ ദേവന്മാര്‍ തോല്‍വി സമ്മതിച്ചു.

അങ്ങനെ നാരദന്റെ നിര്‍ദ്ദേശപ്രകാരം അസുരന്മാര്‍ ഭൂമിയും, സ്വര്‍ഗ്ഗവും പാതാളവും, കംസന് സ്വന്തമാക്കിക്കൊടുത്തു.

കംസന്റെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത ഉഗ്രസേന മഹാരാജാവിനെ പിതാവെന്ന സ്ഥാനം പോലും മറന്ന് തടവിലാക്കി. രാജസിംഹാസനം സ്വന്തമാക്കി.

നാരദന്‍ നല്‍കിയ ഉപദേശമാണ് ഈ പ്രവൃത്തിക്കെല്ലാം കാരണം. പക്ഷേ അത് വെറുതെയല്ല. പൂതന, ശകടന്‍, കേശി, തൃണാവര്‍ത്തന്‍ മുതലായ ഒട്ടേറെ രാക്ഷസന്മാരെ കംസന്‍ കീഴടക്കിയതു മൂലം, അവരെക്കൊണ്ട് പൊറുതി മുട്ടിയ, ദേശവാസികള്‍ രക്ഷപ്പെടുകയാണ് ചെയ്തത്. മല്ലന്മാരുടെ ഗ്രാമത്തിന്റെ സ്ഥിതിയും മറിച്ചല്ല.

എല്ലാ ദുഷ്ടന്‍മാരും ഒരു സ്ഥലത്ത് മാത്രമായപ്പോള്‍ മറ്റ് ദേശങ്ങള്‍ രക്ഷപെട്ടു. അവിടെ സ്വസ്ഥതയും സമാധാനവും ലഭിച്ചു. കംസന്റെ പ്രവൃത്തി മൂലം പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടന്നിരുന്ന, ദുഷ്ടശക്തികള്‍ ഒരു സ്ഥലത്ത് ഒത്തു ചേര്‍ന്നു. ഭൂമിക്കു ഭാരമായി മാറിയ ഇവരെ വധിക്കാന്‍ ശ്രീകൃഷ്ണനായി അവതരിച്ച മഹാവിഷ്ണുവിന്, ഏറെ അലയേണ്ടി വന്നതുമില്ല.

പൂതന, തൃണാവര്‍ത്തന്‍, ബകന്‍, അഘാസുരന്‍ തുടങ്ങി ഓരോരുത്തരായി കൃഷ്ണനെ അന്വേഷിച്ച് കണ്ടെത്തി മരണം വരിച്ചു. ചാണൂരന്‍, മൂഷ്ടികന്‍, ധേനുകന്‍ മുതലായ കൈക്കരുത്തുളളവരുടെ ഉപദ്രവം ഒരിടത്ത് മാത്രമായി ചുരുക്കാനും നാരദന്റെ ഉപദേശം സഹായിച്ചു.

ഇതിലെല്ലാം ഉപരി ചുരുങ്ങിയ സമയംകൊണ്ട് ഇവരുടെ ഉപദ്രവം കൃഷ്ണന് അവസാനിപ്പിക്കാനും സാധിച്ചു.

പ്രത്യക്ഷത്തില്‍, ഏഷണി, കുശുമ്പ്, അസൂയ എന്നിവയുടെ പര്യായമായി തോന്നുന്ന നാരദന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെല്ലാം, ലോകോപകാരപ്രദമാണ് എന്ന് പറയാതെ വയ്യ. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.