ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മയാണ്. ഒരു കോര്‍പ്പറേഷന്‍തല നാടക മത്‌സരത്തില്‍ സമ്മാനം കിട്ടി. പക്ഷെ സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ല. അന്ന് മറ്റൊരു സ്ഥലത്ത് നാടകമുണ്ടായിരുന്നു . പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ ഒരു മുറിയില്‍.
സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരന്‍. അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപ്പെട്ടില്ല. തരുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്. ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്. ദാസേട്ടനോടൊപ്പം… ജയരാജേട്ടനോടൊപ്പം.
-ഹരീഷ് പേരടി (ഫെസ്ബുക്ക് പോസ്റ്റില്‍ നിന്ന്)
















