കൊച്ചി: ദൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനടിയിൽ വിള്ളൽ കണ്ടെത്തി. ഇന്ന് രാവിലെ 10.13ന് എറണാകുളം സൗത്ത് ജംഗ്‌ഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനകൾക്കിടയിലാണ് വിള്ളൽ കണ്ടത്.
എസ്4 കോച്ചിലാണ് വിള്ളലുണ്ടായത്. സംഭവത്തെ തുടര്‍ന്നു യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയശേഷമാണ് യാത്ര തുടര്‍ന്നത്. ഇതേ തുടര്‍ന്നു ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.
സാധാരണ പ്രധാന സ്റ്റേഷനുകളിലെത്തിയാല്‍ ട്രെയിനില്‍ പരിശോധന നടത്താറുണ്ട്. റോളിംഗ് ഇന്‍ എന്നാണ് ഇതിനു പറയുന്നതെന്നും ഈ പരിശോധനയ്‌ക്കിടെയാണ് വിള്ളല്‍ കണ്ടെത്തിയതെന്നും എറണാകുളം റെയില്‍വേ ഏരിയ മാനേജര്‍ പറഞ്ഞു.
















