Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

‘താരാപഥ’ത്തിലെ താന്തോന്നികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 02:50 am IST
in Editorial

ഉജ്ജ്വലമായ ഒരു സിനിമയുടെ ‘ക്ലൈമാക്‌സ്’ കാണാന്‍ പ്രേക്ഷകരെ അനുവദിക്കാതെ തീയറ്ററില്‍ അലമ്പുണ്ടാക്കാന്‍ ശ്രമിച്ചതുപോലെയായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കാതെ ചിലര്‍ ദല്‍ഹിയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍. പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്‌ട്രപതിയല്ലെന്ന കാരണം പറഞ്ഞാണ് അന്‍പത്തിയഞ്ച് സിനിമാ പ്രവര്‍ത്തകര്‍ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിവാദമുണ്ടാക്കിയത്. വലിയ ആക്ഷേപങ്ങള്‍ക്കൊന്നും ഇടംകൊടുക്കാതെ നീതിപൂര്‍വ്വമായാണ് ഇക്കുറി പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഓരോ രംഗത്തും പുലര്‍ത്തിയ മികവ് മാനദണ്ഡമാക്കിയതുകൊണ്ടുതന്നെ അര്‍ഹതയുള്ളവര്‍ അംഗീകരിക്കപ്പെട്ടു. മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, നല്ല സഹനടന്‍, നടിക്കുള്ള പ്രത്യേക പരാമര്‍ശം, നല്ല തിരക്കഥ എന്നിങ്ങനെ പതിനൊന്ന് പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളും, നവീന്‍ പട്‌നായിക്കിന്റെ ഒഡീഷയും ഒരുപാട് പുരസ്‌കാരങ്ങള്‍ പങ്കിട്ടു. പലപ്പോഴും സംഭവിക്കാറുള്ളതിന് വിരുദ്ധമായി ഇക്കുറി പുരസ്‌കാര നിര്‍ണയത്തില്‍ കക്ഷി രാഷ്‌ട്രീയ പരിഗണനകളുണ്ടായില്ല എന്നതിന് തെളിവാണിത്. ഈ അന്തസ്സാണ് കലാബാഹ്യമായ, രാഷ്‌ട്രീയ പ്രേരിതമെന്ന് പറയാവുന്ന ചെയ്തികളിലൂടെ ചിലര്‍ കെടുത്തിക്കളഞ്ഞത്.

ആകെയുള്ള 137 പുരസ്‌കാരങ്ങളില്‍ പതിനൊന്നെണ്ണം മാത്രം രാഷ്‌ട്രപതി നല്‍കാനും, ബാക്കി വാര്‍ത്താവിതരണ മന്ത്രിയും സഹമന്ത്രിയും ചേര്‍ന്ന് നല്‍കാനും തീരുമാനിച്ചതാണ് ചിലരെ ക്ഷുഭിതരാക്കിയതത്രേ. ചടങ്ങ് ഏതായാലും രാഷ്‌ട്രപതിക്ക് ഒരുമണിക്കൂറിലേറെ നില്‍ക്കാനാവില്ലെന്ന് രാഷ്‌ട്രപതിഭവന്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെയും, അവര്‍ അത് പുരസ്‌കാര ജേതാക്കളെയും അറിയിക്കുകയുണ്ടായി. പുരസ്‌കാരം ലഭിച്ച എല്ലാവരും രാഷ്‌ട്രപതിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് രാഷ്‌ട്രപതിതന്നെ അവാര്‍ഡ് നല്‍കണമെന്നും, വാര്‍ത്താ വിതരണമന്ത്രി സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്നും ഒരുവിഭാഗം വാശിപിടിച്ചു.

ആരോഗ്യപ്രശ്‌നം കൊണ്ടാവാം കൂടുതല്‍ നേരം നിന്ന് മുഴുവന്‍ പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിക്ക് നല്‍കാനാവാത്തത്. ഇത് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. മുന്‍കാലങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടുണ്ട്. ശങ്കര്‍ദയാല്‍ ശര്‍മ്മയും പ്രതിഭാ പാട്ടീലും രാഷ്‌ട്രപതിമാരായിരുന്നപ്പോഴാണിത്. ‘ദേശാടന’ത്തിന് ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരം ജയരാജിന് നല്‍കിയത് ഹിന്ദി സിനിമാതാരം രാജ്കുമാറായിരുന്നു. ‘പൊന്തന്‍മാട’യ്‌ക്ക് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അവാര്‍ഡ് വാങ്ങിയത് സിനിമാതാരം ദിലീപ് കുമാറില്‍ നിന്നാണ്. എന്തിനേറെ പറയുന്നു, 1965-ല്‍ ‘ചെമ്മീന്‍’ എന്ന ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍, നിര്‍മ്മാതാവ് കണ്‍മണി ബാബു ഏറ്റുവാങ്ങിയത് അന്നത്തെ വാര്‍ത്താവിതരണ മന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നാണ്.

ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രത്തിന്റേതാണ്. സമ്മാനിക്കുന്നത് രാഷ്‌ട്രപതിയായാലും മന്ത്രിയായാലും ഇതിന് മാറ്റം വരുന്നില്ല. പതിനൊന്ന് പേര്‍ക്കേ രാഷ്‌ട്രപതി നേരിട്ട് പുരസ്‌ക്കാരങ്ങള്‍ നല്‍കൂവെന്ന് രാഷ്‌ട്രപതിഭവന്‍ അറിയിച്ചിട്ടും ഇത് അംഗീകരിക്കില്ലെന്ന് ശഠിക്കാന്‍ ആരാണ് ഇക്കൂട്ടര്‍ക്ക് അധികാരം നല്‍കിയത്? പ്രഥമ പൗരന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുകയോ! മന്ത്രി സ്മൃതി ഇറാനിയും പുരസ്‌ക്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറും നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തികഞ്ഞ ധാര്‍ഷ്ട്യമാണിത്. എന്തായാലും ഇക്കൂട്ടരുടെ താളത്തിന് തുള്ളാതെ ഗാനഗന്ധര്‍വന്‍ യേശുദാസും സംവിധായകന്‍ ജയരാജും ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകന്‍ സന്ദീപ് പാമ്പള്ളിയും നിര്‍മ്മാതാവ് ഷിബു സുശീലനും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കേരളത്തിന്റെ അന്തസ്സും കലാകാരന്മാര്‍ എന്ന നിലയ്‌ക്കുള്ള മാന്യതയും, സിനിമാപ്രേമികളുടെ പ്രതീക്ഷയും ഇവര്‍ ഉയര്‍ത്തിപ്പിടിച്ചു. സിനിമ വിജയിപ്പിക്കുന്നതും അഭിനേതാക്കളെ താരങ്ങളാക്കുന്നതും പ്രേക്ഷകരാണ്, ജനങ്ങളാണ്. ഇത് മറന്ന് പെരുമാറിയാല്‍ ഏതു താരവും നിലംപതിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.