അലിഗഡ്: ജിന്നയുടെ ചിത്രത്തിന്റെ പേരില്‍ സംഘര്‍ഷം ഉടലെടുത്ത അലിഗഡ് മുസ്‌ളീം സര്‍വ്വകലാശാലയിലും മേഖലയിലും ഇന്റര്‍നെറ്റ് വിലക്കി. തെറ്റായ വാര്‍ത്തകളും അക്രമങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും തടയാനാണിത്. ഇന്ന് രാത്രി 12 വരെയാണ് വിലക്ക്.
വിഭജനത്തിന് ഉത്തരവാദിയായ ജിന്നയുടെ ചിത്രം സര്‍വ്വകലാശാലയില്‍ വയ്‌ക്കുന്നതിനെ ബിജെപിയും പരിവാര്‍ സംഘനകളും എതിര്‍ത്തതിന്റെ പേരിലാണ് ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ പോലീസുമായും ഏറ്റുമുട്ടി.
















