Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മോദി, യോഗി, വിപ്ലവ്: മോശക്കാരാക്കാന്‍ ഇടത്-കോണ്‍ഗ്രസ്- മാധ്യമ ഗൂഢപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 10:52 am IST
inSpecial Article

അഗര്‍ത്തല: അന്ന് മോദി, പിന്നെ യോഗി, ഇന്ന് വിപ്ലവ് കുമാര്‍. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് നോക്കണ്ട, അവര്‍ക്കെതിരേ കുപ്രചാരണം നടത്തുക. ജനത്തിന് വെറുക്കപ്പെട്ടവരാക്കുക. അതാണ് കമ്യൂണിസ്റ്റ് കുതന്ത്രം. അതവര്‍ എക്കാലത്തും എതിരാളികളില്‍ നടത്തുന്ന പ്രചാരണ തന്ത്രമാണ്. അതിനുകൂട്ടായി ചില മാധ്യമങ്ങളും ചേരുമ്പോള്‍ നുണകള്‍ മാത്രമേ ജനം അറിയൂ. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിനെതിരേയാണ് ഇപ്പോള്‍ പ്രചാരണം സജീവം. കാരണം അടുത്ത പൊതു തെരഞ്ഞെടുപ്പിലെ പ്രചാരണ സംഘത്തിലെ പ്രമുഖരില്‍ ഒരാള്‍ വിപ്ലവാണെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. കമ്യൂണിസ്റ്റുകളെ തറപറ്റിച്ച വിപ്ലവ നായകന്‍. 

നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ആദ്യ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ മോദിക്കെതിരേ പ്രചാരണം തുടങ്ങിയിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നുപോയ ഗുജറാത്തിനെ ഭരണതന്ത്രംകൊണ്ട് ഉയര്‍ത്തിയെടുത്തപ്പോള്‍ മുതല്‍ മോദി നോട്ടപ്പുള്ളിയായിരുന്നു. പിന്നീട് ഗുജറാത്തിലെ ഗോധ്ര സംഭവം, തുടര്‍കലാപങ്ങള്‍ ഇവയിലൂടെയെല്ലാം മോദിയെ ജനനായക സ്ഥാനത്തുനിന്ന് പ്രതിനായക സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മത്സരമായിരുന്നു. കമ്യൂണിസ്റ്റ് ബുദ്ധിയില്‍, കോണ്‍ഗ്രസ് സഹായത്തില്‍, ചില മാധ്യമങ്ങളുടെ കുഴലൂത്തില്‍ പ്രചാരണം ഗുജറാത്തില്‍, ഇന്ത്യയില്‍, ലോകമെമ്പാടും തന്നെയും നടത്തി. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായേക്കുമെന്നുറപ്പായ മോദിക്ക് വിസ കൊടുക്കരുതെന്ന് വിദേശ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ കമ്യൂണിസ്റ്റുകളും അതിനു കൂട്ടുനില്‍ക്കാന്‍ കേന്ദ്രഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസും പിന്തുണയ്‌ക്കാന്‍ ചില മാധ്യമങ്ങളുമുണ്ടായിരുന്നു. പക്ഷേ, മോദിയെ ജനപ്രിയനായ പ്രധാനമന്ത്രിയാക്കാനേ അതു സഹായിച്ചുള്ളു. 

യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം ഇക്കൂട്ടര്‍ക്ക് പിഴച്ചു. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ മോദിവിരുദ്ധപ്രചാരണം പോലെയൊന്ന് നടത്തുമെന്നും അത് തെരഞ്ഞെടുപ്പ് അജണ്ട മാറ്റുമെന്നും മുന്‍കൂട്ടിക്കണ്ടാണ് ബിജെപി അവിടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പു വിജയം കഴിഞ്ഞ് പ്രഖ്യാപിച്ചത്. അങ്ങനെ യോഗി ആദിത്യനാഥിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് യോഗിക്കെതിരേയുള്ള കുപ്രചാരണങ്ങള്‍. ആശുപത്രിയിലെ ശിശുമരണം മുതലിങ്ങോട്ട് താജ്മഹല്‍ വിഷയത്തിലും ഭീകര-ഗുണ്ടാവേട്ടക്കാര്യത്തിലുമുള്‍പ്പെടെ നടത്തിയ പ്രചാരണങ്ങള്‍ കുറേയെല്ലാം ഫലിച്ചു. 

ഒടുവില്‍ യോഗിക്കും ബിജെപിക്കുമെതിരേ എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കി ബിജെപിയെ തോല്‍പ്പിച്ചപ്പോള്‍ ലക്ഷ്യം യോഗിയുടെ ഉയര്‍ച്ചയും വളര്‍ച്ചയും തടഞ്ഞുവെന്ന സമാധാനത്തിലാണ് എതിര്‍പക്ഷം. പക്ഷേ, കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ യോഗിക്കു കിട്ടുന്ന ജനപിന്തണയും സ്വീകാര്യതയും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്‌ക്കുന്നില്ലെന്നു വ്യക്തമാക്കുന്നു.

ഹരിയാന മുഖ്യമന്ത്രി ഖട്ടാറിനെതിരേ സംവരണ വിഷയത്തിലും തുടര്‍ സംഭവങ്ങളിലും മാധ്യമങ്ങളില്‍ വന്ന പ്രചാരണവും ഇടത്-കോണ്‍ഗ്രസ് സംരംഭങ്ങളായിരുന്നു. ഖട്ടാറിന് പകരക്കാരെ കണ്ടെത്താന്‍ ബിജെപി യോഗം ചേരുന്നുവെന്നുവരെ ആറു മാസംമുമ്പ് വാര്‍ത്തവന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരേ നടത്തിയ കുപ്രചാരണങ്ങള്‍ക്ക് കണക്കില്ല. വ്യാപം അഴിമതിയില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും പങ്കെന്നുവരെ വാര്‍ത്ത പരത്തി. പക്ഷേ, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചകാലത്തും ആ സംഭവത്തില്‍ ചൗഹാനെ ഉള്‍പ്പെടുത്താനുള്ള ഒരു പഴുതും കണ്ടെത്താനായില്ല. 

കമ്യൂണിസ്റ്റുകള്‍ക്ക് കരണത്തു കിട്ടിയ അടിയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പുഫലം. കാല്‍നൂറ്റാണ്ട് പാര്‍ട്ടി അടക്കിവാണ സംസ്ഥാനത്തുനിന്ന് അവരെ വേരോടെ പിഴുത് പുറത്തെറിഞ്ഞ വിപ്ലവ് കുമാര്‍ ദേവ് എന്ന യുവാവിനെ അവര്‍ വരും നാളുകളില്‍ മോദിയേക്കാള്‍, യോഗിയേക്കാള്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ എതിരാളിയാകാന്‍ സാധ്യതയുള്ളവരെ കോമാളികളാക്കി ചിത്രീകരിക്കുന്ന തന്ത്രം വിപ്ലവിനു നേരേ പ്രയോഗിക്കുകയാണ്. അറിഞ്ഞുകൊണ്ട് ചില മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളും ഇടതുപ്രവര്‍ത്തകരുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങളും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ മത്സരിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.