Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വുഹാനിലെ ചേര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:52 am IST
in Editorial

മൂന്നുമാസം മുമ്പ് ചൈനയുടെ പ്രകോപനം അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതാണ്. ദോക്‌ലാമില്‍ ചൈന സേനാവിന്യാസം വരെ നടത്തി. ശക്തമായ നിലപാടും താക്കീതുമാണ് ഇന്ത്യ നടത്തിയത്. അതിനെ അവഗണിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കില്ല. കണ്ണുരുട്ടിയാല്‍ ഭയക്കുന്നവരല്ല ദല്‍ഹിയിലെ ഭരണകര്‍ത്താക്കളെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാകാം അവര്‍ നിലപാടില്‍ അയവു വരുത്തി. സേനാവിന്യാസം പിന്‍വലിച്ചു. സൗഹൃദത്തിലാകാന്‍ താല്‍പര്യവും പ്രകടിപ്പിച്ചു.

അങ്ങിനെയാണ് ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. അവിടെ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി രണ്ടു ദിവസങ്ങളിലായി ആറുതവണ കൂടിക്കാഴ്ച നടത്തി. അത് ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ചേര്‍ച്ചയ്‌ക്ക് സാഹചര്യം ഒരുക്കി. അതിര്‍ത്തിയില്‍ സമാധാനവും പരസ്പരവിശ്വാസവും ഉറപ്പാക്കുംവിധം പ്രവര്‍ത്തിക്കുന്നതിന് ധാരണയുമായി. ദോക്‌ലാമിന് സമാനമായ സാഹചര്യം ഭാവിയിലുണ്ടാകാതിരിക്കാനാണ് ഇരു രാഷ്‌ട്രങ്ങളും ഏറെ ശ്രദ്ധിച്ചത്. ചൈനയും ഇന്ത്യയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കേണ്ടത് ലോകത്തിന് തന്നെ അനിവാര്യമാണ്.

അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത്. അതിനെ തകിടം മറിച്ചത് പാക്കിസ്ഥാനും ചൈനയുമാണെന്നത് കലര്‍പ്പില്ലാത്ത സത്യങ്ങളാണ്. നാലുവര്‍ഷം മുമ്പ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അയല്‍രാജ്യങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയത് ബന്ധം മെച്ചപ്പെടുത്താനാണ്. സാര്‍ക്ക് രാജ്യ തലവന്മാരെല്ലാം എത്തുകയും ചെയ്തു. പുതിയൊരു സുരേ്യാദയമാണ് അന്ന് ദര്‍ശിച്ചത്. ഇടയ്‌ക്ക് വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ വുഹാനില്‍ നിന്നുയര്‍ന്ന വെളുത്ത പുക ആശ്വാസമേകുന്നത് തന്നെയാണ്. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചക്കായി അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയായിരുന്നു ചര്‍ച്ച. 

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രത്യേക ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ നിയോഗിക്കും. രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിന് നിര്‍ദ്ദേശങ്ങളും നടപടികളുമുണ്ടാകുമെന്ന ധാരണ മുമ്പില്ലാത്തതാണ്.  ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കാനും നിശ്ചയിച്ചിരിക്കുകയാണ്.  നിലവിലുള്ള നടപടിക്രമങ്ങളും ആശയകൈമാറ്റവും ശക്തമാക്കും. നിലവില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ യോഗം യഥാസമയം ചേരാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. 

എല്ലാ തരത്തിലുമുള്ള ഭീകരത വെല്ലുവിളിയാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. വുഹാനില്‍ നടന്ന ചര്‍ച്ചയില്‍ ഇരു നേതാക്കളും വിവിധ മേഖലകളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കും. അഫ്ഗാനില്‍ വികസന പദ്ധതികള്‍ സംയുക്തമായി നടപ്പാക്കാനും ധാരണയായി. പദ്ധതികള്‍ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും. അഫ്ഗാനില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ചൈന ശ്രമിക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ താലിബാനെ സഹായിക്കുകയാണെന്ന് അഫ്ഗാനും അമേരിക്കയും ആരോപിച്ചിരുന്നു.

ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത നീക്കം പാക്കിസ്ഥാന് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുമായുള്ള ബന്ധം വളരണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിനശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കരുതലുകള്‍ അനിവാര്യമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ചൗ എന്‍ലായിയും പണ്ഡിറ്റ് നെഹ്‌റുവും ഇന്ത്യ-ചൈന ഭായി ഭായി പറഞ്ഞ് പിരിഞ്ഞതിന്റെ തൊട്ടുപിന്നാലെ ചൈന ഇന്ത്യക്കെതിരെ 1962ല്‍ യുദ്ധത്തിനിറങ്ങി.  പിന്നെയും പലതവണ നമ്മുടെ മണ്ണ് മാന്തിയെടുത്തു. ഇതൊന്നും മറന്നുകൂടാ. എങ്കിലും സൗഹൃദം അനിവാര്യം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.