Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിറ്റക്ടീവ് മാര്‍ക്‌സും , പുഷ്പരാജും പിറവിയെടുത്ത തൂലിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:25 am IST
in Kerala

കോട്ടയം: അക്ഷരങ്ങളിലൂടെ ഭീതിയും ഉദ്വേഗവും ജനിപ്പിച്ച് വായനക്കാരെ പ്രത്യേകിച്ച് യുവാക്കളെ ത്രസിപ്പിച്ച എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ്. ടിവിയും സീരിയലുകളും മലയാളികള്‍ക്ക് അന്യമായിരുന്ന കാലത്ത് വായനയ്‌ക്ക് ജനകീയ മുഖമായിരുന്നു അദ്ദേഹം ഒരുക്കിക്കൊടുത്തത്. കുറ്റാന്വേഷണ നോവലുകള്‍ ആണെങ്കിലും അപസര്‍പ്പക കഥകളാണെങ്കിലും വായനക്കാരെ പിടിച്ചിരുത്തുന്നവയായിരുന്നു. ഭയപ്പെടുത്തുന്ന ഇരുണ്ട മുഖവും കൈകളും കടവാവല്‍ ചിറകടിയൊച്ചകളും വായനക്കാരെ  സംഭ്രമജനകമായ ലോകത്ത് എത്തിച്ചു.      

പുഷ്പനാഥിന്റെ നോവലുകള്‍ 70 കളുടെ തുടക്കത്തിലും മറ്റും ജനഹൃദയങ്ങളില്‍ കയറിപ്പറ്റി. അതിലെ ഒരോ വരികളും അക്കാലത്ത് യുവാക്കളുടെ നാവിന്‍ തുമ്പത്തുണ്ടയായിരുന്നു. ഡിറ്റക്ടീവ് നോവലുകളായിരുന്നു പുഷ്പനാഥിനെ ജനകീയമാക്കിയത്. ഡിറ്റക്ടീവ് പുഷ്പരാജ്, ഡിറ്റക്ടീവ് മാര്‍ക്‌സ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്രകഥാപാത്രങ്ങളാക്കി രചിച്ച നോവലുകള്‍ മലയാളി യുവാക്കളുടെ ഹരമായിരുന്നു. ഹാഫ് എ കൊറോണ ചുരുട്ടായിരുന്നു മാര്‍ക്‌സിന്റെ ലഹരി. 

വിദേശത്തെ മലനിരകളും പര്‍വ്വതങ്ങളും വിമാനങ്ങളും നോവലുകളില്‍ ഇടംപിടിച്ചു. കംപ്യൂട്ടര്‍ സാര്‍വ്വത്രികമാകുന്നതിന് മുമ്പെ  അത്തരം സാങ്കേതിക വിദ്യകള്‍ നോവലിന്റെ ഭാഗമാക്കുന്നതില്‍ വിജയം വരിച്ച എഴുത്തുകാരനായിരുന്നു. ശാസ്ത്രത്തിന്റെ ബുദ്ധി അപകടകാരികളായ മനുഷ്യരുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചുവന്ന മനുഷ്യന്‍ എന്ന നോവലിലൂടെ അനാവരണനം ചെയ്തത്. 

കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പല വാരികകളും പിടിച്ച് നിന്നതും രക്ഷപ്പെട്ടതും കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലൂടെയായിരുന്നു. ഒന്നിലധികം വാരികകള്‍ക്ക് വേണ്ടി ഒരേസമയം എഴുതി. ഡോക്ടറെ കാണാന്‍ രോഗികള്‍ കാത്തിരിക്കുന്നത് പോലെയാണ് വാരികകളുടെ ആളുകള്‍ പുഷ്പനാഥിന്റെ വീടിന്റെ ഉമ്മറത്ത് നിന്നതെന്ന് അക്കാലത്തെ വര്‍ത്തമാനമായിരുന്നു. വാരികയുടെ പ്രതിനിധി കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച നോവലിന്റെ അവസാനഭാഗം വായിച്ച് കേള്‍പ്പിച്ച് കഴിയുമ്പോള്‍ അടുത്ത ഭാഗത്തിനുള്ള കഥ പറയുകയായി. മനസ്സില്‍നിന്ന് പറയുന്ന കഥ രണ്ട് പേര് എഴുതിയെടുക്കും. എട്ട് പേജായി കഴിയുമ്പോള്‍ ഇത് വാരികയുടെ പ്രതിനിധിക്ക് നല്‍കും. പിന്നീട് അടുത്ത വാരികയുടെ ഊഴമായി. വിദേശത്ത് കഥപറയുന്ന നോവലുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു അദ്ദേഹം കഥാസന്ദര്‍ഭങ്ങള്‍ക്കായി ചാര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. 

 കുറ്റാന്വേഷണ, അപസര്‍പ്പക നോവലുകളുടെ ആചാര്യനായിരുന്ന പുഷ്പനാഥ് ഇതിനോടകം 300-ല്‍ അധികം നോവലുകള്‍ എഴുതിയിരുന്നു. ഇത് കൂടാതെ അദ്ദേഹം സ്വന്തമായി 10 വര്‍ഷത്തോളം പുഷ്പനാഥ് വാരിക എന്ന പേരിലും ഒരു മാസിക നടത്തി. പുസ്തകങ്ങളുടെ അദ്ദേഹത്തിന്റെ വലിയ ശേഖരം  പിന്നീട് പല ലൈബ്രികള്‍ക്ക് നല്‍കി. പുഷ്പനാഥിന്റെ നോവലുകള്‍ വരും തലമുറയ്‌ക്ക് വായിക്കുന്നതിനായി ഡിജിറ്റൈസ്  ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായി ചെറുമകന്‍ റയന്‍ പുഷ്പനാഥ് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.