”കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായി കൂട്ടുകൂടുന്നതാണ്”. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ സാക്ഷാല്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഇങ്ങനെയൊരു പ്രസ്താവന ഓര്‍ക്കുന്നുണ്ട്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് എന്നത് ബി.ജെ.പി എന്നതായി എന്നല്ലാതെ യാതൊരു മാറ്റവും കൂടാതെ ഈ നിലപാട് നിലനില്‍ക്കുന്നു.
മന:ശാത്രത്തില്‍ സമാന വൈബ്രേഷനുകള്‍ ആകര്‍ഷിക്കപ്പെടുന്നതായി ഒരു സിദ്ധാന്തം നിലവിലുണ്ട്. അതിന്റെ പ്രായോഗികതല ആവിഷ്‌കാരമാണ് ഇവിടെ നടക്കുന്നതെന്ന് വേണം കരുതാന്‍. ഉദാഹരണം ദാരിദ്ര്യം മാത്രം ദര്‍ശിക്കുന്ന ഒരുവന്‍ ക്രമേണ ദരിദ്രവാസിയായി മാറുന്നു. തോല്‍പ്പിക്കണം തോല്‍പ്പിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ സ്വയം തോല്‍ക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. പശ്ചിമബംഗാള്‍, ത്രിപുര എന്നിവ ഉള്‍പ്പെടുന്ന മൂന്നു സംസ്ഥാന ഭരണവും ഇതരസംസ്ഥാനങ്ങളില്‍ സാന്നിധ്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അക്കാലത്തുണ്ടായിരുന്നു. ഒരുവേള, നെഹ്രുവിന് ശേഷം ഇ.എം.എസ് എന്നുവരെ പ്രചരിക്കപ്പെട്ടിരുന്നു. കൂടാതെ അന്താരാഷ്‌ട്രതലത്തില്‍ 14 രാഷ്‌ട്രങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ (അതും കണ്ണൂര്‍ ജില്ലയില്‍ മാത്രം) ഒറ്റയ്‌ക്കുനിന്നാല്‍ ഏതാനും സീറ്റില്‍ ഒതുങ്ങുന്നു പാര്‍ട്ടിയുടെ സാനിധ്യം. വോട്ടുശതമാനം 10 ല്‍ നിന്നും 4 ആയി കുറയുകയും ചെയ്തു. ബൗധികതലത്തില്‍ വൈരുധ്യാത്മകത എവിടെയും ദര്‍ശിക്കുന്നില്ല മിറച്ച് സമഭാവനയാണ് കാണപ്പെടുന്നത്. കടല്‍വെള്ളം നീരാവിയായി ജലത്തുള്ളികളായി മഹാസാഗരത്തില്‍ എത്തിച്ചേരുന്നതുപോലെ, വിത്തു മഹാവൃക്ഷമായി വളര്‍ന്ന് ഒടുവില്‍ മണ്ണില്‍ ലയിക്കുന്നതുപോലെ.
മുന്‍കാലങ്ങളില്‍ രാഷ്‌ട്രീയം ത്യാഗത്തിന്റെയും സേവനത്തിന്റെയും രംഗമായിരുന്നു. ഏതെങ്കിലുമൊരു വ്യക്തി രാഷ്‌ട്രീയത്തിലിറങ്ങിയാല്‍ ആ കുടുംബത്തിന് എന്തോ അത്യാഹിതം സംഭവിച്ചതായാണ് സമൂഹം കരുതുന്നത്. എന്നാല്‍ ഇന്ന് വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നത് വിരളമല്ല. അതുപോലെ രാഷ്‌ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്ന ഒരു തത്വവും ചിലപ്പോള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ഇന്ന് സമൂഹം നേരിടുന്ന ഒട്ടുമുക്കാല്‍ പ്രശ്‌നങ്ങള്‍ക്കും കാരണം രാഷ്‌ട്രീയത്തില്‍ വന്നിരിക്കുന്ന ഈ മൂല്യച്യുതിയാണെന്ന് കാണാം.
ലോകത്തൊരിടത്തും ആക്രമണകാരികളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് രാജ്യം വിഭജിച്ചുകൊടുത്ത ചരിത്രമില്ല. ഇവിടെ നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ക്ക് പറ്റിയ ഒരു തെറ്റ് എന്തെന്നുവച്ചാല്‍ രാജ്യത്തിന്റെ 25% വിസ്തൃതി ആക്രമണകാരികളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് വീതം വച്ച് നല്‍കി ഇവിടൊരുവിഭാഗം രാഷ്‌ട്രത്തിന്റെ മുന്നില്‍ മതചിന്ത പ്രതിഷ്ഠിച്ചതു കൊണ്ടുമാത്രമാണ് വിഭജനമുണ്ടായത്.
അര്‍ജ്ജുനന്‍ പണിക്കര്‍
താണപ്പന്‍, ബത്തേരി
















