Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമങ്ങളിൽ പ്രകാശം ചൊരിഞ്ഞ് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 03:50 am IST
in Editorial

തമസോ മാ ജ്യോതിര്‍ഗ്ഗമയ, ഇരുളില്‍ നിന്നു വെളിച്ചത്തിലേയ്‌ക്ക്. അതാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതോടെ, അക്കാര്യത്തിലെ സുപ്രധാനമായൊരു നാഴികക്കല്ല് കഴിഞ്ഞ ദിവസം പിന്നിട്ടു. 597,484 ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കഴിഞ്ഞു. ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും മൂലയിലൂടെ വൈദ്യുതി ലൈന്‍ കൊണ്ടുപോയി അതിന്റെ പേരില്‍ ആ ഗ്രാമം വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കലല്ല നടത്തിയിരിക്കുന്നത്. ഓരോ ഗ്രാമത്തിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും  വൈദ്യുതി എത്തിയാലാണ് ആ ഗ്രാമം വൈദ്യുതീകൃതമായി അംഗീകരിക്കപ്പെടുക. അങ്ങനെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങളില്‍ മോദി സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ പദ്ധതിയുടെ കീഴില്‍ വന്നു. ബിജെപി അധികാരത്തിലേറുമ്പോള്‍ അത്രയും ഗ്രാമങ്ങളാണ് വൈദ്യുതീകരിക്കപ്പെടാന്‍ ബാക്കിയുണ്ടായിരുന്നത്. 

എല്ലാ വീടുകളിലും വൈദ്യുതി എന്നതാണു സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം. അതിലേയ്‌ക്കുള്ള നീക്കമാണ് ഇനി. ദൗത്യം പൂര്‍ത്തിയാകുന്നത് രാജ്യത്തെ അവസാന ഭവനത്തിലും ഇത്തരം വിളക്കു തെളിയുമ്പോള്‍ മാത്രം. അടുത്ത വര്‍ഷം മാര്‍ച്ചോടെ അതും യാഥാര്‍ഥത്ഥ്യമാക്കാനാണു ശ്രമം.  നാലുകോടിയിലേറെ വീടുകളില്‍ വൈദ്യുതി എത്താനുണ്ടെന്നാണ് കണക്ക്. ഇതിനായുള്ള സൗഭാഗ്യ പദ്ധതി (സഹജ് ബിജലി ഹര്‍ ഘര്‍ യോജന) ഏറ്റെടുത്തു നടത്തുന്നത് ഗ്രാമീണ വൈദ്യുതീകരണ കോര്‍പറേഷനാണ്. ദേശീയ മാധ്യമങ്ങള്‍ അടക്കം ശ്രദ്ധിക്കാതെ പോയതോ മറച്ചുവച്ചതോ ആയ ഈ നേട്ടം രാജ്യം കണ്ട ഏറ്റവും മികച്ച വെളിച്ച വിപ്ലവമായിരിക്കും.   

മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അവിടംകൊണ്ട് അവസാനിക്കുന്നില്ല. സാമ്പത്തിക രംഗത്തേയും നീതിന്യായ വ്യവസ്ഥിതിയിലേയും അഴിമതി നിവാരണത്തിന്റെ കാര്യത്തിലേയും നികുതികളുടെ കാര്യത്തിലേയും സുതാര്യമായ ഭരണ വ്യവസ്ഥയാണ് ലക്ഷ്യം വയ്‌ക്കുന്നത്. പ്രകാശമാണ് ഏറ്റവും നല്ല പോലീസെന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ് സാഹിത്യകാരനുണ്ട്. അദ്ദേഹം ഉദ്ദേശിച്ചതും ആ സുതാര്യതയാവണം. അഴിമതിയും വെട്ടിപ്പും നിയമലംഘനവും നടക്കുന്നത് ഇരുളിന്റെ മറവിലാണല്ലോ. മറ കൃത്രിമമായി സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ശക്തമായ നിയമപാലനത്തിലൂടെയേ അവിടെ ഇരുട്ടിനെ മറികടക്കാനൊക്കൂ. ആ പ്രക്രിയയിലൂടെ സാധ്യമാകുന്ന ശുദ്ധമായ സാമൂഹ്യ ജീവിതമാണ് രാജ്യത്ത് ശരിയായ പ്രകാശം പരത്തുന്നത്. ധനവിനിയോഗം ബാങ്കുകള്‍ വഴിയാക്കി സാമ്പത്തിക അഴിമതിയുടെ പഴുതടച്ചതും അനധികൃത വിദേശ സാമ്പത്തിക പ്രവാഹത്തിനു തടയിടുന്നതും അഴിമതിയ്‌ക്കു മറപിടിച്ച ഇരുട്ടിനെതിരെ തെളിച്ച വെളിച്ചമായിരുന്നു. 

വികസനത്തിലൂടെയേ രാജ്യത്തെ പ്രകാശപൂര്‍ണമാക്കാന്‍ പറ്റൂ. വികസനം പക്ഷെ, ഗ്രാമീണ മേഖലയിലേയ്‌ക്കു കാര്യമായി എത്തിയിരുന്നില്ല എന്നതാണു സത്യം. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും കഴിയുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ദയനീയമാണവിടത്തെ ജീവിത സാഹചര്യം. കുടിനീരും പോഷകാഹാരവും ശുചിത്വവും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും റോഡുകളും വാഹന സൗകര്യവും അടക്കമുള്ള അടിസ്ഥാന സൗകര്യമില്ലായ്‌മയാണ് ഗ്രാമങ്ങളിലെ ശരിയായ ഇരുട്ട്. ആ ഗ്രാമീണരടക്കമുള്ള യഥാര്‍ത്ഥ ദരിദ്രരെ ഭരണ വര്‍ഗവും ഉദ്യോഗസ്ഥ വര്‍ഗവും അടക്കം അധികമാരും ശ്രദ്ധിക്കാറുമില്ല. ഈ മേഖലയിലേയ്‌ക്കാണ് മോദി സര്‍ക്കാര്‍ കടന്നുചെല്ലുന്നത്. ദാരിദ്ര്യ രേഖയ്‌ക്കു താഴെയുള്ള ഒരു കോടിയിലേറെ കുടുംബങ്ങള്‍ക്കു സൗജന്യമായി പാചക ഗ്യാസ് ലഭ്യമാക്കിയതും ഭവന, കുടിനീര്‍, ശൗചാലയ പദ്ധതികള്‍ നടപ്പാക്കിവരുന്നതും ഇതൊക്കെ മുന്നില്‍ക്കണ്ടാണ്. രാജ്യത്തെ സാമൂഹ്യജീവിതത്തില്‍ അത്തരക്കാരേയും പങ്കാളികളാക്കുമ്പോഴേ യഥാര്‍ത്ഥ വികസനം യാഥാര്‍ത്ഥ്യമാകൂ. അവിടേയ്‌ക്കാണു കേന്ദ്രസര്‍ക്കാരിന്റെ യാത്ര. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.