തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നിയിടത്തെ ചുമരാണ് ഇടിഞ്ഞുവീണത്. പോലീസ് സ്ഥലത്തെത്തി.
ലാപ്രോസ്‌കോപി വിഭാഗം വാര്‍ഡില്‍ ചികിത്സയിലായിരുന്നു നവജാത ശിശു. കിടക്കയ്‌ക്ക് മുകളിലെ ചുമര് അടര്‍ന്നു വീണായിരുന്നു അപകടം. മാറനല്ലൂര്‍ സ്വദേശി സുരേഷിന്റെ കുഞ്ഞാണ് തലനാരിഴയ്‌ക്ക് രക്ഷപെട്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ പൊടി വീണുവെങ്കിലും പരിക്കുകളില്ല. അപകടത്തെ തുടര്‍ന്ന് വാര്‍ഡിലെ രോഗികളെ മുഴുവന്‍ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി.
അപകടത്തിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
















